Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año
The Perfect Holiday Gift Gift Now

കാനിൽ പായൽ കിലുക്കം അസീസിന് വെള്ളിത്തിരയിൽ തിളക്കം

Manorama Weekly

|

June 15,2024

“ പായലിന്റെ സിനിമയിലേക്ക് ഞാൻ മുംബൈയിൽ ചെന്നപ്പോൾ എന്റെ കഥാപാത്രമവതരിപ്പിക്കാൻ വന്ന വേറെയും ചിലർ അവിടെ ഉണ്ടായിരുന്നു. അതായത്, മലയാളത്തിലെ പ്രമുഖരായ ചില അഭിനേതാക്കൾ. ഒന്നര വർഷമായി ഏകദേശം നൂറ്റിയൻപതോളം നടന്മാർ ഈ വേഷത്തിലേക്ക് ഓഡിഷൻ ചെയ്തിട്ടുണ്ട്. അതിൽ പ്രശസ്തരായവരും അല്ലാത്തവരും ഉണ്ട്.

- സന്ധ്യ കെ. പി

കാനിൽ പായൽ കിലുക്കം അസീസിന്  വെള്ളിത്തിരയിൽ തിളക്കം

മുപ്പതു വർഷത്തിനുശേഷം കാൻ ഫിലിം ഫെസ്റ്റിവലിൽ ഒരു ഇന്ത്യൻ സിനിമ പ്രദർശിപ്പിക്കപ്പെടുകയും ലോക സിനിമകളോടു മത്സരിച്ച് കാനിലെ ഏറ്റവും വലിയ രണ്ടാമത്തെ പുരസ്കാരമായ ഗ്രാൻഡ് പ്രീ സ്വന്തമാക്കുകയും ചെയ്തു. പായൽ കപാഡിയ സംവിധാനം ചെയ്ത "ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന ആ ചിത്രത്തിൽ ഇന്ത്യക്കാർക്ക്, സവിശേഷിച്ച് മലയാളികൾക്ക്, അഭിമാനിക്കാൻ ഒന്നിലേറെ കാരണങ്ങളാണ്. മലയാളികളായ ദിവ്യപ്രഭയും കനി കുസൃതിയുമാണ് ചിത്രത്തിലെ നായികമാരെങ്കിൽ അതിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളികളുടെ പ്രിയ താരം അസീസ് നെടുമങ്ങാടാണ്. കസ്റ്റമർ കെയറിൽ നിന്നാകുമെന്നു കരുതി കട്ട് ചെയ്തു കളഞ്ഞ ഒരു ഫോൺ കോളിലൂടെ തന്നെ തേടിവന്ന ഭാഗ്യത്തെക്കുറിച്ച്, "ആക്ഷൻ ഹീറോ ബിജു'വിലെ ചീട്ടുകളിക്കാരനായും ജയ ജയ ജയ ജയഹേ'യിലെ അനിയണ്ണനായും പ്രേക്ഷകരെ ചിരിപ്പിച്ച അസീസ് നെടുമങ്ങാട് മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

ആദ്യം തന്നെ അഭിനന്ദനങ്ങൾ. എന്താണ് അസീസ്കാനിലേക്കു പോകാതിരുന്നത്?

ഞാനൊരു സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ്. ഒരാഴ്ചയൊന്നും മാറി നിൽക്കാൻ പറ്റിയ അവസ്ഥയായിരുന്നില്ല. മറ്റൊന്ന് ഭാഷാപ്രശ്നമാണ്. മുംബൈയിൽ ഷൂട്ട് നടക്കുന്ന സമയത്തു പോലും ആരോടും സംസാരിക്കാതെ ഞാൻ മാറിയിരിക്കുകയായിരുന്നു. ഇനി കാനിൽ പോയി എങ്ങാനും ഒറ്റപ്പെട്ടു പോകുമോ എന്ന പച്ചയായ മനുഷ്യന്റെ ആശങ്കയും ഇൻസെക്യൂരിറ്റിയും കൊണ്ടൊക്കെയാണ് പോകാതിരുന്നത്. ഇപ്പോൾ "ശ്ശേ മിസ് ചെയ്തല്ലോ' എന്നു തോന്നി.

പോകാത്തതിന് ആരും വഴക്കൊന്നും പറഞ്ഞില്ലേ? മധുപാൽ ചേട്ടൻ വിളിച്ചിരുന്നു. ഞാൻ പോകാതിരുന്നതിൽ പുള്ളിക്കു സങ്കടമായി എന്നു പറഞ്ഞു. എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല. സിനിമ സ്വപ്നം കാണുന്ന ആളുകളെ സംബന്ധിച്ച് ഏറ്റവും അവസാനത്തെ വാക്കാണ് കാൻ. അതിനു മുകളിൽ ഇനി ഒന്നുമില്ല. അതുകൊണ്ട് ഇനി ഇത്തരം അവസരങ്ങൾ വരുമ്പോൾ നഷ്ടപ്പെടുത്തരുത് എന്നു പറഞ്ഞു. “നീ അവിടെ പോയി മലയാളം സംസാരിച്ച് മീഡിയയിൽ വന്നാൽ അതും ഒരു വലിയ കാര്യമാണ്' എന്ന് ചേട്ടൻ പറഞ്ഞു. കാനിൽനിന്ന് കനിയും ദിവ്യയും വിഡിയോ കോൾ ചെയ്തിരുന്നു. ആ സമയത്ത് ഫ്രാൻസിൽ നിന്ന് ആരൊക്കെയോ ഗുഡ് ഗുഡ്' എന്നൊക്കെ പറഞ്ഞു. അതൊക്കെ വലിയ ഭാഗ്യമല്ലേ.

MÁS HISTORIAS DE Manorama Weekly

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back