Intentar ORO - Gratis

മക്കൾ പുരാണം

Manorama Weekly

|

February 17,2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

മക്കൾ പുരാണം

ഒരു കുഞ്ഞുള്ളതിനെത്തന്നെ വളർത്തിവലുതാക്കി നല്ല നിലയിലെത്തിക്കുന്നതെങ്ങനെയാണെന്നോർത്തു ബേജാറാവുന്ന മാതാപിതാക്കളെ കണ്ടിട്ടുണ്ട്. അപ്പോൾ പോയതലമുറയിൽ ഒരു ഡസനിലേറെ വരുന്ന മക്കളെയെല്ലാം വളർത്തി ഉയരങ്ങളിലെത്തിച്ച ചില മാതാപിതാക്കളെ ഓർമ വരും.

ആലപ്പുഴ പൂന്തോപ്പ് കുന്നുങ്കൽ ചാക്കോ വർക്കിക്കും മേരി പോൾ തിരുനിലത്തിനും പതിമൂന്നു മക്കൾ. അവരിലൊരാളായിരുന്നു, ജമ്മു-ശ്രീനഗർ കത്തോലിക്കാ രൂപതയുടെ പ്രഥമ ബിഷപ് ഹിപ്പോളിറ്റസ് കുന്നുങ്കൽ.

ചങ്ങനാശേരി പാറേൽ പള്ളിക്കു സമീ പം കെ.ജി.ആന്റണിയുടെയും സിസിലിയുടെയും പതിനാലുമക്കളിൽ മൂത്തയാളാണ് ബംഗ്ലദേശിലെ വത്തിക്കാൻ പ്രതിനിധിയായിരുന്ന ആർച്ച് ബിഷപ് ജോർജ് കോച്ചേരി.

വരാപ്പുഴ ആർച്ച് ബിഷപ്പെന്ന നിലയിൽ കേരളത്തിൽ കത്തോലിക്കാ സമുദായത്തിന്റെ തലവനായിരുന്ന ഡോ. ഡാനിയൽ അച്ചാരുപറമ്പിലിന് പത്തു സഹോദരങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിതൃസഹോദരനും തിരുവനന്തപുരം ലത്തീൻ ബിഷപ്പുമായിരുന്ന ഡോ. ജേക്കബ് അച്ചാരു പറമ്പിലിന് പത്തു സഹോദരന്മാരും ഒരു സഹോദരിയും ഉണ്ടായിരുന്നു.

MÁS HISTORIAS DE Manorama Weekly

Listen

Translate

Share

-
+

Change font size