Intentar ORO - Gratis

വാർത്താമൂർത്തി

Manorama Weekly

|

November 04, 2023

കഥക്കൂട്ട്

- തോമസ് ജേക്കബ്

വാർത്താമൂർത്തി

മനോരമയിൽ അന്നത്തെ ത്രിമൂർത്തികൾ ഒന്നിച്ചൊരു ഭാരതപര്യടനത്തിലെ ശുപാർശയിലൂടെ കെട്ടിപ്പടുത്തതാണ് പുതിയ പ്രസിദ്ധീകരണമായ "ദ് വീക്കി'ന്റെ ലേഖകശൃംഖലയും വിതരണച്ചങ്ങലയും.

"ദ് വീക്ക്'ന്റെ ആദ്യ (1982) പത്രാധിപർ വി.കെ.ബി.നായരും ഡൽഹി ബ്യൂറോ ചീഫ് ടി.വി.ആർ.ഷേണായിയും സർക്കുലേഷൻ ജനറൽ മാനേജർ ഒ.ജി. തരക നും കൂടി യാത്ര തുടങ്ങിയത് ബാംഗ്ലൂരിൽ നിന്നാണ്. അവിടെ യുഎൻഐ (യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ വാർത്താ ഏജൻ സിയുടെ ബ്യൂറോ ചീഫ് പി. എൻ. എ. തരകൻ കോളജ് കാലം മുതൽ എന്റെ സുഹൃത്താണെന്നറിയാവുന്ന വി.കെ.ബി. ബാംഗ്ലൂരിൽ നിന്നു വിളിച്ചു. മനോര മയ്ക്കും ദ് വീക്കിനും അവിടെ ലേഖകനാകാൻ ഏറ്റവും പറ്റിയ ആൾ ആരെന്നു തരകനോടൊന്നു ചോദിക്കാൻ പറഞ്ഞു. തരകൻ തന്നത് ഇന്ത്യൻ എക്സ്പ്രസ് ലേഖകൻ കെ.എസ്. സച്ചിദാനന്ദമൂർത്തിയുടേ പേരാണ്. വികെബിയുടെയും ടിവിആറിന്റെയും ബാംഗ്ലൂർ സുഹൃത്തുക്കൾ പറഞ്ഞ പേരും സച്ചിയുടേതായിരുന്നു. ഇതുപോലെ ഒരു അഭിപ്രായ വോട്ടെടുപ്പിലൂടെ ആരും മനോരമയിൽ എ ത്തിയിട്ടുണ്ടാവില്ല.

അന്ന് സച്ചിയുടെ വാഹനം സ്കൂട്ടറാണ്. ഇന്ധനം നിറയ്ക്കാൻ പെട്രോൾ ബങ്കിൽ കയറിയ സച്ചി ക്യൂവിൽ വണ്ടിക്കൊരു സ്ഥാനം ഉറപ്പിച്ചശേഷം ബങ്കിന്റെ മതിലിൽ കയറിയിരുന്നു. സ്പീഡിൽ വന്ന ഒരു വാഹനം സച്ചിയുടെ ഒരു കാൽ മതിലിനോടു ചേർത്തുവച്ച് ഇടിച്ചു.

MÁS HISTORIAS DE Manorama Weekly

Translate

Share

-
+

Change font size