Intentar ORO - Gratis

‘കഠിന കഠോരം’ ഈ കണ്ണീർക്കഥ

Manorama Weekly

|

July 22,2023

കൊച്ചിയിലെ മനോരമ ഗെസ്റ്റ് ഹൗസിൽ മകൾ രവീണയുമൊത്ത് അഭിമുഖത്തിനും ഫോട്ടോഷൂട്ടിനും തയാറെടുക്കുന്നതിനിടെ ശ്രീജ പറഞ്ഞു തുടങ്ങി

- സന്ധ്യ

‘കഠിന കഠോരം’ ഈ കണ്ണീർക്കഥ

എന്റെ മകൾ ഡബ് ചെയ്യുന്നത് കുടുംബം പോറ്റാൻ വേണ്ടിയല്ല. ഇതവളുടെ ഇഷ്ടമാണ്. എനിക്ക് പക്ഷേ, ഇത് ഭക്ഷണമായിരുന്നു. ആ തൊഴിൽ ഇല്ലായിരുന്നെങ്കിൽ കുടുംബം പട്ടിണിയായേനെ. രണ്ടായിരത്തോളം സിനിമയിൽ ഞാൻ ഡബ് ചെയ്തു എന്നാണ് പറയുന്നത്. അതിൽ കൂടുതൽ ഉണ്ടാകും. തുടക്കകാലത്തൊക്കെ ശബ്ദം നൽകിയ സിനിമകളുടെ പേരുകൾ പോലും അറിയില്ല. ഓടിനടന്ന് ജോലി ചെയ്തു. ജീവിതത്തിൽ എനിക്കു കടപ്പാട് അമ്മയോടും സിനിമയോടും പിന്നെ എന്റെ രവിയേട്ടനോടുമാണ്. അമ്മയാണ് ഗുരു. സിനിമയാണ് എന്റെ ഭക്ഷണം. രവിയേട്ടനാണ് എന്റെ ബലം. ഞാൻ ഏറ്റവും കൂടുതൽ കഴിച്ചിട്ടുള്ളത് പ്രൊഡക്ഷൻ ഭക്ഷണമാണ്. സിനിമാശാപ്പാടാണ് എന്റെ ആരോഗ്യവും സമ്പാദ്യവുമെല്ലാം.

കൊച്ചിയിലെ മനോരമ ഗെസ്റ്റ് ഹൗസിൽ മകൾ രവീണയുമൊത്ത് അഭിമുഖത്തിനും ഫോട്ടോഷൂട്ടിനും തയാറെടുക്കുന്നതിനിടെ ശ്രീജ പറഞ്ഞു തുടങ്ങി. ശ്രീജ രവി എന്ന ഡബ്ബിങ് കലാകാരിയുടെ ജീവിതം അമ്മ കണ്ണൂർ നാരായണിയിൽനിന്ന് ആരംഭിച്ച് മകൾ രവീണയിൽ എത്തിനിൽക്കുന്ന മൂന്നു തലമുറയുടെ കഥയാണ്. പറക്കമുറ്റാത്ത മക്കളെയും കൂട്ടി കണ്ണൂർ നാരായണി മദ്രാസിലേക്ക് വണ്ടി കയറുമ്പോൾ സിനിമാ നടിയാകുമെന്നും മക്കൾക്കു നല്ല ജീവിതം കിട്ടുമെന്നുമായിരുന്നു പ്രതീക്ഷ. പക്ഷേ, കോടമ്പാക്കത്തെ സിനിമാത്തിരക്കുകളോടും മത്സരങ്ങളോടും കിടപിടിക്കാൻ ആ അമ്മയ്ക്കായില്ല. മകൾ ശ്രീജ പക്ഷേ, നായികമാരുടെ ശബ്ദമായി. അഞ്ച് സംസ്ഥാന പുരസ്കാരങ്ങൾ നേടി. നാലെണ്ണം മലയാളത്തിലും ഒന്ന് തമിഴിലും. ഇപ്പോഴിതാ ശ്രീജയുടെ മകൾ രവീണ നായികയായി എത്തുന്നു.

MÁS HISTORIAS DE Manorama Weekly

Translate

Share

-
+

Change font size