Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año
The Perfect Holiday Gift Gift Now

തളരാത്ത മനസ്സിന്റെ റാണി

Manorama Weekly

|

July 22,2023

അമ്മമനസ്സ്

- കെ. ജലറാണി

തളരാത്ത മനസ്സിന്റെ റാണി

ഏതു പ്രതിസന്ധിയിലും തളരാത്ത ഒരു അമ്മമനസ്സ് ഉണ്ടെങ്കിൽ ഭിന്നശേഷിയുള്ള സ്വന്തം കുഞ്ഞിൽ മാത്രമല്ല, ഒരുപാട് കുഞ്ഞുങ്ങ ളിൽ അദ്ഭുതകരമായ മാറ്റം വരുത്താൻ പറ്റുമെന്ന് ജീവിതം എന്നെ പഠിപ്പിച്ചു. ഭിന്നശേഷിയുള്ള ഒരു മകന്റെ അമ്മയായതിനുശേഷമാണ് ഞാനും ആ അമ്മമനസ്സിന്റെ കരുത്തു തിരിച്ചറിഞ്ഞത്, എനിക്കൊരു ലക്ഷ്യമുണ്ടായത്, ഒരുപാട് കുഞ്ഞുങ്ങളുടെ അമ്മയാവാൻ പറ്റിയത്. അവരുടെ ജീവിതത്തിനു നിറങ്ങൾ നൽകാൻ സാധിച്ചത്.

കണ്ണൂർ ജില്ലയിലെ ചാലയിലാണ് എന്റെ വീട്. വിവാഹം കഴിഞ്ഞ് ഏറെ കാലമായിട്ടും ഒരു കുഞ്ഞിക്കാൽ കാണാൻ എനിക്കു കഴിഞ്ഞില്ല. മൂന്നു തവണ അബോർഷനായി. എന്റെ പ്രാർഥനയ്ക്കും തീവ്രമായ ആഗ്രഹത്തിനും മുന്നിൽ ദൈവം മുട്ടുമടക്കി. പക്ഷേ, ഗർഭിണി യായി ഏഴാം മാസം എനിക്ക് റൂബെല്ല ഫീവർ പിടിപെട്ടു. വളർച്ച പൂർത്തിയാകാത്ത കുഞ്ഞിനെ എട്ടാം മാസത്തിന്റെ തുടക്കത്തിൽ പുറത്തെടുക്കേണ്ടി വന്നു. ആ പുറത്തെടുക്കലിൽ മോന്റെ തലച്ചോറിന് ക്ഷതം പറ്റുകയും രക്തസ്രാവമുണ്ടാവുകയും ചെയ്തു. പല തവണ അവൻ മരണത്തെ മുഖാമുഖം കണ്ടു. ഒരു മാസത്തോളം ആശുപത്രിവാസം തന്നെയായിരുന്നു.

MÁS HISTORIAS DE Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back