Intentar ORO - Gratis

ബഷീർ മാത്രം

Manorama Weekly

|

June 10,2023

കഥക്കൂട്ട്

- തോമസ് ജേക്കബ്

ബഷീർ മാത്രം

വൈക്കം മുഹമ്മദ് ബഷീർ നമ്മോടൊപ്പമില്ലാതായിട്ട് മുപ്പതു വർഷത്തോളമാകാൻ പോകുന്നു. എന്നുവച്ച് ബഷീറിന്റെ സാന്നിധ്യം ഒരു ദിവസമെങ്കിലും ഇവിടെ ഇല്ലാതായോ? ബഷീർ പറഞ്ഞ ഒരു കഥയെങ്കിലും ഏതെങ്കിലുമൊരു വേദിയിൽ പറയുന്നതു കേൾക്കാതെ കേരളം ഒരു ദിവസമെങ്കിലും ഉറങ്ങിയിട്ടുണ്ടോ? അതിൽനിന്ന് ഒരു വരിയോ വാക്കോ പോലും നീക്കാനില്ല. ബഷീർ അത്ര വൃത്തിയായി വെട്ടിയൊതുക്കിയത്. ബാല്യകാല സഖി ആദ്യം എഴുതിയപ്പോൾ 500 പേജ് ഉണ്ടായിരുന്നു. അതാണ് ബഷീർ 100 പേജാക്കിയത്. ഓരോ രചനയും ബഷീർ അഞ്ചും എട്ടും തവണ മാറ്റിയെഴുതുമായിരുന്നു. ഒരേപോലെയല്ല, അഞ്ചും എട്ടും രീതിയിലാവും. എന്തൊരു ക്രിയേറ്റിവിറ്റി

ബഷീറിന്റെ ഏതെങ്കിലുമൊ രുകഥ ഉദ്ധരിച്ചു പറയാതെ നമ്മുടെ ഏതെങ്കിലുമൊരു രാഷ്ട്രീയ വിശദീകരണ സമ്മേളനം അവസാനിച്ചിട്ടുണ്ടോ? എവിടെയൊരു ഗർഭമുണ്ടായാലും അതു ഞമ്മളാ എന്നു പറയുന്ന എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ ഏതു മൈക്കിലൂടെയും നിരന്തരം കേൾക്കുന്ന മറ്റൊരു കഥ ഉണ്ടാവില്ല. 

ബഷീറിനെപ്പോലെ അനുഭവങ്ങളുള്ള മറ്റൊരു മലയാളം എഴുത്തുകാരനുമില്ല. പ്രശസ്ത പത്രപ്രവർത്തകനായ ടി.ജെ.എസ്. ജോർജ് ഒരു ചരക്കുകപ്പലിൽ മൂന്നു മാസം സഞ്ചരിച്ചത് നാമൊക്കെ വായിച്ചറിഞ്ഞതാണ്. എന്നാൽ, അതിനൊക്കെ മുൻപ് എസ്.എസ്.റിസ്വാനി എന്ന ചരക്കുകപ്പലിൽ ഖലാസിയായി ചുറ്റി സഞ്ചരിച്ചിട്ടുണ്ട് ബഷീർ. ജിദ്ദ വരെ എത്തി.

MÁS HISTORIAS DE Manorama Weekly

Translate

Share

-
+

Change font size