Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año
The Perfect Holiday Gift Gift Now

തലവര

Manorama Weekly

|

May 27,2023

കഥക്കൂട്ട് 

- തോമസ് ജേക്കബ്

തലവര

ജീവിതവിജയം നേടിയ പലരും ചില നിമിത്തങ്ങളെപ്പറ്റി പറയാറുണ്ട്. ഇനി അവരതു പറഞ്ഞില്ലെങ്കിൽക്കൂടി മറ്റുള്ളവർ അതേപ്പറ്റി പറഞ്ഞു നടക്കുന്നുണ്ടാവും.

പടയോട്ടക്കാലത്ത് തിരുവിതാംകൂറിലേക്ക് അഭയം തേടിവന്ന കോഴിക്കോട് നന്മണ്ടയിലെ പന്നിയമ്പിള്ളി വാരിയർ കുടുംബം പിന്നീടു മടങ്ങിയപ്പോൾ ആഴ്വാഞ്ചേരി തമ്പ്രാക്കൾ പറഞ്ഞ പ്രകാരം കോട്ടയ്ക്കലിലെ ക്ഷേത്രത്തിൽ കഴകം സ്വീകരിച്ച് ജീവിതം തുടങ്ങിയില്ലായിരുന്നെങ്കിൽ കോട്ടയ്ക്കൽ എന്ന ആയുർവേദ നഗരം ഉണ്ടാവുമായിരുന്നോ? പി.എസ്.വാരിയർ അതിനെ മുഖ്യസ്ഥാനത്ത് എത്തിച്ചെങ്കിലും പിൻഗാമി പി.എം.വാരിയർ വിമാനാപകടത്തിൽ മരിച്ചശേഷം നായകനായെത്തിയ ഡോ.പി.കെ.വാരിയർ പോലും വഴിമാറിച്ചവിട്ടി ആയുർവേദത്തിൽ എത്തിയതല്ലേ? എൻജിനീയറാകാനാണ് അദ്ദേഹം ആഗ്രഹിച്ചത്. വീട്ടുകാരുടെ ആഗ്രഹം അനുസരിച്ച് അദ്ദേഹം ആയുർവേദം പഠിച്ച് ലോകപ്രശസ്തനായ ആയുർവേദ ചികിത്സകനായി.

എൻഇഎസ് ബ്ലോക്ക് നടത്തിയ സംഗീത മത്സരത്തിൽ ലളിതഗാനത്തിന് ഒന്നാം സ്ഥാനം നേടിയ ഹൈദരലി സംഗീതം തുടർന്നും പഠിക്കാൻ എല്ലാവരും പ്രേരിപ്പിച്ചു. അപ്പോഴാണ് കേരള കലാമണ്ഡലത്തിൽ കഥകളി സംഗീതം പഠിപ്പിക്കുന്നുണ്ടെന്നറിഞ്ഞത്.

ഇന്റർവ്യൂ ബോർഡിൽ മഹാകവി വള്ളത്തോളും ഉണ്ടായിരുന്നു. ഹൈദരലിയുടെ കൂടെ വന്ന ബന്ധുവിനോട് അദ്ദേഹം ചോദിച്ചു: കുഴപ്പം വല്ലതും ഉണ്ടാവ്വോ? മതത്തിന്റെ പേരിൽ വല്ല പ്രശ്നവും ഉണ്ടാവുമോ എന്നാണദ്ദേഹം ചോദിച്ചത്. ഒരു പ്രശ്നവും ഉണ്ടാവില്ലെന്ന് ബന്ധു ഉറപ്പു നൽകി.

MÁS HISTORIAS DE Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back