Intentar ORO - Gratis

മഴവില്ലിൽ വിരിഞ്ഞ താരം

Manorama Weekly

|

May 13,2023

"വികൃതി'യാണ് എന്റെ ആദ്യ ചിത്രം

മഴവില്ലിൽ വിരിഞ്ഞ താരം

മഴവിൽ മനോരമയിലെ നായിക 'നായകൻ' എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിൻസി അലോഷ്യസ് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നത്. പിന്നീട് വിൻസി സിനിമയിൽ സജീവമായപ്പോഴും വലുപ്പച്ചെറുപ്പമില്ലാതെ ആ കഥാപാത്രങ്ങൾക്കു കാണികൾ കയ്യടിച്ചു. പൊന്നാനിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന വിൻസിക്ക് എത്തിപ്പിടിക്കാവുന്നതിനും അപ്പുറമായിരുന്നു സിനിമ. എങ്കിലും സിനിമാ നടിയാകണം എന്ന തീവ്രമായ ആഗ്രഹവും പരിശ്രമവും തന്നെയാണ് ഇന്നു കേൾക്കുന്ന ആ കയ്യടികൾക്കു പിന്നിൽ. "വികൃതി'യിലെ സീനത്തിൽ തുടങ്ങി രേഖയിൽ എത്തി നിൽക്കുമ്പോൾ ഒരു അഭിനേതാവ് എന്ന നിലയിൽ വിൻസി വളർന്നു. സംസാരത്തിലും ആ പക്വത. തന്റെ ഏറ്റവും പുതിയ ചിത്രമായ "മാരിവില്ലിൻ ഗോപുരങ്ങളുടെ ലൊക്കേഷനിലെ തിരക്കുകൾക്കിടയിൽ വിൻസി മനസ്സു തുറന്നപ്പോൾ.

മാരിവില്ലിൻ ഗോപുരങ്ങൾ

 “കൂടുംതേടിയി'ൽ തുടങ്ങി മലയാള സിനിമയ്ക്ക് ഒരു പാടു ഹിറ്റുകൾ സമ്മാനിച്ച നിർമാണ കമ്പനിയായ കോക്കേഴ്സ് നിർമിക്കുന്ന മാരിവില്ലിൻ ഗോപുരങ്ങൾ' എന്ന സിനിമയുടെ ലൊക്കേഷനിലാണു ഞാനിപ്പോൾ. അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എനി ക്കൊപ്പം ശ്രുതി രാമചന്ദ്രൻ, ഇന്ദ്രജിത്ത് സുകുമാരൻ, സർജാനോ ഖാലിദ്, വസിഷ്ഠ് എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. നിത്യ ജീവിതത്തിലെ നമ്മുടെ ബന്ധങ്ങളെ എങ്ങനെ കുറെക്കൂടി മനോഹരമാക്കാം, ആരോഗ്യകരമാക്കാം എന്നാണ് ഈ സിനിമ സംസാരിക്കുന്നത്. വിദ്യാസാഗർ സാറാണ് സംഗീതം.

രേഖ വേദനയായി

വളരെ പ്രതീക്ഷയോടെ ഞങ്ങൾ ഒരുക്കിയ സിനിമയായിരുന്നു രേഖ'. എന്റെ രേഖ എന്ന കഥാപാത്രം ഒരു കായികതാരമാണ്. ജിതിൻ തോമസാണ് ചിത്രം സംവിധാനം ചെയ്തത്. തിയറ്ററുകളിൽ ആ സിനിമയുടെ പോസ്റ്റർ പോലും ഇല്ലാത്ത അവസ്ഥ പോലുമുണ്ടായി. എന്നെ കൊണ്ടും ഞങ്ങളുടെ ടീമിനെക്കൊണ്ടും പറ്റുന്ന തരത്തിൽ ഞങ്ങൾ സിനിമയുടെ പ്രചരണം നടത്താൻ ശ്രമിച്ചിരുന്നു. പക്ഷേ, എന്താണു സംഭവിച്ചതെന്ന് അറിയില്ല. മലയാളത്തിൽ ആദ്യമായി ഞാൻ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ്. മാനസികമായും ശാരീരികമായും വളരെ അധ്വാനം വേണ്ടിവന്നിട്ടുണ്ട്. വെറുമൊരു കാമുകന്റെ ചതിയും അതിനോടു പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന പെൺകുട്ടിയുമല്ല രേഖ'യിൽ ഉള്ളത്. അത് സിനിമ കണ്ടവർക്ക് അറിയാം.

രേഖയ്ക്കുവേണ്ടി സഹിച്ചത്

MÁS HISTORIAS DE Manorama Weekly

Translate

Share

-
+

Change font size