Intentar ORO - Gratis

B 32 മുതൽ 44 വരെ പുതിയ സിനിമയുമായി രമ്യ നമ്പീശൻ

Manorama Weekly

|

April 15,2023

മറ്റു ഭാഷകളിൽ ഞാൻ കൂടുതലും വെബ്സീരീസുകളിലാണ് അഭിനയിക്കുന്നത്. ഹോട്ട് സ്റ്റാറിനു വേണ്ടി ഒരു തമിഴ് സീരീസും തെലുങ്ക് സീരീസും അഭിനയിച്ചു. സീ5നു വേണ്ടി വസന്തബാലൻ സാറിന്റെ ഒരു സീരീസിൽ അഭിനയിക്കുന്നുണ്ട്. അതിൽ ഒരു രാഷ്ട്രീയ പ്രവർത്തകയുടെ കഥാപാത്രമാണ്. ആമസോൺ വീഡിയോയുടെ മോഡേൺ ലൗ തമിഴിൽ അഭിനയിച്ചു. റിലീസ് ആകാൻ ചില സിനിമകൾ ഉണ്ട്.

- സന്ധ്യ കെ.പി.

B 32 മുതൽ 44 വരെ പുതിയ സിനിമയുമായി രമ്യ നമ്പീശൻ

"ആനച്ചന്തം' എന്ന ആദ്യ ചിത്രത്തിൽ നീളൻ തലമുടി യും നാടൻ ലുക്കുമായി വന്ന രമ്യ നമ്പീശൻ എന്ന പുതുമുഖ നായികയെ കണ്ടപ്പോൾ നടൻ ഇന്നസന്റ് പറഞ്ഞു: "നീ എന്തായാലും ഒരു റൗണ്ട് ഓടും. സിനിമയിൽ വരുമെ ന്നുപോലും സ്വപ്നം കണ്ടിട്ടില്ലാത്ത കാലം. ദിവസവും നമ്മ ളെ ചിരിപ്പിക്കുന്ന നമ്മൾ ആരാധിക്കുന്ന ഒരാൾ അങ്ങനെ പറഞ്ഞപ്പോൾ, "! ഇവരൊക്കെ നമ്മളെക്കുറിച്ച് ഇങ്ങനെ പറയുമോ!' എന്നാണു താൻ ചിന്തിച്ചത് രമ്യ ആ ദിവസം ഓർക്കുന്നു.

"ഇന്നസന്റ് സർ പോയി എന്നറിഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നി. കഴിഞ്ഞ വർഷം തമിഴിൽ നവരസ എന്ന ആന്തോളജി ചിത്രത്തിൽ ഞാൻ അഭിനയിച്ചിരുന്നു. അതിൽ പ്രിയദർശൻ സർ സംവിധാനം ചെയ്ത "സമ്മർ ഓഫ് 92' എന്ന ചിത്രത്തിൽ ആണ് ഞാൻ അഭിനയിച്ചത്. അത് ഇന്നസന്റ് സാറിന്റെ ജീവിതത്തിലെ ഒരു സംഭവത്തെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു. ആയിടയ്ക്ക് ഒരു പരിപാടിയിൽ വച്ചു കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു, “എടീ നമ്മുടെ സിനിമ റിലീസ് ആകാൻ പോവുകയല്ലേ' എന്ന്.

“ഒരു റൗണ്ട് ഓടും' എന്ന് ഇന്നസന്റ് പറഞ്ഞ ആ നായിക പക്ഷേ, മലയാള സിനിമയിൽ നല്ല കുറച്ചു കഥാപാത്രങ്ങൾ ചെയ്തെങ്കിലും പെട്ടെന്നൊരുനാൾ അപ്രത്യക്ഷയായി. രമ്യ നമ്പീശനൊന്നും ഇപ്പോൾ സിനിമയിൽ ഇല്ല' എന്ന് ആരൊക്കെയോ പറഞ്ഞു. പക്ഷേ, രണ്ടായിരത്തിൽ ‘സായാഹ്നം എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ രമ്യയുടെ കരിയർ ഗ്രാഫ് പരിശോധിച്ചാൽ കഴിഞ്ഞ 23 വർഷത്തിനിടെ സിനിമയിൽ അഭിനയിക്കാത്ത ഒരു വർഷം പോലുമില്ല.

അഭിനേത്രി മാത്രമല്ല നല്ലൊരു ഗായിക കൂടിയാണ് രമ്യ നമ്പീശൻ. 2011-ൽ പുറത്തിറങ്ങിയ ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലെ 'ആണ്ടലോന്റെ...', ബാച്ചിലർ പാർട്ടിയിലെ 'വിജന സുരഭീ... തട്ടത്തിൻ മറയത്തിലെ 'മുത്തുച്ചിപ്പി പോലൊരു...' തുടങ്ങി 2021ൽ പുറത്തിറങ്ങിയ പുഷ്പ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പിലെ 'ഓ ചൊല്ലുന്നു' എന്ന വൈറൽ ഗാനം വരെ തമിഴിലും മലയാളത്തിലുമായി ഇരുപതോളം ചിത്രങ്ങളിൽ രമ്യ പാടി ഹിറ്റാക്കിയ ഗാനങ്ങൾ ഇന്നും മലയാളികളുടെ ചുണ്ടിലുണ്ട്. കുറച്ചുവർഷങ്ങളായി രമ്യ മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകാറുണ്ടായിരുന്നില്ല. നീണ്ട ഇടവേളയ്ക്കു ശേഷം ആദ്യമായി രമ്യ നമ്പീശൻ മലയാള മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ നിണ്ട് അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ.

എന്തുകൊണ്ടാണ് രമ്യ അഭിമുഖങ്ങൾക്കു നിന്നുകൊടുക്കാത്തത്?

MÁS HISTORIAS DE Manorama Weekly

Translate

Share

-
+

Change font size