Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año
The Perfect Holiday Gift Gift Now

ഓർമക്കളി

Manorama Weekly

|

January 21,2023

കഥക്കൂട്ട് 

- തോമസ് ജേക്കബ്

ഓർമക്കളി

ഗവേഷണത്തിന്റെ ഭാഗമായി തൃശൂരിൽ അപ്പൻ തമ്പുരാൻ സ്മാരകത്തിലെ പഴയ മാസികകൾ പരിശോധിക്കുമ്പോഴുണ്ടായ ഒരു കണ്ടുപിടിത്തത്തെപ്പറ്റി എസ്.കെ. വസന്തൻ എഴുതിയിട്ടുണ്ട്. വൈലോപ്പിള്ളിയുടെ മാധവി' എന്ന നീണ്ട കവിത യദൃച്ഛയാ കണ്ടു. വൈലോപ്പിള്ളിയുടെ ഒരു സമാഹാരത്തിലും വന്നിട്ടില്ലാത്ത കവിത. അതുകൊണ്ട് വസന്തൻ അതു പകർത്തിയെടുത്തു.

വൈകിട്ട് കവിയുടെ വീട്ടിലെത്തിയ വസന്തൻ പറഞ്ഞു. “എനിക്കൊരു കവിത കിട്ടിയിട്ടുണ്ട്. ഞാനതു വായിക്കാം. ആരുടേതാണെന്നു മാഷ് പറയണം.

"കുതുകി കൃഷീവല ലോലലോചനങ്ങൾ' എന്ന ശ്ലോകം കേട്ടപ്പോൾ മാഷ് ചിരിച്ചുകൊണ്ടു പറഞ്ഞു: "എനിക്ക് കവിയെ മനസ്സിലായി. കുറ്റിപ്പുറത്തു കേശവൻ നായരുടെ കവിതയാണ്.

വസന്തൻ തിരുത്തി: “അല്ലാ, കുറ്റിപ്പുറത്തിന്റെ ഒരു പരിചയക്കാരന്റെ കവിതയാണ്. പേര് ശ്രീധരമേനോൻ. കലൂരാണ് വീട്.

ഉറക്കെ ചിരിച്ചുകൊണ്ട് കവി കടലാസ് വസന്തന്റെ കയ്യിൽനിന്നു വാങ്ങി. "ഇതു നഷ്ടപ്പെട്ടു എന്നാണു ഞാൻ വിചാരിച്ചിരുന്നത്. എവിടന്നു തപ്പിയെടുത്തു? നന്നായി. തിരഞ്ഞെടുത്ത കവിതകളിൽ ചേർക്കാം.

MÁS HISTORIAS DE Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back