Intentar ORO - Gratis

റേഡിയോക്കാലം

Manorama Weekly

|

November 19, 2022

കഥക്കൂട്ട്

- തോമസ് ജേക്കബ്

റേഡിയോക്കാലം

റേഡിയോയും സൈക്കിളും സ്വന്തമായുണ്ടെങ്കിൽ കൊല്ലംതോറും ലൈസൻസെടുക്കേണ്ട ഒരു കാലമുണ്ടായിരുന്നു നമ്മുടെ നാട്ടിൽ. റേഡിയോയുടെ ലൈസൻസ് ഫീസ് ഒരു കൊല്ലം 15 രൂപ. ഒരു സൗജന്യമുണ്ടായിരുന്നു. ലൈസൻസിയുടെ പേരിൽ രണ്ടാമതൊരു റേഡിയോ ഉണ്ടെങ്കിൽ അതിനു മൂന്നു രൂപ കെട്ടിയാൽ മതിയായിരുന്നു.

ലൈസൻസ് പുതുക്കിയില്ലെങ്കിൽ അധികൃതർ റേഡിയോ പിടിച്ചെടുത്തുകൊണ്ടു പോകുമായിരുന്നു.

ലൈസൻസ് ഫീസായ 15 രൂപ പിരിച്ചെടുക്കാൻ ഉദ്യോഗസ്ഥരെ പോറ്റുന്നതിന് അതിൽ കൂടുതൽ തുക ചെലവാക്കുന്നുണ്ടെന്നു കണ്ട് ഇന്ദിരാഗാന്ധിയുടെ ഗവൺമെന്റ് ഈ ഏടാകൂടം നിർത്തലാക്കുകയായിരുന്നു.

പതിനഞ്ചു രൂപ കെട്ടുന്നതിലായിരുന്നില്ല ജനത്തിന്റെ പരാതി. ലൈസൻസ് കിട്ടാൻ റേഡിയോ സ്വന്തമായുണ്ടായാൽ മാത്രം പോരാ, റേഡിയോയുടെ ഉടമസ്ഥനു സ്വന്തമായി ഭൂമിയുണ്ടെന്നു തെളിയിക്കാൻ അതിന്റെ കരം അടച്ച രസീത് ഹാജരാക്കണം.

സൈക്കിളിന് അറുപതുകളിൽ തുടങ്ങിയ മൂന്നു രൂപയുടെ ഫീസും ഇതുപോലെ 1972 ൽ എടുത്തു കളഞ്ഞു.

MÁS HISTORIAS DE Manorama Weekly

Translate

Share

-
+

Change font size