Try GOLD - Free
നന്മ വിളങ്ങും ദീപാവലി
Vanitha
|October 11, 2025
സാമ്പ്രദായികരീതിയിൽ ഇപ്പോഴും ദീപാവലി ആഘോഷിക്കുന്ന തിരുവനന്തപുരത്തെയും കോഴിക്കോടെയും ആഘോഷ വിശേഷങ്ങൾ
ഇവിടുത്തെ ദീപാവലി നിറങ്ങളുടെ ഉത്സവം മാത്രമല്ല പാരമ്പര്യവും വിശ്വാസവും ഇടകലർന്ന മധുരം നിറഞ്ഞ ഓർമകൾ കൂടിയാണ്. അതുകൊണ്ടാണ് കൺമുൻപിൽ ഒരു പൂത്തിരി കത്തുമ്പോൾ പലർക്കും കഴിഞ്ഞുകാലങ്ങളിലേക്കു സഞ്ചരിക്കാൻ കഴിയുന്നത്.
പഴയ തലമുറ ഓർമയിൽ ഈ ഉത്സവം ആഘോഷിക്കുമ്പോൾ പുതിയ തലമുറയും ദീപാവലിയുടെ വിളക്കു കൊളുത്തുന്നുണ്ട് ഇവിടെ.
“തമിഴ്നാടിന്റെ സ്വാധീനമാണു തിരുവനന്തപുരത്ത ദീപാവലിയെ ഇത്രയും വർണാഭമാക്കുന്നത്. നാലഞ്ചു തലമുറ മുൻപ് ഇതിനെക്കാൾ കൂടുതൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും ദീപാവലിക്ക് ഉണ്ടായിരുന്നു. അന്നു വീടുകളിൽ ഓണം കഴിഞ്ഞാൽ ഏറ്റവും നല്ല ആഹാരം ഉണ്ടാക്കുന്നതു ദീപാവലിക്കായിരുന്നു.'' മുതിർന്ന മാധ്യമ പ്രവർത്തകനും ചരിത്രകാരനുമായ മലയിൻകീഴ് ഗോപാലകൃഷ്ണൻ പറഞ്ഞു തുടങ്ങി. ഓർമയിൽ തെളിഞ്ഞു കത്തുന്ന ദീപാവലി വിളക്കുകളെക്കുറിച്ച്.
“ഐശ്വര്യദേവതയായ ലക്ഷ്മിയെ കുടിയിരുത്തിയാണ് ഇവിടെ ആഘോഷം. ഉത്തരേന്ത്യയിലാണു ദീപാവലിക്ക് ഇത്തരം ആഘോഷങ്ങൾ ഉള്ളത്. എന്നാൽ, തിരുവനന്തപുരത്തു മുൻപും വീടുകളിൽ ലക്ഷ്മിയെ കുടിയിരുത്തി പൂജിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു.
തലേദിവസം വൈകുന്നേരം മുതൽ തുടങ്ങും ആഘോഷം. അതു ചിലപ്പോൾ പുലർച്ച വരെ നീണ്ടുനിൽക്കും. സൂര്യൻ ഉദിക്കുന്നതിനു മുൻപുള്ള ദീപാളിക്കുളി വരെ.'' വലിയശാലയിലെ വീട്ടിലിരുന്ന് മഹാദേവൻ സ്വാമി ഓർക്കുകയാണ്. സ്വാമിയെപ്പോലെയുള്ളവരുടെ ഓർമയിൽ തെളിയുന്ന അതേ മൺചെരാതുകൾ ഇവിടെ ദീപാവലിക്ക് ഇപ്പോഴും തെളിയുന്നു. അതു ജെൻ ആൽഫ'യുടെ കൂടി സന്തോഷമാണ്. കാരണം, അപൂർവം സന്ദർഭങ്ങളിൽ മാത്രമാണു വീടുകളിൽ ചെരാത് തെളിക്കുന്നത്.
ദീപാളി കുളിക്കുക എന്നത് ഒരു ചൊല്ലു മാത്രമല്ല ആചാരം കൂടിയാണു തിരുവനന്തപുരത്തുകാർക്ക്. ദീപാവലി ദിവസം സൂര്യോദയത്തിനു മുൻപ് എണ്ണ തേച്ചുള്ള കുളിക്കുന്നതോടെയാണു ദീപാവലി ആഘോഷങ്ങൾ തുടങ്ങുന്നത്. വെളിച്ചെണ്ണയോ നല്ലെണ്ണയോ ആയുർവേദ മരുന്നുകൾ ചേർത്തു തിളപ്പിച്ചു തലേദിവസമേ തയാറാക്കും. അതാണു സൂര്യോദയത്തിനു മുൻപേ ശരീരത്തിൽ തേച്ചു പിടിപ്പിച്ചു കുളിക്കുന്നത്. കുളി ഒഴുകുന്ന വെള്ളത്തിൽ വേണമെന്നാണു ശാസ്ത്രം. ആറിലോ തോട്ടിലോ പുഴയിലോ. ഇന്നത്തെക്കാലത്ത് അതു ബുദ്ധിമുട്ടാണ്.
ദീപാളി കുളിച്ച് ആഘോഷംThis story is from the October 11, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Vanitha
എന്ന തവം ശെയ്തനേ യശോദാ.
കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര
3 mins
April 11, 2026
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Listen
Translate
Change font size
