Try GOLD - Free
യൂസ്ഡ് കാർ വാങ്ങുമ്പോൾ
Vanitha
|August 02, 2025
യൂസ്ഡ് കാർ വാങ്ങുമ്പോൾ അബദ്ധങ്ങൾ സംഭവിക്കാതിരിക്കാൻ എന്തെല്ലാം കാര്യങ്ങളാണു ശ്രദ്ധിക്കേണ്ടത് ?
ഓരോ മഴക്കാലത്തും നമ്മളിൽ പലരുടേയും മനസ്സിൽ മൊട്ടിടുന്ന സ്വപ്നമാണു സ്വന്തമായി ഒരു കാർ. പുതിയ കാറിന്റെ വിലയും അനുബന്ധ ചെലവുകളും ആലോചിക്കുമ്പോൾ കാർ എന്ന സ്വപ്നം യൂസ്ഡ് കാർ വിപണിയിലേക്കു മിഴി തുറക്കും.
ഒരു യൂസ്ഡ് കാർ മേടിച്ചു റോഡിൽ കൈ തെളിഞ്ഞിട്ടു പുതിയ കാർ വാങ്ങാം എന്നു കരുതുന്നവരും ഇക്കൂട്ടത്തിലുണ്ട്. വീട്ടിലേക്കുള്ള രണ്ടാമത്തെ കാർ യൂസ്ഡ് കാർ മതിയെന്നു ചിന്തിക്കുന്നവരുമുണ്ട്. യൂസ്ഡ് കാറുകൾ വാങ്ങുമ്പോൾ ബജറ്റ് ലാഭം മാത്രമാകരുതു ലക്ഷ്യം. മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.
ഏതു വാഹനം വാങ്ങണം?
കുടുംബാംഗങ്ങളുടെ ആഗ്രഹത്തിനും ആവശ്യങ്ങൾക്കും അനുസരിച്ചു വിവിധ കമ്പനികളുടെ രണ്ടോ മൂന്നോ വാഹനങ്ങളുടെ ലിസ്റ്റ് ആദ്യം തയാറാക്കണം.
ബജറ്റ്, വാഹനത്തിന്റെ മൈലേജ്, വാർഷിക ഇൻഷുറൻസ്, പരിപാലന ചെലവ്
കുടുംബാംഗങ്ങളുടെ എണ്ണം, ശരീരപ്രകൃതം മാസത്തിൽ ഓടേണ്ട ശരാശരി കിലോമീറ്റർ പെട്രോളോ, ഡീസലോ അതോ ഇലക്ട്രിക്കോ
നിർത്തി പോയ മോഡൽ അഥവാ കമ്പനി
റീസെയിൽ വാല്യു
ഇത്തരം കാര്യങ്ങളെല്ലാം പരിഗണിച്ചു വേണം ലിസ്റ്റ് തയാറാക്കാൻ. യൂട്യൂബ് വിഡിയോസ്, ടെസ്റ്റ് ഡ്രൈവ് റിസ്പോർട്സ് എന്നിവ കണ്ടു കാര്യങ്ങൾ മനസ്സിലാക്കാം. പിന്നീടു സാഹചര്യങ്ങളുടെ സമ്മർദം, ഇടനിലക്കാരുടെ പ്രഷർ എന്നിവ കൊണ്ടു ലിസ്റ്റിൽ ഇല്ലാത്ത വാഹനം വാങ്ങാതിരിക്കാനും ശ്രദ്ധിക്കുക.
ഡിജിറ്റലായി ഡേറ്റ
വാഹനം വിൽക്കുന്ന ആളുടെ കയ്യിൽ നിന്നു മൊബൈൽ ഫോണിലൂടെ ചില പ്രധാനപ്പെട്ട രേഖകൾ സ്വീകരിച്ചു പരിശോധന നടത്താം. അതിൽ പ്രധാനമായവ പറയാം.
വാഹനത്തിന്റെ ആർസി ഇതു പരിശോധിക്കുന്നതു വഴി ഉടമകളുടെ എണ്ണം, നിലവിൽ എത്രാമത്തെ ഉടമയാണിപ്പോൾ വാഹനം ഉപയോഗിക്കുന്നത്, സിംഗിൾ ഓണർ എന്നു കാണിക്കുമ്പോഴും, ഷോറൂമുകളിൽ ഉപയോഗിച്ച ടെസ്റ്റ് ഡ്രൈവ് വാഹനമാണോ? ഇതെല്ലാം മനസ്സിലാക്കാം. ഓർക്കുക, പലരിലൂടെയും കൈമറിഞ്ഞ വാഹനത്തിനു കേടുപാടുകൾ കൂടുതലാകാൻ സാധ്യതയുണ്ട്. വാഹനം ഈടായി വായ്പ എടുത്തോ ഹൈപ്പോതിക്കേഷൻ എന്നും ആർസി നോക്കി മനസ്സിലാക്കാം.
റജിസ്ട്രേഷൻ തിയതി - റീ റജിസ്ട്രേഷനു സമയമായോ എന്നറിയാം പലപ്പോഴും വലിയ തുക മുടക്കി റിപ്പയർ ചെയ്താൽ മാത്രമേ, റീ റജിസ്ട്രേഷൻ സാധ്യമാകു.
This story is from the August 02, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Vanitha
എന്ന തവം ശെയ്തനേ യശോദാ.
കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര
3 mins
April 11, 2026
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Listen
Translate
Change font size
