Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

വിശ്വാസം എന്ന കാതൽ

Vanitha

|

July 19, 2025

“വീടു പണി കഴിഞ്ഞ ശേഷം ഗെയ്റ്റ് അടച്ചിട്ടേയില്ല. ഉപ്പയുടെ കാലം മുതൽക്കേ അങ്ങനെയാണ് ജനമനസ്സിലേക്കുള്ള വേരോട്ടത്തെക്കുറിച്ച് ആര്യാടൻ ഷൗക്കത്ത്

- വിജീഷ് ഗോപിനാഥ്

വിശ്വാസം എന്ന കാതൽ

കാതൽക്കനം കൂടിയ തേക്കുകളുടെ നാടാണു നിലമ്പൂർ. വേരോട്ടം തുടങ്ങിയാൽ പിടിവിടാതെ മുറുകെ പിടിച്ചു നിർത്തുന്ന മണ്ണുള്ള നാട്. ആ മണ്ണു പോലെയാണ് അവിടത്തെ ജനങ്ങളുടെ മനസ്സും. മനസ്സിലൊന്നു വേരോടാൻ അവസരം കിട്ടിയാൽ മതി. പിന്നെ, കലർപ്പില്ലാത്ത സ്നേഹവും വിശ്വാസവും ആവോളം നുകർന്നു വളർന്നു പന്തലിച്ച് ആകാശത്തോളം ഉയരാം.

ഈ രാഷ്ട്രീയ രഹസ്യം ആര്യാടൻ ഷൗക്കത്തിന്റെ മനസ്സിലുണ്ട്. ആരും പറഞ്ഞു കൊടുത്തതല്ല, കുട്ടിക്കാലം മുതൽക്കേ കണ്ടു വളർന്നതു ജനങ്ങൾക്കിടയിൽ നിൽക്കുന്ന ഉപ്പ ആര്യാടൻ മുഹമ്മദിനെയാണ്. 34 വർഷമാണു തുടർച്ചയായി അദ്ദേഹം ജനപ്രതിനിധിയായത്. ഉപ്പയാണ് ഷൗക്കത്തിന്റെ രാഷ്ട്രീയ പാഠശാല. അവിടെ നിന്നാണു കുട്ടിക്കാലം മുതൽക്കേ ജനങ്ങളെ എങ്ങനെ സഹായിക്കാമെന്നും എങ്ങനെ നയിക്കാമെന്നും കണ്ടു പഠിച്ചത്.

രാവിലെ ഏഴു മണി. ആര്യാടൻ ഷൗക്കത്തിന്റെ വീട്ടിലേക്ക് എത്തിയപ്പോൾ തന്നെ ചെറിയൊരു ആൾക്കൂട്ടമുണ്ട്. അപകടത്തിൽ കാലിനു പരുക്കേറ്റു ജോലിക്കു പോകാനാവാതെ സഹായം തേടി വന്ന പാണ്ടിക്കാട് സ്വദേശി, ഡയാലിസിസിന് പണമില്ലാതെ ചികിത്സ മുടങ്ങുമോ എന്ന ആധിയിലിരിക്കുന്ന ആയിഷാ ബീവി. അങ്ങനെയങ്ങനെ ഓരോരുത്തരും പ്രതീക്ഷയുടെ മെഴുകുതിരിവെട്ടവും മനസ്സിൽ കൊളുത്തിയാണ് ഇരിക്കുന്നത്.

ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന്റെ അലകൾ അടങ്ങിയിട്ടില്ല. പാർട്ടി പ്രവർത്തകരുടെ ആവേശവും ആകാശം മുട്ടി നിൽക്കുന്നു. അവരിലൊരാൾ സിനിമയിലേതു പോലെ ഒരു ഡയലോഗ് പറഞ്ഞു, “ഒരു മഴയത്തു മുളയ്ക്കുന്ന തകരകളുണ്ടാകാം. അടുത്ത മഴയിൽ അതു പൊയ്ക്കോളും. പക്ഷേ, ജനങ്ങളുടെ വിശ്വാസത്തിന്റെ കാതൽ കനത്തിന് അത്രവേഗം ചിതലരിക്കില്ല. അതിനൊരു കയ്യടി കൊടുത്തപ്പോഴേക്കും ആര്യാടൻ ഷൗക്കത്ത് എത്തി. ഒപ്പം ഭാര്യ മുംതാസ് ബീഗവും. വീടിന്റെ വരാന്തയിലും ഹാളിലും ഡൈനിങ് ഹാളിലുമൊക്കെ നിൽക്കുന്ന ജനങ്ങളെ കണ്ടപ്പോൾ മുംതാസിനോടാണ് ആദ്യം ചോദിച്ചത്.

വിവാഹം കഴിഞ്ഞു വന്ന സമയത്ത് ഈ തിരക്കും ആൾക്കൂട്ടവുമൊക്കെയായി എങ്ങനെ പൊരുത്തപ്പെട്ടു?

MORE STORIES FROM Vanitha

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Vanitha

Vanitha

കൈവിട്ടു പോകല്ലേ ശരീരഭാരം

അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം

time to read

1 min

November 22, 2025

Vanitha

Vanitha

Sayanora Unplugged

ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...

time to read

4 mins

November 22, 2025

Vanitha

Vanitha

"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം

സാമൂഹികം

time to read

3 mins

November 22, 2025

Vanitha

Vanitha

ഞാൻ ഫെമിനിച്ചിയാണ്

മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...

time to read

2 mins

November 22, 2025

Listen

Translate

Share

-
+

Change font size