വിദേശ ജോലി എങ്ങനെ കണ്ടെത്താം
Vanitha
|May 24, 2025
പുതിയ ലോകത്ത് ജോലിക്ക് അതിരുകളില്ല. എന്നാൽ, നിയമവിധേയമായി, ചതിക്കുഴികളിൽ പെടാതെ എങ്ങനെ വിദേശരാജ്യങ്ങളിൽ തൊഴിൽ തേടാം?
മുപ്പതു വർഷം മുൻപ് 1995 ലാണ് എനിക്ക് ആദ്യമായി വിദേശത്തു ജോലി ലഭിക്കുന്നത്. വിദേശജോലിക്കു ശ്രമിച്ചതിന്റെ അടിസ്ഥാനകാരണം സാമ്പത്തികം തന്നെയാണ്. 1993 ൽ ഐഐടിയിൽ നിന്നു ഡോക്റേറ്റ് ബിരുദം എടുത്തു കഴിഞ്ഞു മുംബൈയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസർച്ചിൽ, റിസർച്ച് അസോഷ്യേറ്റ് ആയി ജോലിക്കു ചേർന്ന എന്റെ പ്രതിമാസ ശമ്പളം 6000 രൂപയായിരുന്നു. അന്നതു ചെറിയ തുകയല്ല. (ജവഹർലാൽ നെഹ്റു യൂ ണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസർ ആയി ജോലി ലഭിച്ച എന്റെ സുഹൃത്തിന്റെ മാസശമ്പളം 4000 രൂപയിൽ താഴെയായിരുന്നു.
ജോലി രസകരമായിരുന്നു. പിൽക്കാലത്ത് പ്ലാനിങ് കമ്മീഷൻ അംഗവും പദ്മഭൂഷൺ ജേതാവുമായ കിരിത് പരീഖ് ആയിരുന്നു ഡയറക്ടർ. കേരള പ്ലാനിങ് ബോർഡിന്റെ ഇപ്പോഴത്തെ വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ അന്നു സഹപ്രവർത്തകനാണ്. എൻജിനീയറിങ്ങിലും മാനേജ്മെന്റിലും ഡോക്ടറേറ്റുള്ള അനവധി ചെറുപ്പക്കാർ സഹപ്രവർത്തകരായുണ്ട്. മുംബൈയിൽ ഫിലിം സിറ്റിക്കടുത്താണ് ഓഫിസ്. ക്യാംപസിൽ തന്നെ മൂന്നു കിടപ്പുമുറികളുള്ള ഫ്ലാറ്റും നൽകിയിട്ടുണ്ട്.
മാസം സാധാരണ ചെലവുകൾക്കായിത്തന്നെ മൂവായിരത്തിലധികം രൂപ വേണം, ഒരിക്കൽ നാട്ടിൽ വന്നു പോയാൽ ബാക്കിയുള്ള സമ്പാദ്യവും തീരും. മുന്നോട്ടു നോക്കുമ്പോൾ ഭാവിയിലെ ന്യായമായ ആവശ്യങ്ങൾക്കു ള്ള സമ്പാദ്യം അവിടുന്ന് ഉണ്ടാക്കാൻ സാധിക്കുമെന്നു തോന്നിയില്ല. ഉദാഹരണത്തിന് അന്ന് മുംബൈയുടെ പ്രാന്ത പ്രദേശങ്ങളിൽ ഒരു ഫ്ലാറ്റ് വാങ്ങണമെങ്കിൽ കുറഞ്ഞത് ഇരുപതു ലക്ഷം രൂപ കൊടുക്കണം, അതും പകുതി ബ്ലാക്കിൽ, ഈ ജോലിയിലിരുന്നു കൊണ്ട് പത്തു ലക്ഷം രൂപ ബ്ലാക്ക് മണിയും ബാങ്ക് ലോണിനു മാസം അയ്യായിരം രൂപയും എന്നുണ്ടാകും? അവിടെ നിന്നാണു വിദേശത്തു ജോലിക്കു പോകണമെന്ന തോന്നൽ ഉണ്ടാകുന്നത്.
ആദ്യ വിദേശജോലി
ബ്രൂണെയിൽ ഷെൽ എണ്ണക്കമ്പനിയിലാണ് ആദ്യത്തെ വിദേശജോലി ലഭിക്കുന്നത്. ഒരു മാസത്തെ ശമ്പളം അയ്യായിരം ബൂണെ ഡോളർ. ഏതാണ്ട് ഒരു ലക്ഷം രൂപയ്ക്കു മുകളിൽ. പിന്നെ രണ്ടാമതൊന്നു ചിന്തിച്ചി ല്ല. ഇന്നും ഇന്ത്യക്കു പുറത്തേക്കു ജോലിക്കായും വിദ്യാഭ്യാസത്തിനായും പോകുന്ന ബഹുഭൂരിപക്ഷത്തിന്റെയും പ്രധാന ലക്ഷ്യം മികച്ച സാമ്പത്തികം തന്നെയാണ്.
നമ്മൾ ഇന്ത്യയിൽ ചെയ്യുന്ന തൊഴിൽ വിദേശത്തു ചെയ്താൽ ആ രാജ്യത്തിന്റെ ആളോഹരി വരുമാനം നമ്മുടെ രാജ്യത്തിന്റേതിനേക്കാൾ മികച്ചതാണെങ്കിൽ സ്വാഭാവികമായും നമ്മുടെ വരുമാനം വർധിക്കും.
This story is from the May 24, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Listen
Translate
Change font size

