Try GOLD - Free
അന്നു തോന്നി ഇനി പാട്ടു വേണ്ട
Vanitha
|March 29, 2025
50 വർഷം നീണ്ട പാട്ടു കാലത്തിനിടയിൽ ഒരിക്കൽ സുജാത പാട്ടിനെ മനസ്സിൽ നിന്നു പുറത്താക്കി
സുജാതയുടെ പാട്ടു കേട്ടാൽ ഉള്ളം കുളിരുമെങ്കിലും പാട്ടു പാടുന്ന തോർത്തു മനസ്സു തളർന്നുപോയ ഒരു ഘട്ടമുണ്ട് സുജാതയുടെ 50 വർഷ പാട്ടുജീവിതത്തിൽ റിക്കോർഡിങ്ങിനായി വിളിക്കുന്നവരോടു 'നോ' പറഞ്ഞ കാലം. വേദിയിൽ മൈക്കു കയ്യിലെടുക്കാൻ ഉള്ളുവി റച്ച കാലം. മനസ്സു മടുത്തുപോയ ആ ഘട്ടം അതിജീവിച്ചാണു സുജാത പാട്ടിലേക്കു മടങ്ങിവന്നത്. ആ കഥയിലേക്കു വരാം.
പാട്ടു കുടുംബത്തിലേക്കാണു വധുവായി ചെന്നത് ?
പാട്ടിനോടുള്ള ഇഷ്ടമാണ് എന്നെ മോഹന്റെ (ഡോ. കൃഷ്ണമോഹൻ) കുടുംബത്തിലെത്തിച്ചത്. അതിനു ചില ഫ്ലാഷ് ബാക് ഉണ്ട്. ദാസേട്ടന്റെ പ്രോഗ്രാം ഗുരുവായൂരമ്പലത്തിൽ നടന്ന കഥ പറഞ്ഞില്ലേ. അന്നവിടെ മോഹൻ ഉണ്ടായിരുന്നു. എനിക്കന്ന് എട്ടു വയസ്സും മോഹന് 20 വയസ്സുമാണു പ്രായം. സ്റ്റേജിൽ ദാസേട്ടനൊപ്പം പാട്ടുപാടി കഴിഞ്ഞു ഞാൻ ചെന്നിരുന്നതു മോഹന്റെ അടുത്തായിരുന്നത്. അടുത്ത ദിവസം തൊഴാൻ ചെന്നപ്പോൾ അറിഞ്ഞോ അറിയാതെയോ ഞാൻ കൈപിടിച്ചു നടന്നിട്ടുണ്ടെന്ന് ഇപ്പോഴും മോഹൻ പറയും. ചെമ്പൈ സ്വാമിയുടെ ശിഷ്യയായിരുന്നു മോഹന്റെ അമ്മ രാധാമണി ഉണ്ണിനായർ. അച്ഛൻ കെ.സി. ഉണ്ണി നായർ വക്കീലാണ്.
വളരെ വർഷങ്ങൾക്കു മുൻപ് അവരുടെ വിവാഹം നടന്ന കഥ നല്ല രസമാണ്. സംഗീത് ഡി.കെ.പട്ടമ്മാളുടെ കടുത്ത ആരാധികയാണ് അമ്മ വിവാഹദിവസം പട്ടമ്മാളിനു ഡേറ്റില്ലാത്തതു കൊണ്ട് അമ്മ വാശി പിടിച്ചു വിവാഹം നീട്ടിവച്ചു.
കാത്തിരിപ്പിനൊടുവിൽ ഒരു വർഷത്തിനു ശേഷം നടന്ന വിവാഹത്തിനു പട്ടമ്മാളുടെ ഗംഭീര കച്ചേരി ഉണ്ടായിരുന്നു. അത്രമാത്രം സംഗീതത്തെ ഉപാസിക്കുകയും വിലമതിക്കുകയും ചെയ്യുന്ന കുടുംബം.
മോഹൻ കുറച്ചുകാലം പാലാ സി.കെ. രാമചന്ദ്രൻ സാറിന്റെ കീഴിൽ സംഗീതം പഠിച്ചിട്ടുണ്ട്. മോഹന്റെ സഹോദരി സായ്ഗീത ചെന്നെ കലാക്ഷേത്രയിൽ നിന്നു സംഗീതം അഭ്യസിച്ചയാളാണ്.
വിവാഹത്തിൽ യേശുദാസിന്റെ ഇടപെടലുണ്ടായി ?
ഒരിക്കൽ ചെമ്പൈ സ്വാമി മോഹന്റെ അമ്മയോടു പറഞ്ഞത്, "ദാസ് കൂടെ പാട്അന്ത സുജാതാവെ മോഹനുക്ക് പാക്കലാമേ...' (ദാസിനൊപ്പം പാടുന്ന സുജാതയെ മോഹനു വേണ്ടി നോക്കാം എന്ന്. അതുകേട്ട് അമ്മ ഞെട്ടി. അവ റൊമ്പ ചിന്ന പൊണ്ണായിടിച്ച് സ്വാമീ...' (അവൾ തീരെ ചെറിയ കുട്ടിയല്ലേ സ്വാമീ) എന്നു പറഞ്ഞപ്പോൾ "ചിന്ന പൊണ്ണ് പെരിസായിടുമേ...' (ചെറിയ കുട്ടി വലുതായിക്കോളുമല്ലോ) എന്നു പറഞ്ഞു സ്വാമി ചിരിച്ചത്.
This story is from the March 29, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
പിരിമുറുക്കം നിയന്ത്രിക്കാൻ അഞ്ചു വഴികൾ
വളരെ പ്രധാനപ്പെട്ടതും ഫലപ്രദവുമായ ചില പരിഹാര മാർഗങ്ങളെ പരിചയപ്പെടാം...
1 mins
January 17, 2026
Vanitha
ആഹാ, ഇവർ മിടുക്കരാണല്ലോ
ഗോൾഡ് മെഡലിലോ ഒന്നാം റാങ്കിലോ കാര്യമില്ല. വേണ്ടത് പ്രായോഗികമായ കഴിവുകളാണ്.
4 mins
January 17, 2026
Vanitha
ടേം ഇൻഷുറൻസ് എന്തിന് ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 17, 2026
Vanitha
അടുക്കത്തെ ആമയൂട്ട്
കൂർമാവതാരം ഉപദേവതയായ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ വിശേഷ വഴിപാടാണ് ആമയൂട്ട്. ചർമരോഗശമന പ്രാർഥനയുമായാണു ഭക്തർ ആമയൂട്ടിനെത്തുന്നത്
3 mins
January 17, 2026
Vanitha
'മണ്ണ് വേണ്ടാ' ചെടികൾ
ചട്ടിയോ മണ്ണോ ആവശ്യമില്ലാത്ത എയർ പ്ലാന്റ്സ് വളർത്തുന്ന വിധം
1 mins
January 17, 2026
Vanitha
RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ
3 mins
January 17, 2026
Vanitha
പത്തിൽ പത്തും മധുരം
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
ചിരിപ്രസാദം
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു
4 mins
January 17, 2026
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Listen
Translate
Change font size

