Try GOLD - Free

തളരാതെ ചാലിച്ച നിറക്കൂട്ട്

Vanitha

|

March 29, 2025

പള്ളിയിലെ നോമ്പുതുറ വിഭവങ്ങളിൽ അഭയം പ്രാപിച്ച ദിനങ്ങളിൽ നിന്നു സംരംഭകയായി സാറ വളർന്ന കഥ

- അഞ്ജലി അനിൽകുമാർ

തളരാതെ ചാലിച്ച നിറക്കൂട്ട്

ഇക്ക പോയി എഴുപതാം ദിവസം രണ്ടു മക്കളെ ഉപ്പയേയും ഉമ്മയേയും ഏൽപ്പിച്ചു ജോലി തേടി ഞാൻ ഒമാനിലേക്കു പോയി. എന്റെ തീരുമാനത്തെ അനുകൂലിച്ചവരും പ്രതികൂലിച്ചവരുമുണ്ട്. പക്ഷേ, മുന്നിൽ മറ്റു വഴികളുണ്ടായിരുന്നില്ല.

ഇക്കയുമായി ആശുപത്രിയിൽ നിന്നിറങ്ങുമ്പോൾ എന്റെ ബാങ്ക് ബാലൻസ് പൂജ്യമായിരുന്നു. അവിടെ നിന്ന് ഇവിടെ വരെ എത്താൻ എനിക്കൊരുപാടു കഷ്ടപ്പെടേണ്ടി വന്നു. എന്റെ മക്കളും മാതാപിതാക്കളും ഒപ്പം നിന്നില്ലായിരുന്നെങ്കിൽ...'' സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് സെറീനയ്ക്കു പറയാനുള്ളതു നിരവധി സ്ത്രീകൾക്കു പ്രചോദനമേകുന്ന ജീവിതയാത്രയാണ്.

സാസ് എന്ന ഓൺലൈൻ ബുട്ടീക് ആയിരുന്നു ആദ്യ സംരംഭം. പിന്നീടു കോഫീ വെൻഡ് മെഷീൻ വെൻഡറും ക്ലൗഡ് കിച്ചൺ ഉടമയും ഡ്രൈവറും ഇൻഷുറൻസ് ഏജന്റുമൊക്കെയായി.

റീനയുടെ യാത്ര ഇന്നെത്തി നിൽക്കുന്നതു സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് സാറ എന്ന മേൽ വിലാസത്തിലാണ്.

“കുട്ടിക്കാലം മുതൽ ഒരുങ്ങി നടക്കാനും മറ്റുള്ളവരെ ഒരുക്കാനും എനിക്കു വലിയ ഇഷ്ടമായിരുന്നു. മുതിർന്നപ്പോൾ അടുത്ത വീടുകളിൽ നടക്കുന്ന ചടങ്ങുകളുടെ അനൗദ്യോഗിക മേക്കപ് ആർട്ടിസ്റ്റ് ആയി. മേക്കപ്പിനെ ഗൗരവത്തോടെ സമീപിക്കാമെന്നു തോന്നിയപ്പോൾ പട്ടണം റഷീദ് സാറിന്റെ അക്കാദമിയിൽ ചേർന്നു പഠിച്ചു. ബൈഡൽ മേക്കപ്പിനൊപ്പം ധാരാളം സെലിബ്രിറ്റി വർക്കുകളും ഇപ്പോൾ ചെയ്യുന്നു. ഇഷ്ടമുള്ളൊരു പ്രവൃത്തി ജീവിതമാർഗം കൂടിയാകുമ്പോൾ കിട്ടുന്ന സന്തോഷം അറിയുകയാണ്.

സാറാസ് ട്രാൻക്വിൽ എന്ന ട്രാവൽ ഗ്രൂപ് ആണ് എന്റെ സംരംഭങ്ങളുടെ പട്ടികയിൽ ഏറ്റവും പുതിയത്. പ്രായമായവർക്കു വേണ്ടിയുള്ള യാത്രകളായിരുന്നു ആദ്യം മനസ്സിൽ. പക്ഷേ, പല വിഭാഗങ്ങളിൽപ്പെട്ട ആളുകൾ യാത്രയിൽ ഒപ്പം കൂടാൻ താൽപര്യം പ്രകടിപ്പിക്കു ന്നുണ്ട്. ''കാഞ്ഞിരപ്പള്ളി പൊടിമറ്റത്തെ ഗസൽ എന്ന വീടിനോടു ചേർന്നുള്ള സാറാ ആർട്ടിസ്ട്രിയിലിരുന്നു സാറ സംസാരിച്ചു തുടങ്ങി.

image

MORE STORIES FROM Vanitha

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Listen

Translate

Share

-
+

Change font size