ഒഴുകാ കണ്ണീരിൻ ശ്രീ
Vanitha
|December 21, 2024
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
എന്നെ മാത്രമെന്താ നീ തിരിച്ചറിയാത്തത്? അത് ഞാനായിരുന്നു. നിന്റെ ഓമനച്ചേച്ചി. എന്നെ തിരിച്ചറിയാതെ പോകല്ലേ മോളേ... എന്നെ ആരുമില്ലാത്തവളാക്കല്ലേ.
ഉരുൾപൊട്ടലിന്റെ പിറ്റേന്ന് ഈ സ്വപ്നമാണു മയക്കത്തിൽ നിന്നു ഷൈജയെ ഉണർത്തിയത്. തലേന്ന് ഏറെനേരം നോക്കി നിന്നിട്ടും തിരിച്ചറിയാൻ കഴിയാതെ പോയ കാൽപാദത്തിനരികിലേക്കാണു പിറ്റേന്ന് ആദ്യം ചെന്നത്. വിശേഷം തിരക്കി മുണ്ടക്കൈയിലെ വീട്ടിലെത്തുമ്പോൾ ഓമനചേച്ചി കാൽ നഖങ്ങളിൽ ചുവന്ന ചായം പുരട്ടുകയായിരുന്നു എന്നത് ഷൈജയുടെ മനസ്സിൽ മിന്നൽ പോലെ പാഞ്ഞു. അത് ഓമനച്ചേച്ചി തന്നെ. ഷൈജ ഉറപ്പിച്ചു.
വയനാട് മുണ്ടക്കൈയിൽ ജൂലെ മുപ്പതിനു പുലർച്ചെ ഒരു മണിക്കും രണ്ടു മണിക്കും ഉരുൾ പൊട്ടിയതിനു പിറ്റേന്നു മുതൽ പതിനൊന്നു ദിവസം തുടർച്ചയായി ഷൈജ ബേബി ഇൻക്വസ്റ്റ് നടക്കുന്നയിടത്തായിരുന്നു.
പാതി മാഞ്ഞ മുഖങ്ങളായി, തകർന്ന തലകളായി, വിരലുകളറ്റ കൈകാലുകളായി, ചെളിയടിഞ്ഞ മൂക്കുകളും കണ്ണുകളുമായി തന്റെ പ്രിയപ്പെട്ട നാട്ടുകാരെത്തുമ്പോൾ കലങ്ങിപ്പോയ മനസ്സിനെ കഠിനമാക്കി ഷൈജ പറഞ്ഞു. “ഇത് ഷിബു, ഇത് സീത. ഇതു സിന്ധുവിന്റെ ഇളയ കുഞ്ഞിന്റെ കരിവളയിട്ട കൈകൾ (പേരുകൾ സാങ്കല്പികം).
അതിരില്ലാത്ത ഈ സേവനം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു. ഷൈജയെ തേടി കേരള ശ്രീ പുരസ്കാരമെത്തി. വാങ്ങുന്നയാളെ ഇത്രമേൽ സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവുമുണ്ടാകില്ല. ഒരു പുരസ്കാരവും ഇത്രമേൽ കണ്ണീരണിഞ്ഞിട്ടുണ്ടാകില്ല.
ഭീതിക്കു മേൽ ജീവിതം
“മുണ്ടക്കൈയിൽ ഉരുൾ പൊട്ടി, ചൂരൽമല സ്കൂളിലെത്തി, പത്താം വാർഡ് വില്ലേജിലെത്തി എന്നൊക്കെ പറയുമ്പോൾ തന്നെ ദുരന്തത്തിന്റെ വ്യാപ്തി ഊഹിക്കാൻ കഴിഞ്ഞിരുന്നു. 2008 മുതൽ 2022 വരെ മുണ്ടക്കയിൽ ആശാവർക്കറായിരുന്നല്ലോ ഞാൻ.
2015 മുതൽ 2020 വരെ മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റും മുണ്ടക്കൈയിൽ വാർഡ് മെമ്പറും ആയിരുന്നു. ഇപ്പോൾ മേപ്പാടി പഞ്ചായത്ത് ഇരുപതാം വാർഡിൽ ആശാവർക്കറാണെങ്കിലും മഴ തുടങ്ങിയതോടെ മുണ്ടക്കൈയിലുള്ളവരെ വിളിച്ചു താമസം മാറാൻ പറഞ്ഞിരുന്നു.
This story is from the December 21, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
മിന്നും താലിപ്പൊന്നിൽ ഇവളെൻ സ്വന്തം
വിവാഹദിനം പുലർച്ചെ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആവണിക്ക് ആശുപത്രിയിൽ വച്ചു വരൻ ഷാരോൺ താലി ചാർത്തി...തുടർന്നു വായിക്കുക
3 mins
December 20, 2025
Vanitha
ദേവി ദർശനം വർഷത്തിലൊരിക്കൽ മാത്രം
ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം വർഷത്തിൽ ശ്രീ പാർവതി ദേവിയുടെ നടതുറക്കുന്ന അപൂർവ ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഈ വർഷത്തെ ഭക്തിസാന്ദ്ര ദിനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
2 mins
December 20, 2025
Vanitha
Tani malayali
സോഷ്യൽ മീഡിയ താരം ഐശ്വര്യനാഥിന്റെ തനി മലയാളി വിശേഷങ്ങൾ
1 mins
December 20, 2025
Vanitha
പിൻവലിച്ചാലും പണമേറും എസ് ഡബ്ള്യു പി
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
December 20, 2025
Vanitha
Rhythm Beyond limits
സിനിമയിലെത്തി 10 വർഷങ്ങൾ...തെന്നിന്ത്യൻ നായിക മഡോണ സെബാസ്റ്റ്യൻ ചില മാറ്റങ്ങൾക്കുള്ള ഒരുക്കത്തിലാണ്
2 mins
December 20, 2025
Vanitha
സ്വർഗം ഭൂമിയെ തൊടുമ്പോൾ
പരിശുദ്ധ ദൈവമാതാവിന്റെ പേരിൽ ലോകത്ത് ആദ്യമായി നിർമിക്കപ്പെട്ട മരിയോ മജോരെ ബസിലിക്കയിൽ
2 mins
December 20, 2025
Vanitha
പകർത്തി എഴുതി ബൈബിൾ
60കാരി ലൂസി മാത്യു ബൈബിൾ തുറക്കുമ്പോൾ മുന്നിൽ തെളിയുന്ന അക്ഷരങ്ങളിൽ ആത്മസമർപ്പണത്തിന്റെ തിളക്കമുണ്ട്
3 mins
December 20, 2025
Vanitha
ദൈവസ്നേഹം വർണിച്ചീടാൻ...
വത്തിക്കാനിലെ അൾത്താരയിൽ മാർപാപ്പയുടെ സവിധത്തിൽ സ്നേഹഗീതം ആലപിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു ചങ്ങാതിമാരായ സ്റ്റീഫനും വിജയും
4 mins
December 20, 2025
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Listen
Translate
Change font size

