Try GOLD - Free
ചിരിയോര കാഴ്ച്ചകൾ
Vanitha
|August 03, 2024
നാലു പതിറ്റാണ്ടുകാലത്തെ സിനിമാ യാത്ര. സന്തോഷവും വേദനയും പരിഭവവും തൊട്ട കാഴ്ചകൾ. ജഗദീഷിന്റെ ഓർമക്കുറിപ്പുകൾ തുടരുന്നു - ഈ ലക്കത്തിൽ സൗഹൃദം
എഴുപതുകളുടെ തുടക്കം. തൈക്കാട് റസിഡൻസി ഗ്രൗണ്ടിന്റെ രണ്ടു വശത്തായി ക്രിക്കറ്റ് കളി നടക്കുന്നു. മോഡൽ സ്കൂളിലെയും ആർട്സ് കോളജിലെയും കുട്ടികളാണു കളിക്കാർ. ഒരു ടീമിൽ മോഹൻലാലും പ്രിയദർശനും സുരേഷ് കുമാറും ഉണ്ട്. ഇപ്പുറത്തു നിന്നു കളിച്ച സീനിയേഴ്സ് ടീമിൽ ജഗദീ ഷും. കുറച്ചു വർഷം കഴിഞ്ഞാൽ തിയറ്ററുകളിൽ ഹിറ്റുകളുടെ സിക്സുംഫോറും തൂക്കിയടിക്കേണ്ട പിള്ളേരാണ് ആ കളിക്കുന്നതെന്ന് അന്നു ദൈവത്തിനു മാത്രമല്ലേ അറിയൂ.
രണ്ടു ടീമും സിനിമയിൽ പന്തെറിഞ്ഞു തുടങ്ങിയ ആദ്യ കാലം. വൺഡേ മാച്ച് പോലെ പ്രിയൻ - ലാൽ - സുരേഷ് കുമാർ കൂട്ടുകെട്ട്. കണ്ണടച്ചു തുറക്കും മുൻപേ താരങ്ങളായി. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിലെ പോലെ അവസരങ്ങൾ വരുമ്പോൾ സിക്സ് അടിക്കാനായി ജഗദീഷ് കാത്തു നിന്നു. പ്രഗത്ഭർക്കൊപ്പം ആകാശവാണിയിലും അമച്വർ നാടകങ്ങളിലും കലാകാരനായി. മലയാള നാടകവേദിയിലെ പൊൻതൂവലായ സാകേതത്തിലെ ലക്ഷ്മണനായി. വയലാ വാസുദേവൻ പിള്ളയെ പോലെ നാടക വേദി ആദരിക്കുന്ന നാടകാചാര്യന്മാരുടെ പ്രിയ ശിഷ്യനായി.
“അങ്ങനെയൊരു ദിവസം ആകാശവാണിയിൽ വച്ച് മോഹൻലാലിനെ വീണ്ടും കാണുന്നു. ''ഓർമ മഞ്ഞു പറ്റിയ പൂക്കൾ ജഗദീഷ് മുന്നിൽ വച്ചു.
ഓൾ ദ ബെസ്റ്റ് ലാൽ
“സ്കൂളിൽ പഠിക്കുമ്പോഴേ പ്രിയനും ലാലിനും എംജി ശ്രീകുമാറിനുമെല്ലാം എന്നെ അറിയാം. കലാമത്സരങ്ങളാണു ഞങ്ങളെ പരിചയക്കാരാക്കിയത്. പിന്നെ, ഒരേ ഗ്രൗ ണ്ടിലെ ക്രിക്കറ്റ് കളിയും ലാലിന്റെ ചേട്ടൻ എന്റെ ക്ലാസ്മേറ്റായിരുന്നു. സ്കൂളിലും കോളജിലും എന്റെ ജൂനിയറായിരുന്നു ലാൽ. "മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ൽ അഭിനയിക്കുന്നു എന്ന വിവരം ഗ്രൗണ്ടിലൊക്കെ വലിയ വാർത്തയായി.
ലാലിനെ പിന്നെ കാണുന്നത് അപ്പച്ചൻ സാറിനൊപ്പം (നവോദയ അപ്പച്ചൻ) ആകാശവാണിയിൽ വന്നപ്പോഴാണ്. ലാൽ സിനിമയെക്കുറിച്ചൊക്കെ അന്നു സംസാരിച്ചു. ഞാൻ കൈ കൊടുത്തിട്ടു പറഞ്ഞു - "ഓൾ ദ ബെസ്റ്റ്' പതിവ് ലാൽച്ചിരി. ശങ്കറിന്റെ കഥാപാത്രത്തിനു പറ്റിയ ശബ്ദം തിരഞ്ഞാണ് അവരന്നു വന്നത്. ചേരുന്നതു കിട്ടാത്തതു കൊണ്ടാകാം പിന്നീട് ശങ്കർ തന്നെ ശബ്ദം നൽകി. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ വലിയ വിജയമായി.
ഞാനപ്പോൾ നാടകവും ആകാശവാണിയും അധ്യാപനവും ഒക്കെയായി നടക്കുകയാണ്. സിനിമയെന്ന മോഹത്തിനു ദിവസം കഴിയും തോറും വേരോട്ടം കൂടുന്നുണ്ടങ്കിലും അതിനു വേണ്ടി കാര്യമായൊന്നും ചെയ്തില്ല. ലാലിനെയും പ്രിയനെയും അറിയാം. എന്നാലും ഇങ്ങനെ ഒരു മോഹമുണ്ടെന്നു പറയാൻ മടി.
This story is from the August 03, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

