Facebook Pixel മഞ്ഞിൽ വിരിഞ്ഞു മഞ്ഞുമാതാ | Vanitha - womens-interest - Read this story on Magzter.com
Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

മഞ്ഞിൽ വിരിഞ്ഞു മഞ്ഞുമാതാ

Vanitha

|

December 23, 2023

മഞ്ഞുമാതാവിലുള്ള അചഞ്ചലമായ വിശ്വാസമാണ് പള്ളിപ്പുറം കാരുടെ ബലം. ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുന്ന പള്ളിപ്പുറത്തെ അവർ ലേഡി ഓഫ് സ്നോ ബസിലിക്കയുടെ അറിയാക്കഥകളിലൂടെ...

- തയാറാക്കിയത് : രാഖി റാസ്

മഞ്ഞിൽ വിരിഞ്ഞു മഞ്ഞുമാതാ

കൂപ്പ് കൈ പോലുള്ള ഇരുപതു സ്തൂപികകൾക്കു നടുവിലായി ആകാശം തൊട്ടു നിൽക്കുന്ന പരിശുദ്ധ മഞ്ഞുമാതാവിന്റെ തിരുരൂപം. മാതാവിന്റെ പാദങ്ങളിൽ മുത്താൻ കൊതിച്ചു പുലരി മഞ്ഞും വെൺമേഘങ്ങളും. എറണാകുളം വൈപ്പിൻകരയിലെ പള്ളിപ്പുറത്ത്, മഞ്ഞുകൊണ്ടു പണിതതോ എന്നു തോന്നിക്കുന്ന, ബസിലിക്ക ഓഫ് അവർ ലേഡി ഓഫ് സ്നോ എന്ന ദേവാലയം പ്രഭാതസൂര്യന്റെ പ്രഭയേറ്റു തിളങ്ങി.

പ്രാർഥിക്കുന്നതെന്തും അലിവോടെ അരുളുന്ന മഞ്ഞുമാതാവിനെ തേടി വരാത്ത ഭക്തർ കുറവ്. തിരുനൊവേനയിൽ നിന്നുള്ള വരികൾ മൂളി, വൃദ്ധയായൊരമ്മ വന്ദിച്ചെഴുന്നേൽക്കുമ്പോൾ ആ വരികൾ ഇങ്ങനെ തെളിഞ്ഞു.

 “പള്ളിപ്പുറത്തെഴും കാരുണ്യ ദായികേ
പരിശുദ്ധ മഞ്ഞു മാതാവേ,
ഉണ്ണിയെ താരാട്ടു പാടിയ കൈകളാൽ
ഞങ്ങൾതൻ കണ്ണീർ തുടയ്ക്കേണമേ...'' 

പള്ളിയില്ലാ പള്ളിപ്പുറം

 എറണാകുളത്തെ പള്ളിപ്പുറം എന്ന പ്രദേശത്തെ മലയാളികൾ എളുപ്പമോർക്കുന്നത് രണ്ടു പേരുകളിലാണ്. ഒന്ന് സാക്ഷാൽ മഞ്ഞു മാതാവാണെങ്കിൽ മറ്റൊരാൾ കുട്ടിക്കവിതയുടെ നെയ്ത്തുകാരൻ സിപ്പി പള്ളിപ്പുറം.

ബാലമാസികകളിൽ ഈ പേര് വായിക്കാതെ വളർന്നവർ ഇല്ലെന്നു തന്നെ പറയാം. കഥയും പാട്ടും പാഠങ്ങളും കൊണ്ടു കുട്ടികളുടെ മനസ്സിനും മസ്തിഷ്കത്തിനും തെളിച്ചമേകിയ സിപ്പി മാഷ് തിരക്കുകളൊക്കെ മാറ്റിവച്ചു മഞ്ഞു മാതാവിന്റെ കഥ പറയാനെത്തി.

പൊതുവെ ധ്യാനലീനമായിരിക്കുന്ന പള്ളിയും പരിസരവും ക്രിസ്മസ് ആയാൽ ആഘോഷത്തിന്റെ ആവേശത്തിലാകും. നക്ഷത്രവിളക്കുകളും തോരണങ്ങളും അണിഞ്ഞു രാജകുമാരിയാകും. സിപ്പി മാഷ് ഓർമകളിലേക്കു വഴുതി.

“എന്റെ കുടുംബത്തിൽ നടക്കുന്ന മാമോദീസ മുതൽ എല്ലാ ചടങ്ങുകളും അമ്മയുടെ സമക്ഷത്തിലാണ്. കുട്ടിക്കാലത്ത് അപ്പന്റെ കൈപിടിച്ച് എത്തിയ കാലം തുടങ്ങിയുള്ള ഓർമകളാണ് പള്ളിമുറ്റത്ത് ഓടിച്ചാടി നടക്കുന്നത്.

എന്റെ അമ്മയുടെ അമ്മ പാടിത്തന്ന മുത്തശ്ശിപ്പാട്ടുകൾ കേട്ടാണ് കവിതയെഴുത്തിലേക്കു വന്നത്. പരിശുദ്ധ മഞ്ഞു മാതാവിന്റെ ശനിയാഴ്ചകളിൽ നടക്കുന്ന നവനാൾ ജപമെഴുതാനും (നൊവേന) ഭാഗ്യമുണ്ടായി. അതു കേട്ടറിഞ്ഞു പള്ളിപ്പുറം സെന്റ് റോക്കിസ് ദേവാലയം, മുനമ്പം തിരുക്കുടുംബ ദേവലായം, കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ എന്നിവിടങ്ങളിലെയും നൊവേനയെഴുതാൻ അവസരം ലഭിച്ചു. അതെല്ലാം ഒരു നിയോഗം.

MORE STORIES FROM Vanitha

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Translate

Share

-
+

Change font size