The Perfect Holiday Gift Gift Now

ഓള് മെലഡീ

Vanitha

|

August 05, 2023

ചിരിതൊട്ട പ്രിയദർശൻ സിനിമ കണ്ടതു പോലെ ഹാപ്പി ആകും കല്യാണിയോടു സംസാരിച്ചാൽ വിശേഷങ്ങൾ നേരിൽ കേട്ടോളൂ

- രൂപാ ദയാബ്ജി

ഓള് മെലഡീ

ചെന്നെ നുങ്കമ്പക്കത്തെ വീട്ടിൽ “ഇടി കൊണ്ടു വിശ്രമത്തിലാണു കല്യാണി പ്രിയദർശൻ. നല്ല പവാർന്ന ഇടി' എന്നു തന്നെ പറയാം. കയ്യിലാകെ നീര്, ശരീരമാസകലം വേദന. പക്ഷേ, ചുണ്ടിലെ ചിരി തെല്ലും മായാതെ കല്യാണി സംസാരിച്ചു. “ജോഷി സാറിന്റെ പുതിയ ചിത്രമായ "അലക്സാണ്ടറി'ന്റെ ഷൂട്ടിങ്ങിനിടെ കിട്ടിയതാണ് ഇതൊക്കെ ആക്ഷൻ എനിക്കു പറ്റുന്ന പണിയല്ലെന്ന് ഇപ്പോഴാ മനസ്സിലായത്. വീട്ടിൽ വിശ്രമിക്കുകയാണു കുറച്ചു ദിവസമായി.

മലയാളത്തിന്റെ പ്രിയസംവിധായകൻ പ്രിയദർശന്റെയും എവർഗ്രീൻ നായിക ലിസിയുടെ മകൾക്കു സിനിമയും ജീവിതവും രണ്ടല്ല. ജനിച്ചതും വളർന്നതും വെള്ളിവെളിച്ചത്തിൽ കല്യാണിയുടെ കുസൃതിയും ചിരിയും മലയാളി ഏറ്റെടുത്തപ്പോൾ അവൾ നമ്മുടെ വീട്ടിലെ കുട്ടിയായി.

ചിരിയുടെ രസച്ചരടു പൊട്ടാത്ത പ്രിയദർശൻ ചിത്രം പോലെയാണ് അമ്മു എന്നു വിളിപ്പേരുള്ള കല്യാണിയും തല്ലുമാല'യിലെ പാത്തുവിനെ പാട്ടിൽ വിശേഷിപ്പിക്കുന്നതു പോലെ സംസാരിച്ചു തുടങ്ങിയാൽ ആരും പറഞ്ഞു പോകും, "ഓള് മെലഡീ... കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചു കല്യാണി പുതിയ വിശേഷങ്ങൾ പറഞ്ഞു.

ആക്ഷൻ നായികയാണോ അടുത്തത് ?

"അലക്സാണ്ടറി'ലെ കഥാപാത്രത്തെ പറ്റി കൂടുതലൊന്നും പറയാനാകില്ല, പറഞ്ഞാൽ ജോഷിസർ എന്നെ കൊല്ലും. ജോജുവേട്ടനും ചെമ്പൻ ചേട്ടനും നൈലയുമൊക്കെയാണു ചിത്രത്തിൽ ഒപ്പം ഉള്ളത്. ഒരു കാര്യം മാത്രം പറയാം എന്നെ സംബന്ധിച്ചു വലിയ വെല്ലുവിളിയുള്ള കഥാപാത്രമാണിത്. അതിന്റെ ടെൻഷനും ആകാംക്ഷയുമൊന്നും മാറിയിട്ടില്ല.

നായികയായ ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റായിട്ടും ടെൻഷനോ ?

യുഎസ്സിൽ നിന്ന് ആർക്കിടെക്ചർ പാസ്സായ ശേഷം ആർട് ഡയറക്ടർ സാബു സിറിളിന്റെ അസിസ്റ്റന്റ് ആയാണു സിനിമയിൽ എത്തിയത്. പിന്നീടാണു ക്യാമറയ്ക്കു മുന്നിലേക്കുള്ള പ്രമോഷൻ. ഓരോ സിനിമയും ഓരോ പാഠമാണ്. അവ വിജയിക്കുന്നതു ദൈവാനുഗ്രഹം, അല്ലാതൊന്നും പറയാനില്ല.

നടി എന്ന നിലയിൽ വളരാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ശേഷം മൈക്കിൾ ഫാത്തിമയാണു റിലീസാകാനുള്ള പുതിയ ചിത്രം. ഫുട്ബോൾ ഭ്രാന്തിയായ, സ്പോർട്സ് കമന്റേറ്റർ ആകാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയാണ് അതിലെ കഥാപാത്രം. മലബാറിലും മലപ്പുറത്തുമൊക്കെയുള്ള പരിചയമുള്ള ചില പെൺകുട്ടികളെ അടുത്തുനിന്നു നിരീക്ഷിച്ചാണ് "ഫാത്തിമ'യിലെ പാത്തുവാകാൻ തയാറെടുത്തത്.

MORE STORIES FROM Vanitha

Vanitha

Vanitha

ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 03, 2026

Vanitha

Vanitha

വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ

റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ

time to read

1 min

January 03, 2026

Vanitha

Vanitha

കിളിയഴകൻ

മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...

time to read

3 mins

January 03, 2026

Vanitha

Vanitha

ദൃശ്യം to ദൃശ്യം

ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി

time to read

3 mins

January 03, 2026

Vanitha

Vanitha

Ride on the TREND

കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്

time to read

2 mins

December 06, 2025

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Vanitha

Vanitha

പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ

“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ

time to read

2 mins

December 06, 2025

Vanitha

Vanitha

കുറവുകളില്ലാതെ പുതുക്കാം അടുക്കള

പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും

time to read

4 mins

December 06, 2025

Vanitha

Vanitha

മൂലകോശദാനം എന്നാൽ എന്ത്?

ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം

time to read

1 min

December 06, 2025

Vanitha

Vanitha

മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ

മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ

time to read

3 mins

December 06, 2025

Translate

Share

-
+

Change font size