Try GOLD - Free

പ്രളയം കടന്ന പുഞ്ചിരി

Vanitha

|

May 27, 2023

ആരുമില്ലാത്ത തിയറ്ററുകളെ ആൾപ്രളയമാക്കിയ 2018 സിനിമയുടെ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് കുടുംബസമേതം

പ്രളയം കടന്ന പുഞ്ചിരി

ഒരു വെള്ളിയാഴ്ച ഓർക്കാപ്പുറത്തു പെയ്ത മഴ പോലെയായിരുന്നു ആ സിനിമ. ലക്ഷങ്ങൾ മുടക്കിയുള്ള പ്രമോഷൻ' ആർഭാടങ്ങളില്ല. നായകനും നായികയും അണിയറ പ്രവർത്തകരുമെല്ലാം ഒന്നിച്ചിരുന്നുള്ള ട്രപ്പീസുകളിയില്ല, സോഷ്യൽമീഡിയയിലെ തള്ളു തല്ലു പരിപാടികളില്ല. ആകെയുള്ളത് ആഴ്ചകൾക്കു മുന്നേ ഒട്ടിച്ച പോസ്റ്ററുകൾ മാത്രം.

അങ്ങനെ 2018 എന്ന സിനിമ ചെയ്തു തുടങ്ങി. പിന്നെ നടന്നതു ചരിത്രം. പത്തു ദിവസം കൊണ്ടു നൂറുകോടി നേടിയ മലയാള സിനിമയെന്ന കയ്യൊപ്പിട്ടു. ചിലന്തിവല കെട്ടി കിടന്ന ഹൗസ്ഫുൾ ബോർഡ് പൊടിതട്ടി കുട്ടപ്പനായി നെഞ്ചും വിരിച്ചു തൂങ്ങി കിടന്നു. മലയാള സിനിമ കാണാൻ തിയറ്ററുകളിൽ ആൾക്കൂട്ടമുണ്ടാകില്ലെന്നു പറവരെല്ലാം 2018 സിനിമയുടെ ഒഴുക്കിൽ ഒലിച്ചു പോയി.

സിനിമ ഓടിത്തുടങ്ങിയപ്പോൾ സന്തോഷം മാത്രമല്ല, ഡാം തുറന്നു വിട്ടതു പോലെ വിവാദങ്ങളും ഒലിച്ചു വന്നു.മുഖ്യമന്ത്രി കഥാപാത്രത്തിന്റെ കരുത്തു മുതൽ സംവിധായകൻ ജൂഡ് ആന്തണിയുടെ തുറന്നു പറച്ചിലുകൾ വരെ ഇടിയും മിന്നലും ഉണ്ടാക്കി.

വിജയത്തിനും വിവാദത്തിനും ഇടയിൽ വാശിയോടെ ജൂഡ് ആന്തണി ഇരുന്നു. എന്നെ ഒന്നു ചിരിപ്പിക്കാമെങ്കിൽ ചിരിപ്പിക്ക് എന്ന വാശിത്തുമ്പിൽ മകൾ മൂന്നുവയസുകാരി ഇസബെൽ എന്ന കുട്ടിക്കുറുമ്പിയും

2018 കാണാൻ തിയറ്ററിലെത്തിയ ആൾക്കൂട്ടം കണ്ട് ജൂഡ് ഒന്നു ഞെട്ടിയില്ലേ?

സിനിമ റിലീസ് ചെയ്യുന്നതിന്റെ തലേ ദിവസം വിഡിയോ ഷൂട്ട് ചെയ്തു നിർമാതാവ് വേണു സാറിന് (വേണു കുന്നപ്പള്ളി) അയച്ചു. അതിൽ ഞാൻ പറഞ്ഞത് ഇങ്ങനെയാണ് “എന്റെ ജീവിതത്തിലെ വലിയ സ്വപ്നമാണു സാർ നിറവേറ്റിയത്. ഒരുപാടു പണം മുടക്കി എന്നും അറിയാം. ഒന്ന നിക്ക് ഉറപ്പ് പറയാനാകും. നാളെ മുതൽ സാറിനു ഫോൺ താഴെ വയ്ക്കാൻ പറ്റില്ല. പുണ്യമാണ് ഈ സിനിമ. അതു കൊണ്ടു തന്നെ നിരാശപ്പെടേണ്ടി വരില്ല. ഇതൊരു തെളിവായി അയയ്ക്കുന്നു....

ഒരു തംപ്സ് അപ് ഇമോജി മാത്രം മറുപടി ആയി സാർ അയച്ചു. കേൾക്കുമ്പോൾ അഹങ്കാരമായി തോന്നും പക്ഷേ, അതെന്റെ ആത്മവിശ്വാസമായിരുന്നു. അത്ര കഷ്ടപ്പെട്ടാണ്, അധ്വാനിച്ചാണ് ഈ സിനിമ സംവിധാനം ചെയ്തത്. നാലുവർഷം എഴുതിയും തിരുത്തിയും മുന്നോട്ടു പോയി. അതിനിടയിൽ കനലു പോലെ പൊള്ളിച്ച എത്രയോ അനുഭവങ്ങൾ. ആ പ്രളയം കടന്നാണു ഞങ്ങളും ഈ സിനിമയും തിയറ്ററിൽ എത്തിയത്.

പല കാരണങ്ങൾ കൊണ്ടും നടക്കില്ലെന്നു കരുതിയ സിനിമ. വഴിത്തിരിവായ ഒരു സീൻ പറയാമോ?

MORE STORIES FROM Vanitha

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Vanitha

Vanitha

കൈവിട്ടു പോകല്ലേ ശരീരഭാരം

അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം

time to read

1 min

November 22, 2025

Vanitha

Vanitha

Sayanora Unplugged

ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...

time to read

4 mins

November 22, 2025

Vanitha

Vanitha

"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം

സാമൂഹികം

time to read

3 mins

November 22, 2025

Vanitha

Vanitha

ഞാൻ ഫെമിനിച്ചിയാണ്

മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...

time to read

2 mins

November 22, 2025

Translate

Share

-
+

Change font size