Try GOLD - Free
പടിവാതിൽ തുറന്നു തന്ന കണ്ണാ ...
Vanitha
|October 15, 2022
അന്ന് ശ്രീകോവിലിനുള്ളിൽ വച്ച് ആ അദ്ഭുതത്തിനു ഞാൻ സാക്ഷിയായി... ഗുരുവായൂരിലെ പുതിയ മേൽശാന്തി ഡോ. കിരൺ ആനന്ദ് സംസാരിക്കുന്നു
ഗുരുവായൂർ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെ ട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ഡോ. കിരൺ നമ്പൂതിരിയെ വടക്കേനടയിലുള്ള അദ്ദേഹത്തി ന്റെ വീട്ടിൽ വച്ചു കാണുന്നത്. ബന്ധുക്കളും സുഹൃത്തുക്ക ളുമൊക്കെ വീട്ടിലെത്തിയിട്ടുണ്ട്. കക്കാട് ഇല്ലത്തെ സംബ ന്ധിച്ച് ഇതൊരു പുണ്യമുഹൂർത്തം. മുത്തച്ഛനുശേഷം കുടുംബത്തിൽ നിന്ന് ഒരാൾ മേൽശാന്തി പദവിയിലേക്ക്.
ഓതിക്കൻ, വേദജ്ഞൻ, ഗായകൻ, ആയുർവേ ഡോക്ടർ, മൃദംഗവാദകൻ, ബ്ലോഗർ, സഞ്ചാരി, ഗുരുവായൂരപ്പന്റെ പുതിയ മേൽശാന്തിക്ക് വിശേഷണങ്ങൾ ഏറെ...
കക്കാട്, പൊട്ടക്കുഴി, മുന്നൂലം, പഴയം എന്നീ നാലു കുടുംബക്കാർക്കാണ് ഗുരുവായൂരിൽ ഓതിക്കൻ സ്ഥാനമുള്ളത്. കൂടാതെ പെരുവനം ശുകപുരം എന്നിങ്ങനെ രണ്ടു നമ്പൂതിരി ഗ്രാമങ്ങളിൽ നിന്നുള്ള വേദാധികാരവും യാഗാധികാരവുമുള്ള നമ്പൂതിരിമാർക്കും മേൽശാന്തിയാകാൻ അപേക്ഷിക്കാം. യോഗ്യതയുള്ളവരെ അഭിമുഖത്തിനു ക്ഷണിക്കും. അതും കടന്നുകൂടുന്നവരാണ് നറുക്കിലെത്തുന്നത്. പിന്നീട് ആരാണ് തന്റെ മേൽശാന്തിയാവേണ്ടതെന്ന് ഗുരുവായൂരപ്പൻ തീരുമാനിക്കും.
ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രം അഞ്ചു തവണ മേൽ ശാന്തിയായിരുന്നു ഓതിക്കൻ കുടുംബാംഗവും പണ്ഡിതനുമായിരുന്ന കക്കാട് ദാമോദരൻ നമ്പൂതിരി. കിരൺ നമ്പൂതിരിയുടെ മുത്തച്ഛൻ. അദ്ദേഹത്തിന്റെ കാലശേഷം കക്കാട് ഇല്ലത്തേക്ക് വീണ്ടും മേൽശാന്തി പദവി കടന്നുവരുന്നു. ഇതിൽപ്പരം എന്താണു ഭാഗ്യം.'' കിരണിന്റെ പിതാവ് ആനന്ദൻ നമ്പൂതിരി ചോദിക്കുന്നു.
ജീവിതപാരബ്ധങ്ങൾക്കിടയിൽ മേൽശാന്തിയാകാൻ കഴിഞ്ഞില്ലെങ്കിലും പൂജാരിയായി ഗുരുവായൂരപ്പന്റെ നടയിൽ എപ്പോഴുമുണ്ട് ആനന്ദൻ നമ്പൂതിരിയും. “വീട്ടിൽ വിഷ്ണു സഹസ്രനാമം ചൊല്ലിയിരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് ഒരാൾ ഓടി വന്നു പറഞ്ഞത്; മകന് നറുക്കു വീണെന്ന്. സന്തോഷം കൊണ്ട് ഞാൻ പൊട്ടിക്കരഞ്ഞു പോയി. എല്ലാം ഭഗവാന്റെ ലീലകളല്ലേ?' ആനന്ദൻ നമ്പൂതിരി പറയുന്നു.
കേട്ടുവളർന്നത് ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ. പിന്നെ, അഞ്ചുതവണ ഗുരുവായൂർ മേൽശാന്തിയായിരുന്ന മുത്തച്ഛന്റെ അനുഗ്രഹം. കിരൺ നമ്പൂതിരിയുടെ വിളിപ്പേരും മുത്തച്ഛന്റേതു തന്നെ.
This story is from the October 15, 2022 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
ചൂടിലൽപം കൂൾ മേക്കപ് ട്രിക്
വേനലിൽ സ്വെറ്റ് പ്രൂഫ് മേക്കപ്പ് അണിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...
1 min
April 25, 2026
Vanitha
ജീവിതം "പോസ് ആയിട്ടില്ല
അമ്മയുടെ അനുഭവം കണ്ടതുകൊണ്ടാണ് ലെന മെനോപോസിനെക്കുറിച്ച് പഠിക്കാൻ തീരുമാനിച്ചതും പുസ്തകം എഴുതിയതും
2 mins
April 25, 2026
Vanitha
ഭംഗി കണ്ടു വാങ്ങും മുൻപ്
നഴ്സറികളിലും ഓൺലൈൻ സ്റ്റോറുകളിലും കണ്ടിഷ്ടപ്പെട്ടു വാങ്ങുന്ന ചെടികൾ നിരാശപ്പെടുത്തിയോ? ഇതാവും കാരണം
1 mins
April 25, 2026
Vanitha
നാടകം വഴി സിനിമയിൽ
ഡീസ് ഈറെയിലെ വില്ലത്തിയായ അമ്മ റോളിലൂടെ ജയ കുറുപ്പ് അഭിനയത്തിന്റെ പുതിയ തലത്തിലേക്കു ചുവടു വച്ചുകഴിഞ്ഞു
2 mins
April 25, 2026
Vanitha
ആണുങ്ങൾക്കും അതു വരുമോ!
മധ്യവയസ്സ് പിന്നിടുമ്പോൾ ചില പുരുഷന്മാരുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും വരുന്ന മാറ്റത്തിന്റെ കാരണം എന്തെന്നറിയാമോ?
2 mins
April 25, 2026
Vanitha
ഇതെന്റെ യുറേക്കാ നിമിഷം
'പ്രതിഛായ' എന്ന സിനിമയിലെ നായികയായി തിളങ്ങിയ നീതു കൃഷ്ണന്റെ വിശേഷങ്ങൾ
1 min
April 25, 2026
Vanitha
ഓർമപ്പാലം കടന്ന് തീവണ്ടി
കേരളത്തിൽ ആദ്യ ട്രെയിൻ ചൂളം വിളിച്ചിട്ട് 165 വർഷം. ദക്ഷിണ റെയിൽവേ രൂപീകരിച്ചിട്ട് 75 വർഷം. തീവണ്ടി കൂവിപ്പാഞ്ഞ ചരിത്രം വാർത്തകളിൽ നിറയുമ്പോൾ മൂന്നു സംവിധായകർ ഓർമത്തിവണ്ടി കയറുന്നു
4 mins
April 25, 2026
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Translate
Change font size

