Try GOLD - Free
കഥയിലെ രാജകുമാരിമാർ
Grihalakshmi
|November 1-15, 2022
ഓർമകളുടെ തീരത്ത് കുട്ടിക്കാലം കലപിലകൂട്ടുന്നു. കഥകേട്ട് വളർന്ന ബാല്യം ഓർത്തെടുക്കുകയാണ് മൂവർസംഘം.. ഗൃഹലക്ഷ്മിയുടെ കവർഷൂട്ടിനായി ഐശ്വര്യ ലക്ഷ്മി, സ്വാസിക, തൻവി റാം എന്നിവർ ഒന്നിച്ചപ്പോൾ ...
ജനൽ അടയ്ക്കാൻ ഒരുങ്ങുമ്പോഴാണ് അഴികൾക്കപ്പുറത്തൊരു കൈ , ഏതോ കള്ളൻ പതുങ്ങി നിൽക്കുന്നതായാണ് തോന്നിയത്. കൂടുതലൊന്നും ചിന്തിച്ചില്ല, അഴിക്കുള്ളിലേയ്ക്ക് കൈപിടിച്ചുവലിച്ചു. വലിന്നതിനനുസരിച്ച് കൈ നീണ്ടുവന്നു, നീളം കൂടി വരുന്ന കൈ ഒരു മനുഷ്യന്റേതല്ലെന്ന് മനസ്സിലായതോടെ ഉയിരും ഉടലും നടുങ്ങി. പേടിച്ച് വിറച്ച് ആർത്തുകരഞ്ഞു. പടിഞ്ഞാറ്റയിൽ മൂന്നുനാൾ പനിച്ചുകിടക്കുമ്പോഴും മുത്തശ്ശിയുടെ മനസ്സിൽ ആ ഇരുളൻരൂപം തെളിഞ്ഞു നിന്ന്...
രാജകുമാരിയെ രക്ഷിക്കാൻ ഒരുമ്പെട്ടിറങ്ങിയ കുമാരന്റെ യാത്ര മാത്രമല്ല, പുതപ്പിനുള്ളിൽ ഭയം നിറച്ച, ഉറക്കം നഷ്ടപ്പെടുത്തിയ കഥകളും കുട്ടിക്കാലത്തെ ഓർമകളിൽ തെളിഞ്ഞുനിൽപ്പുണ്ട്. മറവി മായ്ക്കാത്ത കഥകളും പഴയകാല പാട്ടുകളും ഗൃഹാതുരത്വം നിറഞ്ഞ നാട്ടുവിശേഷങ്ങളും പങ്കുവച്ചാണ് ഐശ്വര്യലക്ഷ്മിയും സ്വാസികയും തൻവി റാമും ഗൃഹലക്ഷിക്കൊപ്പം ചേർന്നത്.
കടുത്ത ചായക്കൂട്ടുകളിൽ മനസ്സിൽ വരച്ചിട്ട കഥകൾക്ക് കാലം കഴിയുന്തോറും വീര്യം കൂടി. സ്വന്തം ഭാവനയിൽ അവയ്ക്ക് ചിറകുമുളച്ചു... ഒഴിവുവേളയിലെ ഒത്തുചേരലിൽ കാളിയും ദാരികനും കളിച്ച് കുട്ടിക്കാലത്തെ കുറിച്ചെല്ലാം അവർ ഓരോരുത്തർക്കും പറയാനുണ്ടായിരുന്നു. പൂതവും നങ്ങേലിയും, രാമനും രാവണനുമായി വേഷമിട്ടു. ഉള്ളിലെവിടെയോ അഭിനയമൊരു മോഹമായി മൊട്ടിട്ടു, അപ്പോഴും സിനിമ കയ്യെത്താ അകലത്ത് മിന്നുന്ന നക്ഷത്രം മാത്രം. കഥകേൾക്കാനും കഥാപാത്രമാകാനും വേഷങ്ങൾ അവതരിപ്പിക്കാനും മനസ്സിനെ പാകപ്പെടുത്തിയത് കൂട്ടിക്കാലത്തെ കാഴ്ചകളും അനുഭവങ്ങളുമൊക്കെയായിരുന്നെന്ന് മൂവരും സാക്ഷ്യപ്പെടുത്തുന്നു.
മടിയിൽ കിടത്തി തലയിൽ വിരലോടിച്ചു കൊണ്ട് കഥകൾ പറഞ്ഞുകൊടുത്ത അമ്മൂമ്മയുടെ ഓർമകൾ പങ്കുവച്ചാണ് ഐശ്വര്യ ലക്ഷ്മി സംസാരിച്ചുതുടങ്ങിയത്.
This story is from the November 1-15, 2022 edition of Grihalakshmi.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Grihalakshmi
Grihalakshmi
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
3 mins
May 16 - 31, 2023
Grihalakshmi
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
2 mins
May 16 - 31, 2023
Grihalakshmi
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
2 mins
May 16 - 31, 2023
Grihalakshmi
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
4 mins
May 16 - 31, 2023
Grihalakshmi
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
1 min
May 16 - 31, 2023
Grihalakshmi
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
1 min
May 16 - 31, 2023
Grihalakshmi
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
2 mins
May 16 - 31, 2023
Grihalakshmi
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
1 mins
May 16 - 31, 2023
Grihalakshmi
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
1 mins
May 16 - 31, 2023
Grihalakshmi
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw
3 mins
May 16 - 31, 2023
Translate
Change font size
