Facebook Pixel മലപ്പുറത്തെ 'ഊട്ടിത്തണുപ്പിൽ | Mathrubhumi Yathra - travel - Read this story on Magzter.com

Try GOLD - Free

മലപ്പുറത്തെ 'ഊട്ടിത്തണുപ്പിൽ

Mathrubhumi Yathra

|

July 2022

ഊരകം മലയും മലമുകളിലെ പുരാതന ക്ഷേത്രവും കണ്ട് തിരിച്ചിറങ്ങിയാൽ കാഴ്ചകളുടെ പറുദീസയൊരുക്കി മിനി ഊട്ടി കാത്തിരിക്കുന്നു

- P V SURAJ

മലപ്പുറത്തെ 'ഊട്ടിത്തണുപ്പിൽ

ഊട്ടിയിലെ കുളിര് മോഹിച്ച് മിനി ഊട്ടിയിലേക്ക് പോയാൽ ചിലപ്പോൾ നിരാശപ്പെടേണ്ടി വരും', മലപ്പുറം അരിമ്പ്രമലയിലെ മിനി ഊട്ടിയിലേക്ക് പോകാനൊരുങ്ങുമ്പോൾ അന്നാട്ടുകാരനായ സുഹൃത്ത് മുന്നറിയിപ്പ് തന്നിരുന്നു. ശരിക്കുള്ള ഊട്ടിയിൽ തന്നെ ഇപ്പോൾ തണുപ്പ് കുറവാണ്, നാട്ടിലെ ഊട്ടിയിലും അത്രയൊക്കെയേ കാണൂ എന്ന് മനസ്സിൽ കരുതി. പോകും മുൻപ് ഗൂഗിളിലൊന്ന് തിരഞ്ഞു. അപ്പോഴാണ് അതിനടുത്തുതന്നെ മൂന്ന് മലകൾക്കൂടിയുണ്ടെന്ന് അറിഞ്ഞത്. ഊരകം, അരി, ചെരുപ്പടി എന്നിങ്ങനെ. മലകയറി മുകളിലെത്തിയാൽ കാഴ്ചകൾ  ഏറെയുണ്ടത്രേ. അങ്ങനെ ആദ്യം ഊരകം മലകയറാനും പിന്നെ മിനി ഊട്ടിയിലെ സൂര്യാസ്തമയം കാണാനും തീർച്ചപ്പെടുത്തി. നേരെ പുറപ്പെട്ടു, മലപ്പുറത്തിന്റെ മണ്ണിലേക്ക്.

ദേശീയപാതയിൽ കൂരിയാട്ടു നിന്ന് വേങ്ങരയിലേക്ക് തിരിഞ്ഞു. കുറെദൂരം പോയി പൂളാപ്പീസ് എന്ന സ്ഥലത്തെത്തി. ഊരകം മലയുടെ അടിവാരമാണ് ഇത്. മലയിലേക്കുള്ള യാത്ര ഇവിടെ തുടങ്ങുകയാണ്. മുകളിലേക്ക് കയറുന്നതിനിടെ വലിയ ടിപ്പർലോറികളും ടോറസുകളും എതിരേ വരുന്നതു കണ്ടു. വിനോദസഞ്ചാര കേന്ദ്രത്തിൽ ടോറസുകൾക്കെന്തു കാര്യം? മുന്നോട്ടു പോകവേ കാര്യങ്ങൾ തെളിഞ്ഞു വന്നു. മൂന്ന് മലകളിലുമായി അൻപതോളം ക്വാറികളും ക്രഷറുകളുമുണ്ട്. പാറ പൊട്ടിച്ച് കൊണ്ടുപോവുകയാണ്.

തെങ്ങിൻ തോപ്പുകളും റബ്ബർ തോട്ടങ്ങളും അതിരിടുന്ന താഴ്വാരം. വളരെ കുറച്ച് വീടുകളേ അവിടെ കണ്ടുള്ളൂ. കുടിയേറ്റത്തിന്റെ തുടക്കകാലത്ത് ഇവിടെ ആൾത്താമസമുണ്ടായിരുന്നു. ഇടുക്കി, കോട്ടയം ഭാഗത്തു നിന്നുള്ളവരായിരുന്നു ആദ്യമെത്തിയത്. പിന്നീട് ക്വാറിയും പാറപൊട്ടിക്കലും ആരംഭിച്ചതോടെ ആളുകൾ താമസം മതിയാക്കി. കാഴ്ചകൾ കണ്ടുകണ്ട് ഒടുവിൽ മലയുടെ താഴെയെത്തി. എങ്ങനെ കയറും മുകളിലേക്ക്? അവിടെ ഒരു പഴയ ക്ഷേത്രമുണ്ടെന്ന് കേട്ടിരുന്നു, ഇതു തന്നെയാണോ വഴി? ഒന്ന് ചോദിക്കാൻ അടുത്തൊന്നും ആരുമില്ല. ഒടുവിൽ ആദ്യം കണ്ട വഴിയിലൂടെ മലകയറ്റം തുടങ്ങി.

MORE STORIES FROM Mathrubhumi Yathra

Mathrubhumi Yathra

Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time to read

1 min

May 2023

Mathrubhumi Yathra

Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time to read

3 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time to read

2 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time to read

1 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time to read

2 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time to read

2 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time to read

2 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time to read

3 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time to read

3 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time to read

2 mins

May 2023

Translate

Share

-
+

Change font size