Try GOLD - Free
കാലത്തിനൊത്തു മാറണം വളങ്ങളും വളപ്രയോഗവും
KARSHAKASREE
|May 01, 2025
പുതുതലമുറ വളങ്ങളെ അറിയാം, പുതിയ വളപ്രയോഗരീതികളും
പണ്ട് എല്ലാത്തരം മണ്ണിലേക്കും ഒരേ രീതിയിലായിരുന്നു വളപ്രയോഗം. അടിസ്ഥാന വളമായി കാലിവളം നൽകും. ഒപ്പം എൻപികെ വളങ്ങളായ യൂറിയ, റോക്ക് ഫോസ്ഫേറ്റ്, പൊട്ടാഷ് എന്നിവയുടെ ഒരു ഭാഗം. പിന്നെ ഒന്നോ രണ്ടോ തവണകളായി യൂറിയയും പൊട്ടാഷും നൽകും. നെല്ലു പോലെയുള്ള വിളകളിൽ അവ വാരി വിതറുകയാണു ചെയ്യുക. കരയിലെ വിളകളിൽ ചെടിക്കു ചുറ്റുമായി വട്ടത്തിലോ അല്ലെങ്കിൽ ചെടിയുടെ രണ്ടു വശങ്ങളിലായി "ബാൻഡ്' രൂപത്തിലോ നൽകും. സൂക്ഷ്മ മൂലകങ്ങൾ നൽകുന്ന പരിപാടിയേ ഇല്ല. ജീവാണുവളപ്രയോഗവും കമ്മി. അങ്ങനെയാണ് മണ്ണ് ഊഷരമായതും അതിന്റെ ഉൽപാദനക്ഷമത കുറഞ്ഞതും. മണ്ണുപരിശോധനാഫലം അടിസ്ഥാനമാക്കിയുള്ള സമ്മിശ്ര വളപ്രയോഗ, പരിപാലന (Integrated Nutrient Management) ത്തിലേക്ക്, കർഷകർ ചുവടുമാറ്റുകയാണ് ഇതിനു പരിഹാരം.
ആരോഗ്യമുള്ള മണ്ണിനു വേണ്ട അഴകളവുകളിൽ ധാതുപദാർഥങ്ങൾ (Mineral Matter), ജൈവപദാർഥങ്ങൾ (Organic Matter), വായു (Soil Air), ഈർപ്പം (Moisture) എന്നിവ പ്രധാനം. ഇവയുടെ ഏറ്റക്കുറച്ചിൽ മണ്ണിന്റെ ഉൽപാദനക്ഷമത (Soil productivity) യെ നിർണയിക്കും. ഏറ്റവും യോജിച്ച അവസ്ഥ എന്നത് 45% ധാതു പദാർഥങ്ങൾ, 5% ജൈവപദാർഥങ്ങൾ, 25% വീതം വായുവും ഈർപ്പവും എന്നതാണ്.
ഫോസ്ഫറസ്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സൾഫർ എന്നിവയൊക്കെ ധാതുക്കളിൽ പെടുന്നു. കാർബൺ, നൈട്രജൻ അടങ്ങിയ യൗഗികങ്ങൾ എന്നിവ ജൈവപദാർഥങ്ങളിലും. അവ വേണ്ടത്രയുണ്ടെങ്കിൽ അവിടെ ജൈവാംശത്തെ ധാതുക്കളാക്കുന്ന (Mineralization) സൂക്ഷ്മജീവികൾ പെറ്റുപെരുകി മണ്ണിനെ ജീവസ്സുള്ളതാക്കി മാറ്റും. മണ്ണിൽ നിന്നു ചെടിയുടെ വേരുകളിലേക്കുള്ള യാത്രയിൽ മണ്ണിലെ ഈർപ്പത്തിനു നിർണായക പങ്കുണ്ട്. അതു കൂടിയാൽ മണ്ണിലെ വായുസഞ്ചാരം തടസ്സപ്പെടും. മണ്ണ് രോഗഗ്രസ്തമാകും. കുറഞ്ഞാലോ, ചെടികൾ വാടുകയും ചെയ്യും. അപ്പോൾ ഈ 4 ഘടകങ്ങളും പരസ്പരബന്ധിതമായി കൂടാതെയും കുറയാതെയും നിലനിർത്തുകയാണ്കർഷകന്റെ മുന്നിലുള്ള വെല്ലുവിളി.
This story is from the May 01, 2025 edition of KARSHAKASREE.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM KARSHAKASREE
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
KARSHAKASREE
സർവകലാശാല ദത്തെടുത്ത ജാതി
കർഷകന്റെ കണ്ടെത്തലിന് അംഗീകാരം
2 mins
November 01, 2025
KARSHAKASREE
അടിവാരത്തിലുമാകാം അടിപൊളി ഏലം
സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം
1 mins
November 01, 2025
KARSHAKASREE
പോത്തുവളർത്തൽ ആദായ സംരംഭം
ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം
2 mins
November 01, 2025
Listen
Translate
Change font size

