Try GOLD - Free

കൊതിപ്പിച്ച് കൊക്കോ

KARSHAKASREE

|

April 01,2024

ജോബി ജോസഫ് തോട്ടുങ്കൽ

കൊതിപ്പിച്ച് കൊക്കോ

പത്തു വർഷം മുൻപ് ഒരു കിലോ ഉണക്ക കൊക്കോ ക്കുരുവിന്റെ രാജ്യാന്തര വിപണിവില ശരാശരി 152 രൂപയായിരുന്നു. ഇക്കഴിഞ്ഞ മാർച്ച് ആദ്യവാരത്തിൽ 525 രൂപയിലെത്തി. അതായത്, 245% വർധന മാർച്ച് അവസാന വാരത്തോടെ വില 630 രൂപയിലേക്കുയർന്നു - 314% വർധന. "അതുക്കും മേലെ' ഓഫർ ചെയ്ത് കച്ചവടക്കാർ ഇങ്ങോട്ട് അന്വേഷിച്ചെത്തുന്ന സ്ഥിതിയാണ് ഇപ്പോഴെന്നു കർഷകർ. അത്രയ്ക്കുണ്ട് ക്ഷാമവും ഡിമാൻഡും.

ഈ ബംപർ നേട്ടം ഇതേപടി തുടരുമോ എന്നതാണ് അടുത്ത ചോദ്യം. ഇപ്പോഴത്തെ റെക്കോർഡ് വില ഏതാനും മാസങ്ങൾക്കപ്പുറം തുടരില്ല എന്നാണു വിപണി വിദഗ്ധർ പറയുന്നത്. പ്രമുഖ ഉൽപാദകരാജ്യങ്ങൾ നേരിടുന്ന കടു ത്ത ഉൽപാദനത്തകർച്ചയും സീസണല്ലാത്തതു കൊണ്ടുള്ള ലഭ്യതക്കുറവുമാണ് നിലവിലെ വിലക്കയറ്റത്തിനു കാരണം. ആഗോള കൊക്കോ ഉൽപാദനത്തിന്റെ 60 ശതമാനവും സംഭാവന ചെയ്യുന്ന ഐവറികോസ്റ്റും ഘാനയും "എൽ നിനോ' കാലാവസ്ഥാ പ്രതിഭാസത്തിന്റെ പിടിയിലാണ്. വർധിച്ച ഈർപ്പം മൂലം രണ്ടു രാജ്യങ്ങളിലെയും കൊക്കോ ത്തോട്ടങ്ങളിൽ രോഗ, കീടബാധ രൂക്ഷമാവുകയും അത് കടുത്ത ഉൽപാദനത്തകർച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തിരിക്കുന്നു. ബീൻസിന്റെ ലഭ്യതക്കുറവുമൂലം ഈ രാജ്യങ്ങളിലെ പ്രമുഖ സംഭരണ സംസ്കരണ കമ്പനികൾ പ്ലാന്റുകൾ പലതും അടയ്ക്കുകയും ചെയ്തു. കാമറൂണി ലെയും നൈജീരിയയിലെയും കൊക്കോത്തോട്ടങ്ങളും ഇതേ അവസ്ഥയിലാണ്. രോഗ, കീടാക്രമണം നിയന്ത്രണ വിധേയമാകുകയും സീസണെത്തുകയും ചെയ്യുന്നതോടെ ഇന്നത്തെ ബംപർ വില താഴുമെന്നുതന്നെ കരുതാം. എങ്കിൽ പോലും, ഇനിയങ്ങോട്ടു ന്യായവില തുടരുമെന്നു തന്നെയാണ് ആഗോള സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്.

ഹ്രസ്വകാല കാരണങ്ങൾക്കൊപ്പം ദീർഘകാല സാഹചര്യങ്ങളും കൊക്കോവിലയുടെ ഭാവിയെ സ്വാധീനിക്കുമെന്ന് വിപണി നിരീക്ഷകർ പറയുന്നു. ഉദാഹരണമായി, ആഗോളതാപനത്തിനു വഴി വയ്ക്കുന്ന വിളയാണു കൊക്കോ എന്ന ആരോപണം ആഫ്രിക്കയിലെ കൊക്കോഷിക്കു ഭീഷണിയായുണ്ട്. വനം വെട്ടി വെളുപ്പിച്ചുള്ള കൃഷിയിലൂടെ ഉൽപാദിപ്പിക്കുന്ന കൊക്കോ ബീൻസിന് യൂറോപ്യൻ യൂണിയൻ വിലക്ക് ഏർപ്പെടുത്തിക്കഴിഞ്ഞു. മറുവശത്താകട്ടെ, ഓരോ വർഷവും ചോക്ലേറ്റ് ഉപഭോഗം വർധിച്ചു വരുകയും ചെയ്യുന്നു.

MORE STORIES FROM KARSHAKASREE

KARSHAKASREE

KARSHAKASREE

മിടുക്കൻ മിലൻ

രണ്ടു പഞ്ചായത്തുകളിലായി 150 ഏക്കർ കൃഷി ചെയ്യുന്ന ബംഗാളി യുവാവ് - മിലൻ ഷെയ്ക്ക് നെടുമ്പാശേരി, എറണാകുളം.

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

ഉത്സവവിപണിയിൽ ഉത്സാഹം

കുരുമുളകിനു വൻ ഡിമാൻഡ് ഏലത്തിനും നേട്ടം

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

മൂന്നാമത്തെ കൺപോള

ചില നായ ഇനങ്ങളിൽ മൂന്നാം കൺപോള പുറത്തേക്കു തള്ളിവരുന്ന ചെറി ഐ (cherry eye) എന്ന രോഗാവസ്ഥയുണ്ടാകാം

time to read

1 min

September 01,2025

KARSHAKASREE

KARSHAKASREE

ആനയെ തുരത്തുന്ന ഡ്രോൺ

വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കുന്നതിന് സഹായകം

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

വെണ്ണപ്പഴത്തിൽ മുന്നേ തൊട്ടു അമ്പലവയലുകാർ

അമ്പലവയൽ ഇനി അവക്കാഡോ സിറ്റി

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

ബ്രൊമീലിയാഡ്സ് തണലിലെ വർണപ്പകിട്ട്

ഇനങ്ങളും പരിപാലനരീതികളും

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

അതിവേഗം ലാഭത്തിലേക്ക്

ഡ്രാഗൺ കൃഷിയിൽ ഇടവിളകളുടെ സാധ്യതയുമായി സാജു

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

തുളസി

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി \"മുറ്റത്തൊരു മരുന്നുചെടി

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

മുന്നിലുണ്ട് മലവേപ്പ്

വൃക്ഷവിളകളോടു പ്രിയമേറുന്നു

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

കാര്യസ്ഥനായി സാങ്കേതികവിദ്യ

നിർമിതബുദ്ധിയും ഉപഗ്രഹനിരീക്ഷണവും പ്രയോജനപ്പെടുത്തി കാലാവസ്ഥമാറ്റത്തെ അതിജീവിക്കാനുള്ള ശ്രമം

time to read

4 mins

September 01,2025

Listen

Translate

Share

-
+

Change font size