Facebook Pixel കെട്ടുകഥകൾക്കപ്പുറത്തെ ജീവിതം | Nana Film - entertainment - Read this story on Magzter.com

Try GOLD - Free

കെട്ടുകഥകൾക്കപ്പുറത്തെ ജീവിതം

Nana Film

|

December 16-31, 2024

തിരുവല്ലക്കാരി ഡയാനയിൽ നിന്ന് നയൻ താരയെന്ന താരറാണിയിലേക്ക് ഡോക്യുമെന്ററി പറഞ്ഞുവയ്ക്കുന്നത് എന്ത്?

- അപ്പൂസ് കെ.എസ്

കെട്ടുകഥകൾക്കപ്പുറത്തെ ജീവിതം

മലയാളത്തിൽ അരങ്ങേറി തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ താരറാണിയായി മാറിയ നായികയാണ് നയൻതാ ര. ലേഡി സൂപ്പർസ്റ്റാർ എന്ന് ആരാധകർ വിളിക്കുന്ന ഈ താരസുന്ദരി ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ്. ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി ഫിലിം ആയ നയൻതാര ബിയോണ്ട് ദി ഫെയറി ടെയിൽ പുറത്തിറങ്ങിയിരിക്കുന്നു. ഡോക്യുമെന്ററിയിൽ ഉപയോഗിച്ച ദൃശ്യങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ നില നിൽക്കെയാണ് ഇതിന്റെ റിലീസ്. ഡോക്യുമെന്ററിയിൽ ഉപയോഗിച്ച ദൃശ്യങ്ങളെച്ചൊല്ലി ധനുഷും നയൻതാരയും തമ്മിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹിക മാധ്യമങ്ങ ളിലും നിയമവഴിയിലും കൊമ്പു കോർക്കുകയാണ്. ഇതിനിടെയാണ് ഡോക്യുമെന്ററിയുടെ റിലീസും. സിനിമയെന്ന വലിയ വ്യവസായത്തിന്റെ ഒരറ്റത്തെ ചെറിയൊരു ബിന്ദു മാത്രമായിരുന്ന തിരുവല്ലക്കാരി ഡയാന മേരി കുര്യൻ എന്ന നയൻതാര അതേ വ്യവസായത്തിന്റെ കേന്ദ്ര ബിന്ദുവിലെത്തിയത് ചില്ലറ കാര്യമല്ല. അവസരങ്ങളെ തേടി പിടിച്ച് വിനിയോഗിച്ച് പടത്തുയർത്തിയതാണ് അവർ ആ സാമ്രാജ്യം. 40-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ നയൻസ് തന്റെ പിന്നിൽ തീർത്ത ചരിത്രം ഇന്ത്യൻ സിനിമയിലെ സുവർണ്ണരേഖയാണ്. ആർമി ഉദ്യോഗസ്ഥനായ കുര്യന്റെയും ഓമന കുര്യന്റെയും മകളായി 1984 ലാണ് നയൻ താരയുടെ ജനനം. ഗുജറാത്ത്, തിരുവല്ല എന്നിവിടങ്ങളിലായിട്ടായിരുന്നു പഠനം. പഠനത്തിൽ മിടുക്കിയായിരുന്ന നയൻതാര ചാർട്ടേഡ് അക്കൗണ്ടന്റാവാനാണ് ആഗ്രഹിച്ചിരുന്നത്. പഠനത്തോടൊപ്പം മോഡലിംഗിലും മികവ് പുലർത്തി. നിരവധി പ്രമുഖ മത്സരങ്ങളിലും മികച്ച വിജയം നേടാനായി. ശേഷം ടെലിവിഷൻ അവതാരകയുമായി. അതിനിടയിലാണ് മനസ്സിനക്കരെ എന്ന സിനിമയിലേക്ക് നയൻസ് എത്തിപ്പെടുന്നത്.

image

MORE STORIES FROM Nana Film

Nana Film

Nana Film

ഡാൻസാഫ്

എൻ.വി.പി ക്രിയേഷൻസ്, കെ.ജി.എഫ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

time to read

1 min

April 16-30, 2026

Nana Film

Nana Film

കാർമെൻ ഹാപ്പിയാണ്

ചത്താപച്ച എന്ന സിനിമയിലൂടെ നായികയായി കടന്നുവരുന്ന കാർമെൻ എസ്. മാത്യുവിന്റെ വിശേഷങ്ങളിലേയ്ക്ക്

time to read

1 min

April 16-30, 2026

Nana Film

Nana Film

ചരിത്രം വഴിമാറുന്നു

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ നൂറാം ചിത്രം

time to read

1 min

April 16-30, 2026

Nana Film

Nana Film

തമിഴിൽ തിരക്കേറുന്ന മമിത ബൈജു

ഒരുപാട് സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങൾ അവതരിച്ച സൂരി പിന്നീട് ഹീറോയായി പ്രൊമോഷൻ നേടി

time to read

1 min

April 16-30, 2026

Nana Film

Nana Film

സന്തോഷ് ട്രോഫി

ജയ ജയ ജയ ജയ ഹേ', 'ഗുരുവായൂരമ്പല നടയിൽ' എന്നീ ചിത്രങ്ങൾക്കു ശേഷം വിപിൻദാസ് ഒരുക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ സിനിമാലോകമാണ് സന്തോഷ് ട്രോഫിയെ കാത്തിരിക്കുന്നത്

time to read

1 min

April 16-30, 2026

Nana Film

Nana Film

സ്വപ്നങ്ങളുടെ കഥയോട്ടം!

കാഞ്ഞങ്ങാട്ടുനിന്നും വെള്ളിത്തിരയിലേക്കൊരു ഋഷികേശ് യാത്ര

time to read

2 mins

April 1-15, 2026

Nana Film

Nana Film

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...

തന്റെ സിനിമാക്കാലത്തെക്കുറിച്ചും വിഷുക്കാലത്തെക്കുറിച്ചും നടി നിഷിഗോവിന്ദ് പറഞ്ഞുതുടങ്ങിയതിങ്ങനെ...

time to read

1 min

April 1-15, 2026

Nana Film

Nana Film

പഗിടകളി

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

time to read

1 mins

April 1-15, 2026

Nana Film

Nana Film

നീ കൊ ഞാ ചാ മുതൽ സ്പാ വരെ

2013 ൽ അന്നത്തെ ഫ്രഷ് ഫേസുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഗിരീഷ് മനോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നീ കൊ ഞാ ചാ എന്ന സിനിമ ആരും മറക്കാൻ ഇടയില്ല. അതിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച നടിയാണ് പൂജിതമേനോൻ. ആങ്കറായും ടെലിവിഷൻ പേഴ്സനായും നടിയായും പിന്നീട് ഒരുപാട് കാലമായി മലയാളികൾക്കിടയിൽ പൂജിതയുണ്ട്. നടിയുടെ ഏറ്റവും പുതിയ സിനിമ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്പാ ആണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പൂജിതമേനോൻ.

time to read

2 mins

April 1-15, 2026

Nana Film

Nana Film

സ്പാ തന്ന ഭാഗ്യം

മറിമായത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ശ്രീലക്ഷ്മി ഭട്ട് ഇപ്പോൾ സ്പാ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമാകുകയാണ്.

time to read

1 min

April 1-15, 2026

Listen

Translate

Share

-
+

Change font size