Try GOLD - Free
ചെറിയ സിനിമകളുടെ വലിയ സാധ്യതകളിലേക്ക്....വിനീത്കുമാർ
Nana Film
|September 1-15, 2022
ഞാൻ സൗഹൃദത്തിന് വളരെയധികം വില കൊടുക്കുന്ന ആളാണ്. എന്റെ കുട്ടിക്കാലത്തുള്ള സൗഹൃദങ്ങളെപ്പോലും ഇപ്പോഴും ഞാൻ നില നിർത്തുന്നുണ്ട്. സമയക്കുറവ് കാരണം എപ്പോഴും വിളിക്കാൻ കഴിഞ്ഞില്ലെങ്കിലും ആ ബന്ധങ്ങൾ എല്ലാം തന്നെ ഇപ്പോഴുമുണ്ട്.
ബാലതാരമായി വന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ നടനാണ് വിനീത്കുമാർ. ഭരതവും, വടക്കൻ വീരഗാഥയും, ദശരഥവുമെല്ലാം വിനീത്കുമാർ ബാലതാരമായി വന്ന് മികച്ച പ്രകടനം കാഴ്ച വച്ച സിനിമകളാണ്. ദേവദൂതനിലെ നിഖിൽ മഹേശ്വർ എന്ന കഥാ പാത്രത്തിലൂടെ യുവതാരമായി വീണ്ടും അരങ്ങേറ്റം കുറിച്ചു. അപരിചിതൻ, കൺമഷി, സേതുരാമയ്യർ സി.ബി.ഐ, പുലിജന്മം തുടങ്ങിയ സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇടയ്ക്ക് അഭിനയത്തിൽ നിന്ന് ബ്രേക്കെടുത്ത് സംവിധാനത്തിലേക്ക് തിരിഞ്ഞു. 2015 ൽ ഫഹദ് ഫാസിലിനെ നായകനാക്കി അയാൾ ഞാനല്ല' എന്ന സിനിമ സംവിധാനം ചെയ്തു. ഇപ്പോൾ ടോവിനോ തോമസിനെ നായകനാക്കി 'ഡിയർ ഫ്രണ്ട്' എന്ന സിനിമയിലൂടെ വീണ്ടും തന്റെ സംവിധാനമികവ് തെളിയിച്ചിരിക്കുകയാണ് വിനീത് കുമാർ. തന്റെ സിനിമാവിശേഷങ്ങൾ നാനയോട് പങ്കുവയ്ക്കുകയാണ് അദ്ദേഹം.
ഒ.ടി.ടിയിൽ മികച്ച അഭിപ്രായം നേടിയിട്ടും ആദ്യം റിലീസായ തീയേറ്ററുകളിൽ എന്തുകൊണ്ടാണ് 'ഡിയർ ഫണ്ട് ശ്രദ്ധിക്കാതെ പോയത്?
ഓരോ സിനിമയും അതിന്റെ സ്വഭാവം അനുസരിച്ച് ഓരോ രീതിയിലാണല്ലോ പറയുന്നത്. ഡിയർ ഫ്രണ്ടിന്റെ തിരക്കഥ പൂർത്തിയായപ്പോൾ തന്നെ ഇത് ഒരു മാസ്സ് ഓഡിയൻസിനു വേണ്ടിയുള്ള സിനിമ അല്ല എന്ന ബോധ്യം ഞങ്ങൾക്കെല്ലാം ഉണ്ടായിരുന്നു. തീയേറ്ററുകളിൽ നിന്നും വലിയൊരു വിജയമൊന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ സിനിമ എങ്ങനെ വിൽക്കണമെന്ന് ആദ്യമേ തന്നെ നിർമ്മാതാക്കളായ ഷൈജു ഖാലിദിനും സമീർ താഹിറിനും ധാരണയുണ്ടായിരുന്നു. ഒ.ടി.ടി എന്നത് ഇപ്പോൾ ചെറിയ സിനിമകൾക്ക് വലിയൊരു സാധ്യതയാണല്ലോ. വലിയൊരു വിഭാഗം പ്രേക്ഷകരും ഇത്തരം സിനിമകൾ ഓ.ടി.ടിയിൽ വരുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് എന്നതാണ് വാസ്തവം.
സിനിമയിൽ പ്രതിപാദിക്കുന്നതു പോലെയുള്ള എന്തെങ്കിലും സംഭവങ്ങൾ താങ്കളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ?
This story is from the September 1-15, 2022 edition of Nana Film.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Nana Film
Nana Film
ടോക്‌സിക്കും നയൻതാരയും
ഭംഗിയും ഭീഷണിയും ഒരുമിച്ച് നിറഞ്ഞ ശക്തമായ സാന്നിധ്യമായി നയൻതാര, യൂണിവേഴ്സിൽ നിർണ്ണായക ശക്തിയായ എ ഫെയറി ടെയിൽഫോർ ഗ്രൗൺ അപ്പ് എന്ന യാഷ്- ഗീതുമോഹൻദാസ് ചിത്രമായ ടോക്സിക്കിൽ ഉയിർത്തെഴുന്നേൽക്കുന്നു.
1 mins
January 16-31, 2026
Nana Film
Selective Praveena
പ്രവീണ സെലക്റ്റീവാണ്. ആവർത്തനവിരസതയില്ലാത്ത ഹൃദയബന്ധമുള്ള നല്ല കഥാപാത്രങ്ങളാണ് പ്രവീണയുടെ മനസ്സിലുളളത്. മലയാള സിനിമയിൽ ഒരിടവേള ഉണ്ടായിരുന്നെ ങ്കിലും തമിഴിലും, തെലുങ്കിലും പ്രവീണയ്ക്ക് തിരക്കേറുകയാണ്. വൈവിധ്യം നിറഞ്ഞ കഥാ പരിസരങ്ങളും ജീവിതഗന്ധിയായ കഥാപാത്രങ്ങളെ അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ കഴി ഞ്ഞതും പ്രവീണയെ തമിഴ്- തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറ്റി. തമിഴിൽ ജന പ്രിയ സീരിയലുകളിലൂടെയാണ് പ്രവീണ കുടുംബസദസ്സുകളുടെ ഹൃദയം കവർന്നത്. പ്രിയമാനവൾ എന്ന തമിഴ് മെഗാസീരിയലിൽ പ്രവീണ അഭിനയിച്ച ഉമയെന്ന കഥാപാത്രത്തിന്റെ തമിഴകമണ്ണിലെ വിജയം പ്രവീണയുടെ കരിയറിലെ ഗ്രാഫ് ഉയർത്തുകയായിരുന്നു. ഇപ്പോൾ, തമിഴിലും തെലുങ്കിലും കൈനിറയെ സിനിമകളുമായാണ് പ്രവീണ വിജയപ്രയാണം തുടരുന്നത്.
1 mins
January 16-31, 2026
Nana Film
1000 കോടിയും സാറയും
ഈ ചിത്രം പ്രഖ്യാപിച്ചപ്പോൾ, 40 കാരനായ രൺവീർ സിങ്ങിന് 20 കാരി സാറ അർജുനാണോ ജോഡിയായി അഭിനയിക്കുന്നത് എന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു
1 min
January 16-31, 2026
Nana Film
തമിഴ് സിനിമയിലെ ഒരേയൊരു പാൻ ഇന്ത്യൻ താരം
തമിഴ് സിനിമയിലെ ഇപ്പോഴത്തെ ഒരേയൊരു പാൻ ഇന്ത്യൻ താരം ധനുഷ് തന്നെയാണ്.
1 min
January 16-31, 2026
Nana Film
ഈ തനിനിറം
പൂർണ്ണമായും ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് ചിത്രത്തിന്റെ പിന്നിലുള്ള കഥാപുരോഗതി
1 min
January 16-31, 2026
Nana Film
വലതുവശത്തെ കള്ളൻ
ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് \"വലതുവശത്തെ കള്ളൻ.
1 min
January 16-31, 2026
Nana Film
Bold & Beautiful
ചെറുപ്പം മുതലേ ബോൾഡായി വളർന്ന പെൺകുട്ടിയാണ് ഞാൻ. പിന്നെന്തിന് ആണായി ജനിച്ചില്ലല്ലോ എന്ന് കരുതി വിഷമിക്കണം.
1 mins
January 16-31, 2026
Nana Film
നൃത്തം സംഗീതം അഭിനയം...അശ്വതി മനോജ്
പാട്ടിലും നൃത്തത്തിലും അഭിനയത്തിലും കവിതാരചനയിലും മോഡലിംഗിലുമൊക്കെ കഴിവുകൾ പ്രകടിപ്പിച്ചിട്ടുള്ള ഒരു പെൺകുട്ടിയാണ് അശ്വതി മനോജ്.
2 mins
January 16-31, 2026
Nana Film
കുറുംബയുടെ സ്വപ്നങ്ങളുമായി ഒരു നാൾ..
കേന്ദ്ര കഥാപാത്രമായ കുറുബിയായി അഭിനയിക്കുന്നത്നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയയായ വേഷം ചെയ്ത അഖില അനോക്കിയാണ്.
2 mins
January 16-31, 2026
Nana Film
അരൂപി
ദേശീയ അവാർഡ് ജേതാവ് എം.ആർ. രാജാകൃഷ്ണൻ, ഗോപിസുന്ദർ, കിഷൻ മോഹൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സൗണ്ട് ഡിപ്പാർട്ടുമെന്റ് കൈകാര്യം ചെയ്തിരിക്കുന്നത്.
1 min
January 16-31, 2026
Translate
Change font size

