Try GOLD - Free
വാണി വീണ്ടും വരവായി
Manorama Weekly
|January 17,2026
ഷോട്ട് റെഡി. സഹസംവിധായകൻ വന്നു പറഞ്ഞതും വാണി വീണ്ടും അനുപമ റെഡിയായി ക്യാമറയ്ക്കു മുന്നിലേക്ക്....
മലയാള സിനിമയിൽ വനിത ഐപിഎസ് ഓഫിസർ എന്നാൽ പ്രേക്ഷകർക്ക് എക്കാലത്തും അതു വാണി വിശ്വനാഥാണ്. ആക്ഷൻ നായികയായി തിളങ്ങിയിരുന്ന വാണി വിശ്വനാഥ് ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയപ്പോഴും കാത്തിരുന്നത് ഐപിഎസ് വേഷങ്ങളാണ്. "ആസാദി എന്ന ചിത്രത്തിലെ റാണി തോമസ് ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടു സിനിമയിൽ തിരിച്ചെത്തിയെങ്കിലും അതിൽ വാണിയെ യൂണിഫോമിൽ കാണാൻ പ്രേക്ഷകനു കഴിഞ്ഞില്ല. ബാബുരാജ് തിരക്കഥയും സംവിധാനവും ചെയ്ത "ബ്ലാക് ഡാലിയ'യിലെ ഡെയ്സി വിൽഫ്രഡ് ഐപിഎസ് എന്ന കഥാപാത്രത്തിനുശേഷം അഴിച്ചുവച്ച പൊലീസ് യൂണിഫോം 16 വർഷങ്ങൾക്കുശേഷം വരവിലൂടെ അണിയുകയാണ് വാണി വിശ്വനാഥ്. എ.കെ.സാജൻ തിരക്കഥ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രമായ "വരവിന്റെ കോട്ടയത്തെ ലൊക്കേഷനിലിരുന്ന് വാണി മനസ്സു തുറക്കുന്നു.
വീണ്ടും ഐപിഎസ് കഥാപാത്രമാണല്ലോ ?
അതെ. ഷാജി സാറിന്റെ സിനിമയാണെന്ന സന്തോഷമുണ്ട്. സാറ് കഥയൊന്നും ആദ്യം പറഞ്ഞില്ല. വരുന്നില്ലേ എന്നു മാത്രമാണു ചോദിച്ചത്. സാർ വിളിച്ചാൽ പിന്നെ വരാതിരിക്കാൻ പറ്റില്ലല്ലോ. ദ് കിങ്ങിലെ കലക്ടർ, ദ് ടൂത്തിലെ ഐപിഎസ് ഓഫിസർ, ചിന്താമണി കൊലക്കേസിലെ വക്കീൽ തുടങ്ങി ഷാജിസാർ എനിക്കു തന്നതെല്ലാം വളരെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളായിരുന്നു. നായകന്മാരുടെ മുഖത്തു നോക്കി വിരൽ ചൂണ്ടി സംസാരിക്കുന്ന ശക്തയായ കഥാപാത്രങ്ങൾ. തെലുങ്കിലൊക്കെ ഞാൻ പൊലീസ് വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായി ചെയ്ത സീരിയകഥാപാത്രം "ദത്തിലെ മീനാ നമ്പ്യാർ ആണ്.
"വരവി'ൽ മലയാളവും അൽപം തെലുങ്കുമൊക്കെ കലർത്തി സംസാരിക്കുന്ന ഐപിഎസ് ഓഫിസറുടെ വേഷമാണ് എനി ക്ക്. അനുപമ ശങ്കർ റെഡ്ഡി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ്. ജോജു ജോർജ് ആണ് നായകൻ. ഒരു പൊലീസ് ഓഫിസറുടെ കൊലപാതകവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന ഓഫിസർ കഥാപാത്രമാണ് എന്റേത്. ഒരുപാട് വ്യത്യസ്തമായ റോളുകൾ ഞാൻ ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ഞാൻ എല്ലാക്കാലത്തും പൊലീസ് വേഷത്തിലാണ്. പക്ഷേ, പതിനാറു വർഷങ്ങൾക്കു ശേഷമാണ് ഞാൻ യൂണിഫോം അണിയുന്നത്. ബ്ലാക് ഡാലിയയിലെ ഡെയ്സി വിൽഫ്രഡിനുശേഷം ഞാൻ ചെയ്ത പൊലീ സ് കഥാപാത്രം കഴിഞ്ഞ വർഷം റിലീസായ "ആസാദി'യിലെ റാണി തോമസ് ഐപിഎസ് ആണ്. അതിൽ യൂണിഫോമിട്ട് അഭിനയിക്കാനുള്ള അവസരമുണ്ടായില്ല.
This story is from the January 17,2026 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
March 07, 2026
Manorama Weekly
ഇനിയും
അമ്മയ്ക്ക് വലിയ സന്തോഷമാണ്. അച്ഛൻ നിറഞ്ഞുനിന്ന മേഖലയിൽ മക്കൾ ആരെങ്കിലും വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു
4 mins
March 07, 2026
Manorama Weekly
നായ്ക്കളെ കുളിപ്പിക്കുമ്പോൾ
പെറ്റ്സ് കോർണർ
1 min
March 07, 2026
Manorama Weekly
ടിക്കറ്റ് വച്ച് പ്രസംഗം
കഥക്കൂട്ട്
2 mins
March 07, 2026
Manorama Weekly
ജോർജ് തോമസ് സാറും സർഗവേദിയും
വഴിവിളക്കുകൾ
1 mins
March 07, 2026
Manorama Weekly
നായ്ക്കളുടെ ശരീരഭാരം
പെറ്റ്സ് കോർണർ
1 min
February 28, 2026
Manorama Weekly
ചെറിയ തുടക്കം
കഥക്കൂട്ട്
1 mins
February 28, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കക്ക ഇറച്ചി തോരൻ
1 mins
February 28, 2026
Manorama Weekly
യുവത്വം വീണ്ടെടുത്ത വഴിത്താരകൾ
വഴിവിളക്കുകൾ
1 mins
February 28, 2026
Manorama Weekly
ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്
സൈബർ ക്രൈം
2 mins
February 21, 2026
Listen
Translate
Change font size

