Try GOLD - Free

മികവിന്റെ പാത

Manorama Weekly

|

July 19,2025

കഥക്കൂട്ട്

- തോമസ് ജേക്കബ്

മികവിന്റെ പാത

വളരെ വേണ്ടപ്പെട്ട ഒരാളുടെ ശവസംസ്കാരച്ചടങ്ങിൽ ഈയിടെ പങ്കെടുക്കേണ്ടി വന്നു. ഒരു ക്രിസ്ത്യൻ പള്ളിയിൽ നടന്ന ചരമശുശ്രൂഷയ്ക്കു നേതൃത്വം നൽകിയത് വികാരി തന്നെയായിരുന്നു. അദ്ദേഹം അര മണിക്കൂർ നയിച്ച ചരമശുശ്രൂഷയിൽ പറഞ്ഞ മലയാളം വാക്കുകളിൽ വളരെക്കുറച്ചു മാത്രമേ എനിക്കു തിരിച്ചറിയാൻ കഴിഞ്ഞുള്ളൂ. ബാക്കിയൊക്കെ അദ്ദേഹത്തിനു മാത്രമേ മനസ്സിലായുള്ളൂ. അവയൊക്കെ അദ്ദേഹം പറഞ്ഞെന്നു വരുത്തുക മാത്രമായിരുന്നു, നല്ല സ്പീഡിൽ.

പറഞ്ഞെന്ന് അങ്ങനെ ഒപ്പിച്ചുതീർക്കേ ണ്ടതാണോ ശുശ്രൂഷകൻ?

എന്റെ രണ്ടു പുത്രന്മാരുടെയും വിവാഹത്തിന്റെ കാർമികൻ ഗീവർഗീസ് മാർ അത്ത നാസ്യോസ് സഫഗൻ മെത്രാപ്പൊലീത്ത ആയിരുന്നു. അദ്ദേഹത്തിന്റെ ശുശ്രൂഷകളുടെ സൗന്ദര്യംകൊണ്ടാണു വിളിച്ചത്. പള്ളിയിലെ പരിപാടികൾ കഴിഞ്ഞപ്പോൾ കോഴിക്കോട്ടെ എഴുത്തുകാരൻ എൻ.ഗോപാലകൃഷ്ണൻ എന്റെയടുത്തു വന്നു പറഞ്ഞു: തോമസേ, ഞാൻ ഇന്ത്യയൊട്ടുക്ക് അനേകം ക്രിസ്ത്യൻ വിവാഹശുശ്രൂഷകളിൽ പങ്കെടുത്തിട്ടുണ്ട്. അവിടെ പറയുന്നതെന്താണെന്നും അതിന്റെ അർഥമെന്താണെന്നും ഇന്നാണു മനസ്സിലായത്.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size