Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year
The Perfect Holiday Gift Gift Now

വ്യാജവാർത്തകളെ പ്രതിരോധിക്കാം

Manorama Weekly

|

July 05,2025

സൈബർ ക്രൈം

- ഇ. എസ്. ബിജുമോൻ (സൈബർ ക്രൈം ആൻഡ് ഫൊറൻസിക് ഇൻവെസ്റ്റിഗേറ്റർ എക്സ്പെർട്ട്)

വ്യാജവാർത്തകളെ പ്രതിരോധിക്കാം

ഇത് എഐ കാലമാണ്. ഒറിജിനലിനെ വെല്ലുന്ന വ്യാജൻമാരാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇന്ത്യ -പാക്ക് ആക്രമണം മുതൽ പുലിയിറങ്ങിയതു വരെയുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിച്ചത് നാമെല്ലാവരും കണ്ടതാണ്. ഇതിൽ ചില ചാനലുകളും പെട്ടുപോയിരുന്നു. ഫാക്ട് ചെക്കിങ് ഇപ്പോൾ എല്ലാ കാര്യങ്ങളിലും ആവശ്യമായി വന്നിരിക്കുകയാണ്.

ഒന്നു ശ്രദ്ധിച്ചാൽ ഈ വ്യാജവാർത്തകളിൽ വഞ്ചിതരാകാതെയിരിക്കാം. വാർത്തകൾ സത്യമാണോ എന്ന് എങ്ങനെ തിരിച്ചറിയാം? എളുപ്പമാണ്... അത് പ്രസിദ്ധീകരിച്ച മാധ്യമത്തിന്റെ പേര് നോക്കുക. മുഖ്യധാരാ മാധ്യമങ്ങളുടെ ഓൺലൈൻ, ചാനൽ വാർത്തകൾ പരിശോധിക്കുക. അല്ലാതെ സമൂഹ മാധ്യമങ്ങളിൽ വരുന്ന എല്ലാം കണ്ണടച്ചു വിശ്വസിച്ചു ഷെയർ ചെയ്യാതിരിക്കുക. ഇത്തരം ഓൺലൈൻ മാധ്യമങ്ങൾക്ക് പേജ് ലൈക്സ് കൂട്ടുക എന്നല്ലാതെ മറ്റു ലക്ഷ്യങ്ങൾ ഒന്നും തന്നെയില്ല.

ആളുകളെ മാനസികമായി തളർത്തുന്നതുമുതൽ കലാപം ഉണ്ടാക്കാൻ വരെ അത്തരം തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ കാരണമാകും. മുഖ്യധാരാ മാധ്യമങ്ങളിൽ തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകൾ പ്രസിദ്ധീകരിച്ചു വന്നാൽ അതിനെതിരെ നിയമനടപടി സ്വീകരിക്കുവാൻ സാധിക്കും. അതിനാൽ ത്തന്നെ മനഃപൂർവമായി അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ അച്ചടിച്ചു വരാതിരിക്കാൻ അവർ ശ്രദ്ധിക്കാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയ അങ്ങനെയല്ല, ഒരാൾക്കൂട്ടമാണ്. ആ ആൾക്കൂട്ടം എന്തും ചെയ്യും.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back