Try GOLD - Free

എഴുത്തില്ലായ്മ

Manorama Weekly

|

June 07, 2025

കഥക്കൂട്ട്

- തോമസ് ജേക്കബ്

എഴുത്തില്ലായ്മ

എഴുത്തുകാരിൽ പലരുടേയും ജീവിതത്തിലുണ്ടാവും, എഴുത്തില്ലായ്മയുടെ ചില ഊഷര വർഷങ്ങൾ. പ്രത്യേക കാരണമൊന്നുമില്ല. എഴുത്തു വരുന്നില്ല. അത്ര തന്നെ.

ലളിതാംബിക അന്തർജനത്തിന്റെ മകൻ എൻ. മോഹനൻ 1959-1965 കാലത്തു മൂന്നു കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ച ശേഷം ഇരുപതു വർഷങ്ങൾ എഴുത്തിന്റെ ലോകത്ത് ഇല്ലായിരുന്നു. 1989 ൽ അദ്ദേഹത്തിന്റെ കഥകളെല്ലാം കൂടി "എൻ. മോഹനന്റെ കഥകൾ' എന്ന പേരിൽ ഒരു സമാഹാരമായി വന്നു. അതിനോടുള്ള അനുകൂല പ്രതികരണങ്ങൾ കണ്ട് അദ്ദേഹം വീണ്ടും എഴുതിത്തുടങ്ങുകയായിരുന്നു. അതിനു ശേഷം അദ്ദേഹം ഒരു നോവലും എഴുതി

'ഇന്നലത്തെ മഴ സി.വി. ശ്രീരാമൻ കഥയെഴുതിത്തുടങ്ങു ന്നത് 1949 ൽ ആണ്. പിന്നീട് വർഷങ്ങൾ എഴുതാതിരുന്നതു കൊണ്ട് ആദ്യകഥയും രണ്ടാമത്തെ കഥയും തമ്മിലുള്ള വിടവ് 22 വർഷമാണ്. "അപ്പൊഴേക്കും കഥയുടെ ഒഴുക്കു മാറി. ആ രീതിയിൽ എഴുതാൻ എനിക്കറിയില്ലായിരുന്നു. അതുകൊണ്ട് ഭയമായിരു ന്നു എഴുതാൻ. അങ്ങനെയിരിക്കെ ഒരു കേസിന് കോട്ടയത്ത് അഡ്വ. എം. എൻ. ഗോവിന്ദൻ നായരുടെ വീട്ടിൽ പോയപ്പോൾ പരിചയപ്പെട്ട, അദ്ദേഹത്തിന്റെ മകൻ സംവിധായകൻ അരവിന്ദനാണ് വീണ്ടുമെഴുതാൻ പ്രേരിപ്പിക്കുന്നതും ധൈര്യം തരുന്നതും.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size