Try GOLD - Free

അച്ചുകൂടക്കഥകൾ

Manorama Weekly

|

May 10, 2025

തോമസ് ജേക്കബ്

-  കഥക്കൂട്ട്

അച്ചുകൂടക്കഥകൾ

പ്രസാധകരുടെ എണ്ണം വർധിച്ചു കൊണ്ടേയിരിക്കുമ്പോൾ ഒരു ചിന്ത വരുന്നു: മലയാളത്തിൽ എഴുത്തുകാരെക്കാൾ കൂടുതൽ പ്രസാധകരുണ്ടാവുന്ന കാലം വരുമോ? അത്രയ്ക്കുണ്ട് പ്രസാധകരുടെ വളർച്ച.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സ്കൂൾ പാഠപുസ്തകങ്ങളൊഴിച്ചാൽ പത്തോളം പുസ്തകങ്ങളേ മലയാളത്തിൽ ഒരു വർഷം പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. ഇന്ന് ഒരു ദിവസം പത്തിലേറെ പുസ്തകങ്ങൾ പുറത്തു വരുന്നു.

ആദ്യകാലത്ത് പ്രസാധകർ ഇല്ലായിരുന്നു. ഗ്രന്ഥകർത്താക്കൾ തന്നെ പുസ്തകം അച്ചടിപ്പിച്ച് പ്രസിദ്ധീകരിക്കുകയായിരുന്നു. മിക്കവരും തമ്പുരാക്കന്മാരായിരുന്നതു കൊണ്ട് സൗജന്യമായിട്ടായിരുന്നു വിതരണം. സാമ്പത്തികശേഷിയില്ലാത്തവർ വീടുകൾ കയറിയിറങ്ങി പുസ്തകം വിറ്റു.

പുസ്തകപ്രസാധനം ഇന്നത്തേതു പോലെ തഴച്ചു വളർന്നതിന്റെ പിന്നിൽ ചില വ്യക്തികളും ചില സംഭവങ്ങളുമുണ്ട്.

ഓഫ്സെറ്റ് അച്ചടിയുഗം ആരംഭിച്ചപ്പോൾ കേരളം എന്തുകൊണ്ടോ ആദ്യവർഷങ്ങളിൽ അതിലേക്ക് എടുത്തു ചാടിയില്ല. അതിനു പകരം കേരളത്തിൽ പോസ്റ്ററും കലണ്ടറും പുസ്തകവും അടിക്കേണ്ടവരെല്ലാം ശിവകാശിക്കു വണ്ടി കയറുകയാണുണ്ടായത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അറുപതുകളിൽ അങ്ങനെ സംഭവിക്കുന്നതിനു മുൻപ് കേരളത്തിൽ അച്ചടിയുടെ കേന്ദ്രം കുന്നംകുളം ആയിരുന്നു. കെഎസ്ആർടിസി ടിക്കറ്റ് മുതൽ ലോട്ടറിടിക്കറ്റുകൾ മുതൽ പാഠപുസ്തകങ്ങൾ മുതൽ പ്രസാധകരുടെ പുസ്തകങ്ങളും കൊച്ചുപുസ്തകങ്ങളും വരെ എല്ലാം അച്ചടിക്കുന്നതു കുന്നംകുളത്തായിരുന്നു.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size