Try GOLD - Free

അമ്മയുടെ ആഗ്രഹം

Manorama Weekly

|

March 22, 2025

വഴിവിളക്കുകൾ

-  ഡോ. വി.പി. ഗംഗാധരൻ

അമ്മയുടെ ആഗ്രഹം

അച്ഛന് തമിഴ്നാട്ടിലെ തിരുപ്പൂരിൽ ഒരു ടെക്സ്സ്റ്റൈൽ കമ്പനി ഉണ്ടായിരുന്നു. എന്റെ സ്കൂൾ വിദ്യാഭ്യാസം തുടങ്ങുന്നതും അവിടെയാണ്. അഞ്ചാം വയസ്സിൽ മൂന്നാം ക്ലാസിലാണ് എന്നെ ചേർത്തത്. അടുത്ത വർഷം നാട്ടിലെത്തി നാലാം ക്ലാസിൽ ചേർന്നു. പതിമൂന്നര വയസ്സിൽ ഞാൻ എസ്എസ്എൽസി കഴിഞ്ഞു. അച്ഛനും അമ്മയും തിരുപ്പൂരിൽ ആയതിനാൽ അമ്മൂമ്മയുടെ കൂടെ നിന്നാണു വളർന്നത്. പതിനഞ്ചര വയസ്സിൽ പ്രീഡിഗ്രിയും പൂർത്തിയാക്കി. പ്രഫഷനൽ കോഴ്സുകൾക്കു ചേരണമെങ്കിൽ പതിനേഴു വയസ്സ് പൂർത്തിയാകണം. അച്ഛൻ ടെക്സ്റ്റൈൽസ് രംഗത്ത് ആയതു കൊണ്ടു തന്നെ കെമിസ്ട്രിയുമായി ബന്ധപ്പെട്ട എന്തെങ്കിലും കോഴ്സാണങ്കിൽ ഭാവിയിൽ ഉപകാരപ്പെടുമെന്നു കരുതി മഹാരാജാസ് കോളജിൽ ബിഎസ്സി കെമിസ്ട്രിക്കു ചേർന്നു. അവസാന വർഷ പരീക്ഷ എഴുതിക്കഴിഞ്ഞ് തിരുപ്പൂരിലേക്കു പോയി അച്ഛന്റെ നിർദേശം അനുസരിച്ച് ഞാൻ കമ്പനി നോക്കി നടത്തി. ഏകദേശം മൂന്നു നാലു മാസത്തോളം അങ്ങനെ പോയി. അതിനുശേഷം വീണ്ടും ഇനിയെന്തെന്ന ചോദ്യം ഉയർന്നുവന്നു.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size