Try GOLD - Free

മൂത്രം മുട്ടുമ്പോൾ

Manorama Weekly

|

March 15,2025

തോമസ് ജേക്കബ്

- കഥക്കൂട്ട്

മൂത്രം മുട്ടുമ്പോൾ

സംഘടനകളെ അവയുടെ സ്വന്തം പേരിലല്ലാതെ മറുപേരിട്ടു വിളിക്കുകയും ആ പേരു ചേർത്ത് വാർത്ത കൊടുക്കുകയും ചെയ്യുന്ന ഒരു പത്രം നമുക്കുണ്ടായിരുന്നു. തൃശൂരിലെ "എക്സ്പ്രസ്.

വി.ആർ.കൃഷ്ണയ്യരുടെ നേതൃത്വത്തിൽ പ്രോഗ്രസീവ് ബ്രാഹ്മിൻസ് ലീഗ് ഉണ്ടാക്കിയപ്പോൾ ഒരു ദിവസമോ മറ്റോ മാത്രമേ ആ പേര് ശരിയായ രൂപത്തിൽ എക്സ്പ്രസിൽ വന്നിട്ടുള്ളൂ. പിന്നീടു വന്നത് ഊച്ചാളി ബ്രാഹ്മിൻസ് ലീഗ് എന്നാണ്. അതുതന്നെ പൂർണരൂപത്തിലുണ്ടാവില്ല. ഊ.ബാ.ലീ. എന്നേ പത്രത്തിൽ വരൂ, നമ്മളത് ഊച്ചാളി ബ്രാഹ്മിൻസ് ലീഗ് എന്നു വിപുലപ്പെടുത്തി വായിച്ചു കൊള്ളണം.

ഫാ. വടക്കന്റെ കർഷകത്തൊഴിലാളി പാർ ട്ടി (കെടിപി) മലനാടു കർഷക യൂണിയൻ ഉണ്ടാക്കിയപ്പോൾ അതിന്റെ പേരുമാറ്റി മലം കർഷക യൂണിയൻ എന്നേ എക്സ്പ്രസ് എഴുതുമായിരുന്നുള്ളൂ. പ്രതിഷേധിച്ചിട്ടൊന്നും കാര്യമുണ്ടായില്ല.

ഒടുവിൽ കെടിപി നേതാവും പ്രശസ്ത പത്രപ്രവർത്തകനുമായ കെ. ആർ. ചുമ്മാർ എക്സ്പ്രസിന്റെ ഉടമയും ചീഫ് എഡിറ്ററുമായ കെ.കൃഷ്ണനെ ഫോണിൽ വിളിച്ചു പറ ഞ്ഞു: സ്വാമി, ഒന്നാം പേജിൽ അവസാനകോളത്തിൽ മുകളിലത്തെ തലക്കെട്ടിലെ ആദ്യവാക്കൊന്നു വായിക്കുക. നാളെ മുതൽ ഈ പ്രയോഗം മാറ്റിയില്ലെങ്കിൽ ഞാൻ അതിൽ കുറെ ഒരു പൊതിയാക്കി മഠത്തിലേക്കു കൊടുത്തയയ്ക്കും. ആ ബ്രാഹ്മണൻ പേടിച്ചുപോയി. പിറ്റേന്ന് മലനാടു തിരിച്ചുവന്നു.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size