Try GOLD - Free
സൈബർ സാമ്പത്തിക തട്ടിപ്പുകൾ
Manorama Weekly
|February 22,2025
സൈബർ കുറ്റകൃത്വങ്ങൾക്കെതിരെ ഏത് പൊലീസ് സ്റ്റേഷനിലും കേസ് റജിസ്റ്റർ ചെയ്യാം. 1930 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചും cybercrime.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും പരാതി സമർപ്പിക്കാവുന്നതാണ്.
സൈബർ കുറ്റകൃത്യങ്ങളിൽ ആളുകളെ വലിയ രീതിയിൽ ചൂഷണം ചെയ്യുന്നതും കബളിപ്പിക്കുന്നതുമായ ഒന്നാണ് സാമ്പത്തിക തട്ടിപ്പുകൾ. ഓൺലൈൻ വഴിയുള്ള ഇത്തരം സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണത്തിൽ വലിയ വർധനയാണ് കഴിഞ്ഞ കാലങ്ങളിലുണ്ടായിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങൾ മുതൽ അതിസമ്പന്നർ വരെ പല രീതിയിൽ ഇത്തരം തട്ടിപ്പുകളുടെ ഇരയാകുന്നു. ഒട്ടേറെ ആത്മഹത്യകളും ഇതേ കാരണത്താൽ നമ്മുടെ ചുറ്റുപാടും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ഇത്തരത്തിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്നതിനുള്ള പ്രധാന കാരണം ഇന്റർനെറ്റ് ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകൾ വർധിച്ചതും പുതിയ രീതികളെക്കുറിച്ചുള്ള അജ്ഞതയുമാണ്.
നാട്ടിലെ ചെറിയ കടകളിൽ വരെ യുപിഐ ഇടപാടുകൾക്കുള്ള സൗകര്യമുണ്ട്. യുപിഐ മൊബൈൽ ആപ്ലിക്കേഷനുകളും ഒട്ടേറെയാണ് വിപണിയിൽ. അതത് ബാങ്കുകൾ തന്നെ വാഗ്ദാനം ചെയ്യുന്ന മൊബൈൽ, ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾക്കു പുറമേയാണ് സ്വകാര്യ ആപ്പുകളുടെയും അതിപ്രസരം. ഇതിൽ തന്നെ കാഷ്ബാക്ക് പോലെയുള്ള റിവാർഡുകൾ വാഗ്ദാനം ചെയ്യുന്ന ആപ്ലിക്കേഷനുകൾ വരുന്നതനുസരിച്ച് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്ന പ്രവണതയും ഇന്ന് കണ്ടുവരുന്നു. ഇതോടൊപ്പം തന്നെ ഭീഷണിപ്പെടുത്തിയും പ്രലോഭനപ്പെടുത്തിയും പണം തട്ടിയെടുക്കുന്ന സംഘങ്ങളും ദിനംപ്രതി വർധിച്ചു വരികയാണ്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തന്നെ പലവിധം
ഓൺലൈൻ തട്ടിപ്പുകാർ പണം സ്വന്തമാക്കാൻ പല തരത്തിലുള്ള മാർഗങ്ങളാണ് സ്വീകരിക്കുന്നത്. ഇതിൽ അടുത്തിടെയായി വർധിച്ചുവരുന്ന ഒന്നാണ് വെർച്വൽ അറസ്റ്റ് അല്ലെങ്കിൽ ഡിജിറ്റൽ അറസ്റ്റ് രീതി. അതായത്, പൊലീസ് പോലെ ഏതെങ്കിലും അന്വേഷണ ഏജൻസികളിൽ നിന്നുമാണെന്ന വ്യാജേന വിളിക്കുന്ന തട്ടിപ്പുകാർ നിങ്ങളിൽ നിന്നു പണം ആവശ്യപ്പെടുന്നു.
ഇങ്ങനെ ധാരാളം പത്രവാർത്തകൾ അടുത്തിടെ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകാം. സമാനമായ രീതിയിൽ നിങ്ങളുടെ അഡ്രസ് അല്ലെങ്കിൽ ആധാർ കാർഡ് ഉപയോഗിച്ച് ഒരു കുറിയർ അയച്ചിട്ടുണ്ടെന്നും അതിൽ രാജ്യവിരുദ്ധ സാധനങ്ങളാണെന്നു ഭീഷണിപ്പെടുത്തിയും തട്ടിപ്പുകാർ ആളുകളെ കബളിപ്പിക്കുന്നു.
This story is from the February 22,2025 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് കാന്താരി
1 mins
December 20,2025
Manorama Weekly
നായ്ക്കളുടെ ചെവിയിൽ വീക്കം
പെറ്റ്സ് കോർണർ
1 min
December 20,2025
Manorama Weekly
സുന്ദരലിപിയുടെ പെരുന്തച്ചൻ
വഴിവിളക്കുകൾ
2 mins
December 20,2025
Manorama Weekly
കാലം വരുത്തുന്ന മാറ്റം
കഥക്കൂട്ട്
2 mins
December 20,2025
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ പോത്തിറച്ചിയും കൂർക്കയും
1 min
December 13,2025
Manorama Weekly
അമ്മ പകർന്ന അക്ഷരജ്വാല
വഴിവിളക്കുകൾ
1 mins
December 13,2025
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് ചില്ലി ഡ്രൈ ഫ്രൈ
1 mins
December 06,2025
Manorama Weekly
കവിത ബോധമാണ് വെളിപാട് മാത്രമല്ല
വഴിവിളക്കുകൾ
1 mins
December 06,2025
Listen
Translate
Change font size
