Try GOLD - Free

ഇന്ത്യയ്ക്കുവേണ്ടി ആദ്യമോടിയത് കറാച്ചിയിൽ

Manorama Weekly

|

November 16, 2024

വഴിവിളക്കുകൾ

-  പി.ടി. ഉഷ

ഇന്ത്യയ്ക്കുവേണ്ടി ആദ്യമോടിയത് കറാച്ചിയിൽ

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് കൂത്താളിയെന്ന ഗ്രാമത്തിലെ തെക്കെ വാഴവളപ്പ് എന്ന വീട്ടിൽ 1964 ജൂൺ 27ന് ആണു ഞാൻ ജനിച്ചത്. അമ്മ ലക്ഷ്മിയുടെ വീടായിരുന്നു അത്. അച്ഛൻ പൈതൽ തുണിക്കച്ചവടക്കാരനായിരുന്നു. കോഴിക്കോട്ടു പോയി തുണി വാങ്ങിക്കൊണ്ടു വന്നു വിൽക്കും. സ്വന്തമായി ഒന്നുരണ്ട് തറികൾ വാങ്ങി, ആളെവച്ച് തുണി നെയ്തുണ്ടാക്കുകയും ചെയ്തിരുന്നു. പയ്യോളിയിൽ സ്ഥലം വാങ്ങി വീടുവച്ചു. ആ സ്ഥലത്തിന്റെ പേരാണ് എന്റെ പേരിനൊപ്പം ചേർന്ന പിലാവുള്ളകണ്ടി തെക്കേപ്പറമ്പ്. ഞങ്ങൾ ആറു മക്കളായിരുന്നു. സീതച്ചേച്ചി, ഞാൻ അനിയത്തിമാർ പുഷ്പ, ശോഭ, സുമ, പിന്നെ അനിയൻ പ്രദീപും. ഞാൻ പഠിച്ചിരുന്ന തൃക്കോട്ടൂർ സ്കൂളിൽ എല്ലാ വർഷവും ആഘോഷമായിത്തന്നെ സ്പോർട്സ് മീറ്റ് നടത്തുമായിരുന്നു. ചേച്ചി സീത ടൗസറും ഷർട്ടുമിട്ട് ഓടുന്നതു കണ്ടപ്പോൾ എനിക്കും തോന്നി മത്സരിക്കണമെന്ന്. അങ്ങനെ നാലാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ സ്പോർട്സ് ഡേയ്ക്ക് മത്സരിക്കാനിറങ്ങി. അന്ന് ആറാം ക്ലാസിലോ മറ്റോ പഠിച്ചിരുന്ന ഒരു കുട്ടിയായിരുന്നു ഓട്ടത്തിൽ ചാംപ്യൻ. സബ് ജില്ലാ മത്സരത്തിൽ അവളെ ഞാൻ ഓടി തോൽപിച്ചു.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size