Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year
The Perfect Holiday Gift Gift Now

ചിത്രം പതിഞ്ഞില്ല

Manorama Weekly

|

November 09, 2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

ചിത്രം പതിഞ്ഞില്ല

ചില വ്യക്തികളും സംഭവങ്ങളും ചിത്രങ്ങൾ അവശേഷിപ്പിക്കാതെ കടന്നു പോകാറുണ്ട്. ഫോട്ടോ എടുക്കാൻ സമ്മതിക്കാത്തവരിൽ പ്രമുഖൻ കരുണാകരഗുരു ആയിരുന്നു. പൊതുപരിപാടികൾക്കു പുറത്തു പോകാറില്ലാത്ത അദ്ദേഹം ആശ്രമത്തിൽ ക്യാമറയുമായി കടക്കാൻ ആരെയും അനുവദിക്കില്ലായിരുന്നു. ഇന്നാണെങ്കിൽ മൊബൈൽ ഫോണുകൾ? രാജ്യാന്തര പ്രശസ്തനായ കരുണാകരഗുരുവിന്റെ ഒരു പടം മനോരമ ആർക്കൈവ്സിൽ ഇല്ലാതിരിക്കുന്നതു ശരിയല്ലല്ലോ.

ഭാവിതലമുറയോട് നമ്മൾ കടപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോൾ മനോരമയുടെ പിക്ചർ എഡിറ്റർ ബി. ജയചന്ദ്രൻ, ഗുരു അറിയാതെ ഒരു ചിത്രമെടുത്ത് അയച്ചുതന്നു. ഗുരു ജീവിച്ചിരുന്ന കാലത്തൊന്നും മനോരമ അതു പ്രസിദ്ധീകരിച്ചില്ല. സമാധിയായപ്പോൾ മനോരമയിൽ മാത്രമാണ് പടം ഉണ്ടായിരുന്നത്.

ഒരുകാലത്ത് പടമെടുക്കാനേ സമ്മതിക്കാത്തയാളായിരുന്നു നമ്മുടെ നാണപ്പൻ. എം.പി.നാരായണപിള്ള. അതുകൊണ്ടാണ് പ്രസിദ്ധീകരണങ്ങൾ ഇപ്പൊഴും അദ്ദേഹത്തിന്റെ ഏതാനും ചിത്രങ്ങൾ മാത്രം വച്ചുകളിക്കുന്നത്.

വിലക്കുവന്നശേഷം അദ്ദേഹത്തിന്റെ സമ്മതം വാങ്ങി പടമെടുപ്പിച്ച ആദ്യത്തെയാൾ ഞാനാണ്. ലേഖനങ്ങളുടെയോ കഥകളുടെയോ കൂടെ അതു പ്രസിദ്ധീകരിക്കില്ലെന്ന് അദ്ദേഹം എന്നിൽനിന്ന് വാക്കാൽ കരാർ വാങ്ങി സ്റ്റാംപ് ഒട്ടിച്ചുവച്ചു.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back