Try GOLD - Free

ഓമനമൃഗങ്ങളും സാന്ത്വന ചികിത്സയും

Manorama Weekly

|

October 19,2024

പെറ്റ്സ് കോർണർ

-  ഡോ. ബീന. ഡി

ഓമനമൃഗങ്ങളും സാന്ത്വന ചികിത്സയും

ഇന്ന് പല രാജ്യങ്ങളും സ്വീകരിച്ചു വരുന്ന ചികിത്സാരീതിയാണ് പെറ്റ് തെറപ്പി. മനുഷ്യരുടെ ആരോഗ്യപ്രശ്നവുമായി ബന്ധപ്പെട്ട സാന്ത്വന ചികിത്സയുടെ ഭാഗമായി അരുമ മൃഗങ്ങളെ ഉപയോഗിച്ചു വരുന്ന രീതിയാണ് ഇത്. ഈ ചികിത്സാരീതിയെ അനിമൽ അസിസ്റ്റഡ് തെറപ്പി അഥവാ എഎടി എന്നും പറയാറുണ്ട്.

ശാരീരികമോ മാനസികമോ ആയ പ്രശ്നമുള്ള ഒരു വ്യക്തിയെ രോഗാവസ്ഥയുമായി പൊരുത്തപ്പെടുത്തുന്നതിനും രോഗത്തിൽ നിന്നു മോചിപ്പിക്കുന്നതിനും പെറ്റ് തെറപ്പി സഹായിക്കും. കീമോ തെറപ്പിക്കു വിധേയമായ രോഗികൾ, ദീർഘനാളായി കെയർ ഹോമുകളിൽ ജീവിതം കഴിച്ചു കൂട്ടുന്നവർ, ഹൃദയസംബന്ധമായ രോഗങ്ങളുള്ളവർ, സ്ട്രോക്ക് വന്ന് ഭാഗികമായി കിടപ്പിലായവർ, മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർ എന്നിവർ ക്കെല്ലാം പെറ്റ് തെറപ്പി ഫലപ്രദമാകാറുണ്ട്.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size