Try GOLD - Free

ആദ്യ കവിതയ്ക്കു വിഷയം ഒരു കിളിയുടെ കൊല

Manorama Weekly

|

October 12, 2024

വഴിവിളക്കുകൾ

- പി കെ ഗോപി

ആദ്യ കവിതയ്ക്കു വിഷയം ഒരു കിളിയുടെ കൊല

കിഴക്കൻ ചക്രവാളത്തിനു മുകളിൽ പെരുമീനുദിക്കുമ്പോൾ അച്ഛനുണരും. മണ്ണെണ്ണത്തിരിയുടെ പുകയുന്ന വെളിച്ചത്തിൽ ഒരു വലിയ പുസ്തകം നിവരും. കിടക്കപ്പായിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന്, അച്ഛന്റെ പാരായണം ശ്രദ്ധിക്കും. വേദനയോ വിരഹമോ സന്തോഷമോ പ്രതിഷേധ മോ ഓളംവെട്ടിയ ആ വാക്കുകൾക്കിടയിൽ കാലാതിവർത്തിയായ കവിതയുടെ ഹൃദയനാദമായിരുന്നു. അച്ഛൻ പുരാണപാരായണത്തിന് പോകുമ്പോൾ ഞാൻ കൂടെ പോയിരുന്നു. അന്നപാനാദികൾക്കു പഞ്ഞമുള്ള കാലം! പക്ഷേ, ഗ്രന്ഥപാരായണക്കാരൻ എവിടെയും സൽക്കരിക്കപ്പെട്ടു. അതിലൊരു പങ്ക് എനിക്കും കിട്ടി. സർഗാത്മകതയുടെ ഒന്നാം പാഠം.

ഭാഷയുടെ വിദ്യയ്ക്ക് പാരിതോഷികം കിട്ടുമെന്ന് ബാല്യത്തിലേ തോന്നിത്തുടങ്ങി. പത്രവായന അച്ഛനിൽ നിന്നു കിട്ടി. തൊട്ടടുത്ത കടയിലും വീട്ടിലുമൊക്കെ ഉറക്കെ പത്രം വായിച്ചു കൊടുത്ത് ഞാൻ പ്രസംഗക്കാരനായി. അങ്ങാടിക്കൽ എസ്.എൻ വി ഹൈസ്കൂളിലെ ലൈബ്രറിയിൽ നിന്നെടുത്ത "സിൻബാദിന്റെ കഥ' യിൽ നിന്ന് ടാഗോറിലേക്കും വിക്ടർ യൂഗോവിന്റെ "പാവങ്ങളിലേക്കും വായന വളർന്നു.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size