Try GOLD - Free

ബേഡടുക്കയിലെ ഡിറ്റക്ടീവ് നോവലിസ്റ്റ്

Manorama Weekly

|

August 31,2024

വഴിവിളക്കുകൾ

- സന്തോഷ് ഏച്ചിക്കാനം

ബേഡടുക്കയിലെ ഡിറ്റക്ടീവ് നോവലിസ്റ്റ്

കാസർകോട്ടെ ബേഡടുക്ക എന്ന ഗ്രാമത്തിലെ ഒരു കാർഷിക കുടുംബത്തിലാണ് ഞാൻ ജനിച്ചത്. വീട്ടിൽനിന്ന് ഏഴു കിലോമീറ്റർ ദൂരത്തുള്ള സ്കൂളിലേക്ക് കാൽനടയായി പോയാണു പഠിച്ചത്. സ്കൂളിലോ വീട്ടിലോ സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷമായിരുന്നില്ല. പത്താം ക്ലാസ് വരെ പാഠപുസ്തകത്തിലെ ഉള്ളൂരിനെയും വള്ളത്തോളിനെയും ആശാനെയും എം.ടി.വാസുദേവൻ നായരെയും മാത്രമേ ഞാൻ അറിഞ്ഞിട്ടുള്ളൂ.

ഞാൻ എഴുത്തുകാരനായതിൽ മനോരമ ആഴ്ചപ്പതിപ്പിന് വലിയ പങ്കുണ്ട്. എന്റെ കുട്ടിക്കാലത്ത് വീട്ടിലും പരിസരങ്ങളിലും ആകെ വരുത്തിയിരുന്നത് മനോരമ ആഴ്ച പതിപ്പാണ്. അതിലെ എഴുത്തുകാരെയാണ് എന്റെ മനസ്സിൽ എഴുത്തുകാരായി ഞാൻ പ്രതിഷ്ഠിച്ചത്. അപസർപ്പക നോവലുകളോടും ഡിറ്റക്ടീവ് നോവലുകളോടുമായിരുന്നു പ്രിയം. സ്കൂളിൽ പഠിക്കുമ്പോൾ അധ്യാപകന്റെ നിർബന്ധം മൂലം കഥാമത്സരത്തിന് ചേരുകയും ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തു. എന്നിൽ ഒരെഴുത്തുകാരനുണ്ടെന്ന തിരിച്ചറിവായിരുന്നു അത്.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size