Try GOLD - Free

അശ്വതി നക്ഷത്രമേ..

Manorama Weekly

|

August 03, 2024

പുതിയ കാര്യങ്ങൾ ചെയ്യാൻ എനിക്കിഷ്ടമാണ്. ഏറ്റവും ആദ്യം എറണാകുളത്ത് ഒരു സ്വകാര്യ കമ്പനിയിൽ അഡ്മിനിസ്ട്രേഷനിൽ ആയിരുന്നു എനിക്കു ജോലി. പിന്നീട് ആലുവയിലെ ഒരു കോളജിൽ അധ്യാപികയായി ജോലി ചെയ്തു. അതിനിടെ അവതാരകയുടെ വേഷത്തിലേക്കും ചുവടുമാറി. പിന്നീട് റേഡിയോ ജോക്കി, ഇടയ്ക്ക് പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു.

- സന്ധ്യ കെ. പി

അശ്വതി നക്ഷത്രമേ..

അധ്യാപിക, അവതാരക, റേഡിയോ ജോക്കി, എഴു ത്തുകാരി, അഭിനേതാവ്, ലൈഫ് കോച്ച്... ഒരാൾക്ക് ഇത്രയും ജോലി ചെയ്യാൻ പറ്റുമോ? അശ്വതി ശ്രീകാന്തിനോട് ഇങ്ങനൊരു ചോദ്യം ചോദിച്ചാൽ, പറ്റും എന്ന് മറുപടി പറയാൻ രണ്ടാമതൊന്ന് ആലോചിക്കില്ല. ചിലർക്ക് അശ്വതിയെ പരിചയം ടെലിവിഷൻ റിയാലിറ്റി ഷോകളുടെ അവതാരക വേഷത്തിലാണ്. മറ്റു ചിലർക്ക് എഴുത്തിലൂടെ. "ചക്ക പഴ'ത്തിലെ ആശയായും “മന്ദാകിനി' എന്ന ചിത്രത്തിലെ അജിതയായുമാണ് വേറെ ചിലർക്ക് അശ്വതിയെ അറിയുന്നത്. ഒരു ലേബലിലും ഒതുക്കി നിർത്താത്ത ജീവിതത്തെക്കുറിച്ച് അശ്വതി ശ്രീകാന്ത് മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

'മന്ദാകിനി' ഒടിടിയിൽ റിലീസ് ചെയ്തതിനുശേഷം കൂടുതൽ അഭിപ്രായങ്ങൾ വരുന്നുണ്ടെന്ന് തോന്നുന്നു...

അതെ. മനോരമ മാക്സിൽ സിനിമ ഇറങ്ങിയതിനുശേ ഷം കുറച്ചുകൂടി ആളുകളിലേക്ക് എത്തിയെന്നു തോന്നുന്നു. സോഷ്യൽ മീഡിയയിലൊക്കെ ആളുകൾ സിനിമയെക്കുറിച്ച് പോസ്റ്റുകൾ എഴുതിയിടുന്നതു കാണുന്നുണ്ട്.

അശ്വതിയുടെ ഇതുവരെയുള്ള അഭിനയജീവിതത്തിലെ പ്രധാന സിനിമ 'മന്ദാകിനി'യാകും അല്ലേ?

“മന്ദാകിനി'യിലാണ് ഞാനൊരു മുഴുനീള കഥാപാത്ര ത്തെ അവതരിപ്പിച്ചത്. ആ സിനിമയിലെ ആരെയും എനി ക്കു നേരിട്ടറിയില്ല. ഞാൻ തമാശ ചെയ്യും എന്ന് അവർക്കറി യാം. "മന്ദാകിനി'യുടെ സ്വഭാവവും തമാശയാണ്. അങ്ങനെ യാണ് ആ സിനിമയിലേക്ക് വിളി വന്നത്. കൊച്ചിയിൽ തന്നെ യായിരുന്നു ചിത്രീകരണം. വീട്ടിൽ പോയി വരാം എന്ന സൗ കര്യം കൂടി നോക്കിയാണ് "മന്ദാകിനി'യിൽ അഭിനയിക്കാം എന്നു തീരുമാനിച്ചത്. എങ്കിലും ഒരു സിനിമാ സെറ്റ് എങ്ങ നെയാണ്, സിനിമയിൽ അഭിനയിക്കുമ്പോൾ എങ്ങനെയൊ ക്കെയാണ് എന്ന കാര്യങ്ങളെല്ലാം മനസ്സിലായത് "മന്ദാകി നി'യിൽ അഭിനയിച്ചപ്പോണ്. രാത്രിയായിരുന്നു ഷൂട്ടിങ്കൂടുതലും. ഞാൻ തളർന്ന് വീട്ടിലെത്തുമ്പോൾ എന്റെ മക്കൾ രണ്ടുപേരും എന്നെയും കാത്തിരിക്കും.

തിയറ്ററിൽ പോയി സിനിമ കണ്ടിരുന്നില്ലേ?

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size