Try GOLD - Free

സ്വപ്നത്തിൽ ഇല്ലാതിരുന്ന 'കിനാവ്

Manorama Weekly

|

July 27, 2024

വഴിവിളക്കുകൾ

-  ബി.എം. സുഹറ

സ്വപ്നത്തിൽ ഇല്ലാതിരുന്ന 'കിനാവ്

മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റും. കോഴിക്കോട് ജില്ലയിലെ തിക്കോടിയിൽ ജനിച്ചു. കിനാവ് മൊഴി, ഇരുട്ട്, നിഴൽ, വേനൽ, ഭ്രാന്ത്, ചോയിച്ചി ആകാശഭൂമികളുടെ താക്കോൽ, പ്രകാശത്തി നുമേൽ പ്രകാശം, പെണ്ണുങ്ങൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. ലളിതാംബിക അന്തർജനം അവാർഡ്, സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ മെമ്പറായിരുന്നു.

ഭർത്താവ്: പ്രശസ്ത നിരൂപകൻ ഡോ. എം.എം.ബഷീർ മക്കൾ: അജ്മൽ ബഷീർ, അനീസ് ബഷീർ വിലാസം: മാളിയക്കൽ, ചേവായൂർ പി.ഒ, കോഴിക്കോട്,

കുട്ടിക്കാലത്ത് വായന എനിക്കൊരു ആവേശമായിരുന്നെങ്കിലും എഴുത്തുകാരിയാവുക എന്നത് എന്റെ സ്വപ്നം ആയിരുന്നില്ല. അങ്ങനെ സ്വപ്നം കാണാൻ പറ്റിയ സാഹചര്യത്തിലായിരുന്നില്ല ഞാൻ ജനിച്ചതും വളർന്നതും. ആൺകുട്ടികൾ ഉന്നത വിദ്യാഭ്യാസം നേടി ജോലി സമ്പാദിച്ച് തറവാടിന് പേരും പെരുമയും സമ്പത്തും വർധിപ്പിക്കുക. പെൺകുട്ടികളെ തറവാട്ടു മഹിമയുള്ള സമ്പന്നരായ യുവാക്കൾക്ക് വിവാഹം കഴിച്ചുകൊടുത്ത് സുരക്ഷിതരാക്കുക. അതായിരുന്നു അക്കാലത്തെ യാഥാസ്തിക മുസ്ലിം ജന്മി കുടുംബങ്ങളിലെ രീതി.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size