Try GOLD - Free

"സൂര്യകാന്തം' മുതൽ "അച്ഛൻ വരെ 375 നാടകങ്ങൾ

Manorama Weekly

|

July 06,2024

വഴിവിളക്കുകൾ

-  ഫ്രാൻസിസ് ടി. മാവേലിക്കര

"സൂര്യകാന്തം' മുതൽ "അച്ഛൻ വരെ 375 നാടകങ്ങൾ

മലയാളത്തിലെ പ്രഫഷനൽ നാടകകൃത്തുക്കളിൽ പ്രമുഖൻ. നാൽപതു വർഷമായി നാടകരംഗത്ത് പ്രവർത്തിക്കുന്നു. ദ്രാവിഡവൃത്തം, ഭാഗപത്രം, ഉണ്ണിയാർച്ച, കടൽക്കിഴവൻ, സ്വപ്നമാളിക, രാഷ്ട്രപിതാവ് തുടങ്ങി 375 നാടകങ്ങൾ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ്, മികച്ച നാടകരചനയ്ക്കുള്ള സംസ്ഥാന അവാർഡ്, അബുദാബി ശക്തി അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ നരേന്ദ്രപ്രസാദ് നാടകപഠന ഗവേഷണ കേന്ദ്രത്തിന്റെ ചെയർമാനും കേരള സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് അംഗവുമാണ്.

ഭാര്യ മരിയ ഫ്രാൻസിസ് മക്കൾ: ഫേബിയൻ ഫെർണാണ്ടസ്, ഫ്യൂജിൻ, ലക്ഷ്മി വിലാസം: കൽപകം, വെസ്റ്റ് ഫോർട്ട്, മാവേലിക്കര

എന്റെ അമ്മൂമ്മ വെരോണിയ ഫെ ർണാണ്ടസ്, കെ.ജെ. യേശുദാസിന്റെ അ ച്ഛൻ അഗസ്റ്റിൻ ജോസഫിന്റെ സഹോ ദരിയാണ്. അഗസ്റ്റിൻ ജോസഫ് അന്ന് നാ ടകം കളിക്കാൻ വരുമ്പോൾ, വീട്ടിൽ വരും എന്നു പറഞ്ഞ് പെങ്ങൾക്ക് കത്തെഴുതും. തിരുവിതാംകൂറിന്റെ കാർഡിൽ എഴുതിയ കത്തുകൾ അമ്മൂമ്മ എടുത്തു കാണിക്കു മായിരുന്നു.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size