Try GOLD - Free

വൈഭവങ്ങൾ

Manorama Weekly

|

April 13,2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

വൈഭവങ്ങൾ

ചിലർ ചില കാര്യങ്ങൾ ആഗ്രഹിച്ചിടത്തു കൊണ്ടുപോയി കെട്ടുമ്പോൾ വിസ്മയം കൊള്ളാനേ നമുക്കു കഴിയൂ.

കൊല്ലം ലോക്സഭാമണ്ഡലത്തിൽ എൻ. കെ. പ്രേമചന്ദ്രനെ ആദ്യമായി ആർ എസ്പി സ്ഥാനാർഥിയാക്കിയപ്പോൾ പ്രേമചന്ദ്രൻ ഒരു നായരാണെന്ന് ജനങ്ങളെ അറിയിക്കണമെന്ന് നേതാവ് ബേബി ജോണിന് ആഗ്രഹം. സാധാരണ ആർഎസ്പിക്കു കിട്ടാത്ത കുറെ നായർ വോട്ടുകൾ മറിച്ചെടുക്കാനാണ്.

സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന പത്ര സമ്മേളനത്തിൽ ഇതിനൊരു അവസരം വീണുകിട്ടുമെന്ന് ബേബി ജോൺ പ്രതീക്ഷിച്ചു. പക്ഷേ, അത് ഉണ്ടായില്ല. അവസാനം പത്രലേഖകരിൽ ആരും ചോദിക്കാതെ തന്നെ ബേബി ജോൺ പറഞ്ഞുതുടങ്ങി: “കൊല്ലത്തെ ഞങ്ങളുടെ സ്ഥാനാർഥി നായരാണെന്നും നായർ വോട്ട്ലക്ഷ്യമാക്കിയാണ് ഇതു ചെയ്തിരിക്കുന്നതെന്നും ചിലർ കുറ്റപ്പെടുത്തുന്നുണ്ട്. പ്രേമചന്ദ്രന്റെ അച്ഛൻ എൻഎസ്എസ് പ്രതിനിധി സഭാംഗമായതിൽ എന്താണു തെറ്റ്? ഇങ്ങനെയായാൽ ആരെയെങ്കിലും സ്ഥാനാർഥിയാക്കാൻ പറ്റുമോ?' പ്രേമചന്ദ്രന്റെ പിതാവിന്റെ എൻ.എസ്.എസ് ബന്ധം കൂടി ചേർത്തു വച്ച ബേബി ജോണിന്റെ രാഷ്ട്രീയ കൗശലം ഫലിച്ചു.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size