Try GOLD - Free

നെന്മണിക്കുള്ളിലെ പാൽപോലെ കവിത

Manorama Weekly

|

April 06, 2024

വഴിവിളക്കുകൾ

- അനിത തമ്പി

നെന്മണിക്കുള്ളിലെ പാൽപോലെ കവിത

മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയ്ക്കുള്ള എണ്ണയ്ക്കാടാണ് അച്ഛന്റെ നാട്. അമ്മയുടെ നാട് ആലപ്പുഴയ്ക്കടുത്ത് മണ്ണഞ്ചേരി. അച്ഛനും അമ്മയും ഞങ്ങൾ മൂന്നു മക്കളും അടങ്ങുന്ന സാധാരണ ഇടത്തരം കുടുംബം. അച്ഛൻ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. സാഹിത്യവുമായി എന്തെങ്കിലും ബന്ധമുള്ള കുട്ടിക്കാ ലമായിരുന്നില്ല എന്റേത്. എന്നാൽ, അച്ഛന്റെ പാർട്ടിപ്രവർത്തനവും സാമൂഹികബന്ധങ്ങളും കാരണം ചുറ്റുമുള്ള ലോകവും അവിടത്തെ പ്രകൃതിയും നാനാതരം മനുഷ്യരുമായി അടുത്തിടപഴകിയാണ് ഞങ്ങൾ ജീവിച്ചത്. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ മുതൽ ഞാൻ കവിതകൾ എഴുതുമായിരുന്നു. അന്ന് അത് വായിച്ച് എന്നെ പ്രോത്സാഹിപ്പിച്ചത് അപ്പച്ചിയുടെ മകനായ പ്രസാദ് ചേട്ടനാണ്. പ്രസാദ് ചേട്ടൻ ഇന്നും ആ കവിതകൾ സൂക്ഷിക്കുന്നു.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size