Try GOLD - Free

ഒളിംപിക്സ് സെമിയിലെ ആദ്യ ഇന്ത്യൻ വനിത

Manorama Weekly

|

March 23, 2024

വഴിവിളക്കുകൾ

-  ഷൈനി വിൽസൺ

ഒളിംപിക്സ് സെമിയിലെ ആദ്യ ഇന്ത്യൻ വനിത

തൊടുപുഴയിലെ വഴിത്തലയിലാണ് എന്റെ നാട്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി കായികമേളയിൽ ഒന്നാം സ്ഥാനം നേടിയത്. അന്ന് സബ് ജില്ലാ തലത്തിലും ജില്ലാതലത്തിലും മത്സരി ച്ചു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ പപ്പയ്ക്ക് കട്ടപ്പന പൊലീസ് സ്റ്റേഷനിലേക്കു സ്ഥലംമാറ്റം കിട്ടി ഞങ്ങൾ അങ്ങോട്ടേക്ക് താമസം മാറി. അവിടെ പൊലീസ് കോട്ടേഴ്സിലായിരുന്നു താമസം. സെന്റ് ജോർജ് സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന തലത്തിൽ വിജയിച്ചു, പിന്നീട് ദേശീയ തലത്തിൽ സിലക്ഷൻ കിട്ടി. ആദ്യമായി പ്രോത്സാഹിപ്പിച്ചതും മത്സരങ്ങളിൽ പങ്കെടുക്കാൻ കൊണ്ടുപോയതും സ്കൂളിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകരാണ്. പിന്നീടുള്ള മത്സരങ്ങൾക്കെല്ലാം കൊണ്ടുപോയത് എന്റെ പിതാവ് ഏബ്രഹാം ആയിരുന്നു. തൃശൂരിൽ വച്ചുനടന്ന സ്റ്റേറ്റ് ഗയിംസിൽ ഞാൻ ഓടുന്നത് കാണാൻ പപ്പയും വന്നു. യാതൊരു പരിശീലനവും ഇല്ലാതെ ദേശീയതലത്തിൽ വരെ എത്തിയപ്പോൾ പപ്പയ്ക്ക് മനസ്സിലായി ഈ മേഖലയിൽ എനിക്കു കഴിവുണ്ടെന്ന്. അങ്ങനെ ഏഴാംക്ലാസ് കഴിഞ്ഞപ്പോൾ എന്നെ കോട്ടയത്തെ മെഡിക്കൽ കോളജ് സ്കൂളിൽ സ്പോർട്സ് ഡിവിഷനിൽ ചേർത്തു. അവിടെയാണെങ്കിൽ രാവിലെയും വൈകുന്നേരവും പരിശീലനം ലഭിക്കും. സർ

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size