Try GOLD - Free

എഴുത്താണികൾ

Manorama Weekly

|

March 09, 2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

എഴുത്താണികൾ

നോവലും കഥകളും കവിതകളുമൊക്കെ പെൻസിൽ കൊണ്ടു മാത്രം എഴുതിയിരുന്ന ഏതാനും സാഹിത്യകാരന്മാർ നമുക്കുണ്ടായിരുന്നു.കേരളത്തിൽ വന്നിട്ടുള്ള പ്രശസ്ത നോവലിസ്റ്റായിരുന്ന സോമർ സെറ്റ് മോം പെൻസിൽ കൊണ്ട് എഴുതുമായിരുന്നുള്ളൂ. പിന്നീട് അത് എഡിറ്റ് ചെയ്യാൻ ചുവന്ന മഷി ഉപയോഗിക്കും.

നേരെ മറിച്ച് ഫെൽറ്റ് പെൻകൊണ്ട് എഴുതുകയും പെൻസിൽ കൊണ്ട് തിരുത്തുകയും ചെയ്യുന്നയാളാണു ജഫ്റി ആർച്ചർ. എഴുതാനായി ജോൺ സ്റ്റീൻബക്ക് ഓരോ ദിവസവും 60 പെൻസിൽ ചെത്തി കൂർപ്പിച്ചു വയ്ക്കുമായിരുന്നു.

നാലപ്പാട്ടു നാരായണ മേനോൻ അക്കാലത്തു സുലഭമായിരുന്ന വയലറ്റ് പെൻസിൽ കൊണ്ടാണ് എഴുതിയിരുന്നത്.

കുമാരനാശാൻ പെൻസിൽ കൊണ്ടെഴുതിയതായതു കൊണ്ടാണ് അദ്ദേഹം ബോട്ടപകടത്തിൽ മരിച്ചപ്പോൾ കയ്യിലുണ്ടായിരുന്ന 'കരുണ'യുടെ കയ്യെഴുത്തുപ്രതി നമുക്കു മായാതെ കിട്ടിയത്.

 തകഴി ശിവശങ്കരപ്പിള്ളയ്ക്ക് ഒരു കാലത്ത് പെൻസിൽ കൊണ്ടെഴുതിയാലേ എഴുത്തു വരുമായിരുന്നുള്ളൂ. രണ്ടിടങ്ങഴി'യും "ചെമ്മീനും തോട്ടിയുടെ മകനുമൊക്കെ പെൻസിൽ  കൊണ്ടെഴുതിയതാണ്.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size