Try GOLD - Free

മാപ്ര ബ്ലീച്ച്

Manorama Weekly

|

February 03,2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

മാപ്ര ബ്ലീച്ച്

ആരുടെയും തെറ്റുകൾ വാർത്തയാക്കുന്നവരാണല്ലോ പത്രക്കാർ. മാപ്രകളുടെ ചില തെറ്റുകൾ നമുക്കൊന്നു നോക്കാം.

തൊണ്ണൂറുകളുടെ അവസാനം തിരുവനന്തപുരം മനോരമയിൽ ഇന്നത്തെ പരിപാടികളിൽ ഒരു ക്ഷേത്രത്തിലെ പള്ളിവേട്ട എന്നത് പട്ടിവേട്ട എന്നാണു വന്നത്.

കോട്ടയം "മനോരമ'യിൽ സ്വർഗീയവിരുന്ന് എന്നതിനു പകരം വർഗീയ വിരുന്ന് എന്നു വന്നിരുന്നു. 2016 ൽ യേശുദാസിനെ ഇന്റർവ്യൂ ചെയ്ത് വിവരങ്ങൾ ശേഖരിച്ച് അദ്ദേഹത്തിന്റെ പേരിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു “മനോരമ ആഴ്ച പതിപ്പ്. ഒരു ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ യേശുദാസിന്റെ പേരുവച്ച് തയാറാക്കിയ ലേഖനമാണതെന്ന് ഒരിടത്തും പറഞ്ഞിരുന്നില്ല. എന്റെ പിതാവ് അഗസ്റ്റിൻ ജോസഫ് എന്നതിനു പകരം എന്റെ പിതാവ് സെബാസ്റ്റ്യൻ കുഞ്ഞൂഞ്ഞു ഭാഗവതർ എന്നാണ് ലേഖനത്തിൽ അച്ചടിച്ചു വന്നത്

 It's a million dollar question  എന്നതിന്ഡോളറിന്റെ അന്നത്തെ വിലയായ 43 രൂപ കൊണ്ട് വിഷമിച്ചു ഗുണിച്ച് 43 കോടി രൂപയുടെ ചോദ്യമാണത് എന്നെഴുതിയ ഒരു സബ് എഡിറ്റർ മനോരമയിൽ ഉണ്ടായിരുന്നു.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size